Director | Year | |
---|---|---|
സ്നേഹിതൻ | ജോസ് തോമസ് | 2002 |
യൂത്ത് ഫെസ്റ്റിവൽ | ജോസ് തോമസ് | 2004 |
ചിരട്ടക്കളിപ്പാട്ടങ്ങൾ | ജോസ് തോമസ് | 2006 |
മായാമോഹിനി | ജോസ് തോമസ് | 2012 |
ശൃംഗാരവേലൻ | ജോസ് തോമസ് | 2013 |
സ്വർണ്ണ കടുവ | ജോസ് തോമസ് | 2016 |
Pagination
- Previous page
- Page 2
ജോസ് തോമസ്
നെയ്തുഗ്രാമത്തിലെ സാധാരണക്കാരനായ കണ്ണനും (ദിലീപ്) കോട്ടയിൽ കോവിലകത്തെ തമ്പുരാന്റെ ചെറുമകളായ രാധു(വേദിക)വും തമ്മിലുള്ള അപ്രതീക്ഷിത കണ്ടുമുട്ടലും അവരുടെ പ്രണയവും അപ്രവചനീയമായ പ്രണയാന്ത്യവും നർമ്മരസത്തിൽ അവതരിപ്പിക്കുന്നു
മായാമോഹിനി എന്ന എക്കാലത്തേയും വലിയ ഹിറ്റിന് ശേഷം ദിലീപും ജോസ് തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ശൃംഗാരവേലൻ .ചിത്രത്തിൽ തമിഴ് താരം വേദികയാണ് നായിക. ലാൽ, നെടുമുടിവേണു, ബാബുരാജ് തുടങ്ങിയവരുമുണ്ട്. രചന: ഉദയ്കൃഷ്ണ, സിബി കെ. തോമസ്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങൾക്ക് ബേണി ഇഗ്നേഷ്യസ് ഈണം പകരുന്നു. ജയ്സണ്‍ എളങ്ങളമാണ് സിനിമ നിർമ്മിച്ചത്.
നെയ്തുഗ്രാമത്തിലെ സാധാരണക്കാരനായ കണ്ണനും (ദിലീപ്) കോട്ടയിൽ കോവിലകത്തെ തമ്പുരാന്റെ ചെറുമകളായ രാധു(വേദിക)വും തമ്മിലുള്ള അപ്രതീക്ഷിത കണ്ടുമുട്ടലും അവരുടെ പ്രണയവും അപ്രവചനീയമായ പ്രണയാന്ത്യവും നർമ്മരസത്തിൽ അവതരിപ്പിക്കുന്നു
കുത്താമ്പുള്ളി എന്ന നെയ്തുഗ്രാമത്തിൽ തറിയിൽ വസ്ത്രങ്ങൾ നെയ്ത് പേരെടുത്ത ആളായിരുന്നു അയ്യപ്പനാശാൻ(ബാബു നമ്പൂതിരി) അദ്ദേഹവും ഭാര്യ സാവിത്രിയും(അംബികാ മോഹൻ) ഏക മകൻ കണ്ണനും(ദിലീപ്) അടങ്ങുന്നതാണൂ കുടുംബം. കണ്ണൻ ഫാഷൻ ഡിസൈനിങ്ങ് കോഴ്സ് പാസ്സായെങ്കിലും അതിലൊന്നും താല്പര്യമില്ലാതെയും ജോലിയിൽ അചഛനെ സഹായിക്കാതേയും എത്രയും പെട്ടെന്ന് പണക്കാരനാകാനുള്ള കുറുക്കുവഴികൾ തേടിക്കൊണ്ടിരിക്കുകയാണൂ. പക്ഷെ കണ്ണന്റെ ഏതു ശ്രമവും പരാജയത്തിൽ കലാശിക്കും. കണ്ണന്റെ ഈ തരികിട പണികൾക്ക് കൂട്ടായി ആത്മ സുഹൃത്ത് വാസു(കലാഭവൻ ഷാജോൺ)വുമുണ്ട്.
ഒരു ദിവസം കണ്ണനും കുടുംബവും ആശുപത്രിയിൽ നിന്നു ഏറെ വൈകി വീട്ടിലെത്തിയപ്പോൾ വീട്ടിലാരോ അതിക്രമിച്ചു കയറിയതായി കണ്ടു. യേശു(ലാൽ) എന്ന വാടക ഗുണ്ടയായിരുന്നു അത്. അടുത്ത ദിവസം തന്നെ അയാളെ കണ്ണൻ തന്ത്രപൂർവ്വം ഒഴിവാക്കിയെങ്കിലും യേശു ഒരു ഒഴിയാബാധയായി കണ്ണന്റെ വീട്ടിൽ തിരിച്ചെത്തി താമസം തുടങ്ങി. ഒരു ദിവസം യേശുവിന്റെ ഗുണ്ടാപ്പണിക്കായി കണ്ണനും വാസുവും യേശുവിനൊപ്പം പോകാൻ തീരുമാനിച്ച അന്നു തന്നെ അയ്യപ്പനാശാൻ കണ്ണനെ ഒരു ജോലി ഏൽപ്പിക്കുന്നു. അകലെയുള്ള കോട്ടയിൽ കോവിലകത്തെ തമ്പുരാനെ കണ്ട് താൻ നെയ്ത ഒരു പട്ടു സാരി ഏൽപ്പിക്കണം. അതായിരുന്നു ഉദ്യമം. തമ്പുരാന്റെ കളിക്കൂട്ടുകാരനായിരുന്നു അയ്യപ്പനാശാൻ. തമ്പുരാന്റെ പേരക്കുട്ടിയുടെ വിവാഹ നിശ്ചയത്തിനു ഉടുക്കാനുള്ള പട്ടുസാരിയായിരുന്നു അത്. യേശുവുമൊത്തുള്ള യാത്ര മാറ്റിവച്ച് കണ്ണനും വാസുവും കൊട്ടാരത്തിലേക്ക് പോകുന്നു. തമ്പുരാന്റെ ചെറുമകൾ രാധു(വേദിക)വിന്റെ ജാതകത്തിൽ ചില പ്രശ്നങ്ങൾ ഉള്ളതു കാരണം അതിനുള്ള ചില പരിഹാരക്രിയകൾ നടക്കുന്ന സമയമായിരുന്നു അത്. പൂജക്കിടയിൽ അബദ്ധത്തിൽ കണ്ണന്റെ കയ്യിലുള്ള പുടവ രാധുവിന്റെ കയ്യിലേക്ക് വീഴുന്നു. പൂജക്കിടയിൽ വിഘ്നം സംഭവിച്ചതിനാൽ പരിഹാരക്രിയകൾ കഴിയുന്ന സമയം വരേയും കണ്ണനോട് അവിടെ താമസിക്കാൻ പറയുന്നു.
കൊട്ടാരത്തിൽ എത്തിയ സമയത്ത് തന്നെ രാധുവിനെ കണ്ട കണ്ണന്റെ മനസ്സിൽ അവളോട് ഇഷ്ടം തോന്നിയിരുന്നു. കൊട്ടാരത്തിലെ താമസത്തിനിടയിൽ ഒരുദിവസം രാധുവിന്റെ മുറിയിൽ കയറിയ കണ്ണൻ തന്റെ ഇഷ്ടം വെളിപ്പെടുത്തുന്നു. പരിഹാരനാളിൽ നാലമ്പല ദർശനത്തിനായി രാധുവും തമ്പുരാനും കുടുംബവും കണ്ണനും യാത്ര പോകുന്നു. തിരിച്ചെത്തിയ അവർ കണ്ടത് കോപാകുലനായ ഡിജിപി (ജോയ് മാത്യു) എന്നു വിളിക്കുന്ന രാധുവിന്റെ അച്ഛനെയാണൂ.
കണ്ണൻ കരുതുന്ന പോലെ തന്റെ അച്ഛൻ പോലീസ് ഡി ജി പി അല്ലെന്നും ബോംബെയിൽ ജനിച്ചു വളർന്ന തന്നെയും കൊണ്ട് അച്ഛൻ ഇങ്ങോട്ട് വന്നതിനും കല്യാണം നടത്തി അമേരിക്കയിലേക്ക് അയക്കുന്നതിനും ചില ഗൂഡ ലക്ഷ്യങ്ങൾ ഉണ്ടെന്നും രാധു കണ്ണനോട് വെളിപ്പെടുത്തുന്നു. രാധുവിന്റെ പശ്ചാത്തലവും ഡി ജി പിയുടെ ഗൂഡലക്ഷ്യവും കണ്ണൻ മനസ്സിലാക്കുന്നു. എന്തു വില കൊടുത്തും താൻ ഇഷ്ടപ്പെടുന്ന രാധുവിനെ രക്ഷിക്കണമെന്നു കണ്ണൻ തീർച്ചപ്പെടുത്തുന്നു
മായാമോഹിനി എന്ന എക്കാലത്തേയും വലിയ ഹിറ്റിന് ശേഷം ദിലീപും ജോസ് തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ശൃംഗാരവേലൻ .ചിത്രത്തിൽ തമിഴ് താരം വേദികയാണ് നായിക. ലാൽ, നെടുമുടിവേണു, ബാബുരാജ് തുടങ്ങിയവരുമുണ്ട്. രചന: ഉദയ്കൃഷ്ണ, സിബി കെ. തോമസ്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങൾക്ക് ബേണി ഇഗ്നേഷ്യസ് ഈണം പകരുന്നു. ജയ്സണ്‍ എളങ്ങളമാണ് സിനിമ നിർമ്മിച്ചത്.
- 954 views