Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page
പി ഭാസ്ക്കരൻ
പി സി കുട്ടികൃഷ്ണന്റെ( ഉറൂബ്) പ്രശസ്തമായ് ഒരു നൊവെലിനെ ആസ്പദ്മാക്കി നിർമിച്ച ചിത്രം. നീലി എന്ന ഒരു ദളിത് പെൺകുട്ടിയും ശ്രീധരൻ നായർ എന്ന ഉന്നംകുല ജാതനായ ഒരു അദ്ധ്യാപകനും കെന്ദ്ര കഥാപത്രങ്ങളാകുന്ന ഈ ചിത്രത്തിനു പ്രമേയം അവരുടെ ഇടയിലെ ആകസ്മികമായിട്ടുത്ഭവിക്കുന്ന പ്രണയവും അന്നത്തെ സാമൂഹിക വ്യവസ്ഥിതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണു
പി സി കുട്ടികൃഷ്ണന്റെ( ഉറൂബ്) പ്രശസ്തമായ് ഒരു നൊവെലിനെ ആസ്പദ്മാക്കി നിർമിച്ച ചിത്രം. നീലി എന്ന ഒരു ദളിത് പെൺകുട്ടിയും ശ്രീധരൻ നായർ എന്ന ഉന്നംകുല ജാതനായ ഒരു അദ്ധ്യാപകനും കെന്ദ്ര കഥാപത്രങ്ങളാകുന്ന ഈ ചിത്രത്തിനു പ്രമേയം അവരുടെ ഇടയിലെ ആകസ്മികമായിട്ടുത്ഭവിക്കുന്ന പ്രണയവും അന്നത്തെ സാമൂഹിക വ്യവസ്ഥിതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണു
പ്രമേയത്തിന്റെ പ്രത്യേകതകളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് നീലക്കുയിൽ. ഹിന്ദിയിലെ അച്യുത് കന്യ, സുജാത എന്നീ സിനിമകൾ പോലെ സമൂഹ-ജാതി വ്യവസ്ഥകളെ ചൊദ്യം ചെയ്തുകൊണ്ടുള്ള കഥാരീതി. കേരളീയമായ സംഗീതം നിർബന്ധിച്ച ഗാനങ്ങൾ മറ്റൊരു പുതുമ. വാതിൽപ്പുറ ചിത്രീകരണങ്ങളുടെ ധാരാളിത്തം നാടൻ കഥയ്ക്ക് ഇണങ്ങിയ പശ്ചാത്തലമേകുകയും ചെയ്തു. സാഹിത്യകൃതികളുമായി മലയാളസിനിമാ ബന്ധപ്പെടാനുള്ള് വഴിതെളിയ്കലായിരുന്നു പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്റെ സാന്നിദ്ധ്യം.
ബാലവേഷം ചെയ്ത വിപിൻ മോഹൻ പിൽക്കാലത്ത് ക്യാമെറാമാനായി വിളങ്ങി വിലസി.
കോരിച്ചൊരിയുന്ന മഴയത്ത് ശ്രീധരൻ നായരുടെ (സത്യൻ) മുറിയിൽ അഭയം തേടിയ നീലിയും (മിസ് കുമാരി) അയാളും ചോദനകൾക്ക് വശംവദരായി സംഗമിക്കുകയാണ്. പിന്നീടാണ് ഇവർ അനുരാഗബദ്ധരാകുന്നത്. ഗർഭിണിയായ നീലിയെ ശ്രീധരൻ മാസ്റ്റർ തള്ളിപ്പറഞ്ഞപ്പോൾ, അവളുടെ കുടുംബവും അവളെ നിരാകരിച്ചപ്പോൾ ഒരു കുഞ്ഞിനു ജന്മ്മം നൽകിയ ശേഷം അവൾക്ക് റെയിൽ പാളത്തിൽ ജീവിതാന്ത്യം കണ്ടെത്തുകതന്നെ പോംവഴിയായി. വിവാഹിതനായ മാസ്റ്റർ കുട്ടികളില്ലാഞ്ഞ് വ്യാകുലപ്പെടുന്നു, കുറ്റബോധത്തിന്റെ നീറ്റലുമുണ്ടാകുന്നു. നീലിയുടെ കുഞ്ഞിനെ ദയാലുവായ പോസ്റ്റ്മാൻ ശങ്കരൻ നായരാണു(പി ഭാസ്ക്കരൻ) വളർത്തുന്നത്. ധർമ്മസങ്കടത്തിൽ വലഞ്ഞ ശ്രീധരൻ മാസ്റ്റർ സ്വന്തം കുഞ്ഞിനെ മറ്റൊരാൾ വളർത്തുന്നതും സഹിക്കാനാവഞ്ഞ് ശങ്കരൻ നായരോട് അത് തന്റെ കുഞ്ഞാണെന്ന് സമ്മതിച്ച് മാപ്പ് അപേക്ഷിയ്ക്കുന്നു. ജാതിയ്ക്കും മതത്തിനും സാമൂഹ്യമായ ഉച്ചനീചത്വങ്ങൾക്കും അതീതമായി കുഞ്ഞിനെ വളർത്തുവാൻ ഉപദേശിച്ച ശങ്കരൻ നായരിൽ നിന്നും മാസ്റ്റർ കുഞ്ഞിനെ ഏറ്റെടുക്കുന്നു.