ബാല്യസഖി

balysaghi movie image

റിലീസ് തിയ്യതി
Balyasakhi
1954
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
അസോസിയേറ്റ് ക്യാമറ
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം

‘സ്നേഹസീമ’ എന്ന സിനിമയുടെ അതേ കഥയാണ് ബാല്യസഖിയ്ക്കും. ഒരേ സമയത്ത് തന്നെ ഇറങ്ങിയതാണ് രണ്ടു സിനിമകളും.  പാട്ടുകൾ മിക്കതും ഹിന്ദിടൂണുകളുടെ നേർക്കോപ്പിയാണ്; നീലക്കുയിലിലെ പാട്ടുകൾ പ്രസിദ്ധമായതുകൊണ്ടായിരിക്കണം ഒരു പാട്ട് അതിലൊന്നിന്റെ ഛായയിലുണ്ടാക്കിയതാണ്. പതിവുപോലെ ഒരു നൃത്തനാടകം-സലോമി-ഹേരൊദോസ് കഥ- നിബന്ധിച്ചിട്ടുണ്ട്

കഥാസംഗ്രഹം

വേണുവും കൃഷ്ണനും ലക്ഷ്മിയും ഒന്നിച്ച് വളർന്നവരാണ്. ഡോക്റ്ററായ വേണുവിനു ലക്ഷ്മിയെ വിവാഹം ചെയ്താൽ കൊള്ളാമെന്നു തോന്നിയെങ്ക്ലും സാധു കർഷകനായ ലക്ഷ്മിയുടെ അച്ഛൻ അവളെ നെയ്തുശാലയിൽ ജോലി ചെയ്യുന്ന കൃഷ്ണനാണു വിവാഹം ചെയ്തു കൊടുത്തത്. വേണൂ സ്നേഹപൂർവ്വം അവരുടെ വിവാഹം നടത്തിക്കൊടുത്തു. ധനിക കുടുംബത്തിലെ വിലാസിനിയെ വേണു കല്യാണം കഴിച്ചു. തൊഴിലില്ലായ്മ മൂത്തപ്പോൾ കൃഷ്ണൻ നാടു വിട്ടു, പട്ടാളത്തിൽ ചേർന്നു. ലീവിൽ വരാനിരുന്ന കൃഷ്ണനെ പ്രതീക്ഷിച്ച വീട്ടുകാർക്ക് അയാൾ യുദ്ധത്തിൽ മരിച്ചു എന്ന കമ്പി സന്ദേശമാണ് ലഭിച്ചത്. ലക്ഷ്മിയുടെ അച്ഛൻ ഷോക്കിൽ മരിച്ചു. നിരാലംബയായ ലക്ഷ്മിയ്ക്കും കുഞ്ഞുങ്ങൾക്കും വേണു താങ്ങും തണലുമായി. വിലാസിനിയുടെ ഡാൻസ് മാസ്റ്ററും ‘കാളകൂടം’ പത്രാധിപരും കൂടി അപവാദകഥകൾ പുറത്തു വിട്ടു. വിലാസിനി വേണുവുമായിട്ട് ഇടഞ്ഞു. ലക്ഷ്മി മാറിത്താമസിക്കാൻ തീരുമാനിച്ചെങ്കിലും വേണു അനുവദിച്ചില്ല. യുദ്ധരംഗത്തു നിന്നും രക്ഷപെട്ടു വന്ന കൃഷ്ണൻ വേണുവും ലക്ഷ്മിയുമായി ബന്ധമുണ്ടെന്ന് വിശ്വസിച്ചു. വിലാസിനിയെ നഷ്ടപ്പെട്ടതിന്റെ പേരിൽ ഡാൻസ് മാസ്റ്റർ അവളെ വീണ്ടു കിട്ടാനും കൂടെയായിരുന്നു ഈ തന്ത്രങ്ങൾ മെനഞ്ഞത്. വേണുവിന്റെ ഹൃദയനൈർമ്മല്യം മനസ്സിലാക്കിയ വിലാസിനി തോ‍ാക്കെടുത്ത് ആത്മഹത്യ ചെയ്തു. സത്യമെല്ലാം മനസ്സിലാക്കിയ കൃഷ്ണൻ ലക്ഷ്മിയോടും വേണുവിനോടും ചേർന്നു.

റിലീസ് തിയ്യതി
അസ്സോസിയേറ്റ് കലാസംവിധാനം

balysaghi movie image

മേക്കപ്പ് അസിസ്റ്റന്റ്