ഒരു സോപ്പെട്ടി കഥ - എവെരിതിങ്ക് ക്ലീഷേ

കഥാസന്ദർഭം

ഒരു ദിവസത്തിലെ 24 മണിക്കുറും ഒരു ക്ലീഷെ പോലെയാണെന്നു വിശ്വസിക്കുന്ന രണ്ടു പേർ; അതാണ് ടോണിയും അജ്മലും. കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ബാങ്കിങ്ങ് സ്ഥാപനത്തിൽ മാർക്കറ്റിങ്ങ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് ഇരുവരും. ഉറങ്ങുക, എഷുന്നേൽക്കുക, കുളിക്കുക ,ഭക്ഷണം കഷിക്കുക ,ജോലി ചെയ്യുക ,ശമ്പളം വാങ്ങുക ,കള്ളു കുടിക്കുക,പ്രണയിക്കുക,സിനിമ കാണുക അങ്ങനെ ഒരു പാട് ക്ലീഷെകളിലൂടെ ഇവരുടെ ജീവിതം കടന്നു പോകുന്നു.

പഠനകാലം മുതൽ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു ഇരുവരും. പരസ്പരം പിരിയാൻ കഴിയാത്തതിനാലാണ് രണ്ടു പേരും ഒരേ സ്ഥാപനത്തിൽ ജോലി നേടിയതും ഒരിടത്ത് തന്നെ താമസിച്ചതും. ടോണി, ആതിര എന്ന പെൺകുട്ടിയെ ആത്മാർത്ഥമായി പ്രണയിച്ചു. അജ്മൽ ആണെങ്കിൽ ഒന്നിലേറേ പെൺകുട്ടികളെ ഒരേ സമയം പ്രണയിച്ചു.  സ്വന്തമായി അധ്വാനിക്കുന്ന പണത്തിലാണ് മൂല്യമെന്ന് വിശ്വസിക്കുന്നവനാണ് ടോണി. അജ്മലാണെങ്കിൽ മറ്റുള്ളവരെ പറ്റിച്ച് പണമുണ്ടാക്കുന്നതാണ് കൂടുതൽ മിടുക്കെന്ന് സ്വയം കരുതുന്നു. സ്വഭാവത്തിൽ ഏറെ വൈരുദ്ധ്യങ്ങൾ ഉള്ള ഈ സുഹൃത്തുക്കളുടെ ക്ലീഷേ കലർന്ന ജീവിതത്തിലെ ഒരു വൈകുന്നേരം നടന്ന സംഭവം ടോണിയുടെയും അജ്മലിന്റെയും ജീവിതത്തെ മാറ്റിമറിക്കുന്നു. അടുത്ത കുറച്ച് മണിക്കുരിനുള്ളിൽ ചെയ്തു തീർക്കേണ്ട പുതിയ ദൗത്യങ്ങൾ അവരെ തേടി വരുന്നു. അവരുടെ തീരുമാനങ്ങൾ, മാനസികാവസ്ഥ ,യാത്രകൾ തുടങ്ങിയവയിലൂടെ സഞ്ചരിക്കുകയാണ് അതെല്ലം ചില ഓർമ പെടുത്തലായിരുന്നു... ചിലതെല്ലാം ക്ലീഷെകൾ അല്ലെന്നും............

റിലീസ് തിയ്യതി
Oru soppetty katha - Every Think Cliche
2013

അനുബന്ധ വർത്തമാനം

* മലബാറിലെ ഒരു നഗരത്തിൽ നടക്കുന്ന കഥയായതിനാൽ മലബാറിലെ സൌഹൃദസംഭാഷണങ്ങൾക്കിടയിൽ കടന്നു വരുന്ന ‘ഒരു സോപ്പെട്ടിക്കഥ’ എന്ന പ്രയോഗമാണ് ഈ സിനിമയുടെ ടൈറ്റിൽ ആയി തിരഞ്ഞെടുക്കാൻ കാരണം.

റിലീസ് തിയ്യതി
Submitted by nanz on Wed, 11/13/2013 - 13:24