Director | Year | |
---|---|---|
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ | എം കുഞ്ചാക്കോ | 1975 |
മാ നിഷാദ | എം കുഞ്ചാക്കോ | 1975 |
നീലപ്പൊന്മാൻ | എം കുഞ്ചാക്കോ | 1975 |
ചെന്നായ വളർത്തിയ കുട്ടി | എം കുഞ്ചാക്കോ | 1976 |
മല്ലനും മാതേവനും | എം കുഞ്ചാക്കോ | 1976 |
കണ്ണപ്പനുണ്ണി | എം കുഞ്ചാക്കോ | 1977 |
Pagination
- Previous page
- Page 5
എം കുഞ്ചാക്കോ
കുഞ്ചാാക്കോയുമായി തെറ്റിപ്പിരിഞ്ഞ കെ. വി. കോശി പുത്രധർമ്മം ഇറക്കിയപ്പോൾ വാശിക്ക് കുഞ്ചാക്കോ ഇറക്കിയതാണ് ഈ സിനിമ. പോസ്റ്ററിൽ അവൻ വരുന്നു എന്ന് പ്രിന്റ് ചെയ്തതിലെ അവൻ എന്നത് മറച്ച് പുത്രധർമ്മത്തിന്റെ പോസ്റ്ററുകൾ ഒട്ട്യ്ക്കപ്പെട്ടു. മെരിലാാന്റിൽ വിലക്കുണ്ടായിരുന്നു ഉദയാ സ്റ്റുഡിയോയുമായി സഹകരിക്കുന്നവർക്ക്. പ്രേം നസീറിനു പകരം മറ്റൊരു സുമുഖനെ കണ്ടു പിടിച്ചു കോശിയും കൂട്ടരും. വി. റ്റി. ജോസഫ് എന്ന ഇയാളെ ‘വിമൽ കുമാർ’ എന്ന പേരിൽ അവതരിപ്പിച്ചു. ജോസഫ് വാസ്തവത്തിൽ നസീറിന്റെ സഹപാഠിയും ആയിരുന്നു. പുത്രധർമ്മത്തിൽ ബഹദൂർ ഒരു കോഴിയെ ഓടിച്ചിട്ട് പിടിച്ച് ക്ല്ലൊന്ന രംഗം ചേർത്തത് പൂവൻ കോഴി കൂകുന്ന ലോഗോയുള്ള ഉദയാ സ്റ്റുദിയോ യെ കളിയാക്കാനായിരുന്നു. ഇതറിഞ്ഞ കുഞ്ചാക്കൊ അവൻ വരുന്നു വിനു അവസാനം ഒരു രംഗം ഷൂട് ചെയ്ത് ചേർത്തു. “നിന്റെ പുളിച്ചു നാറിയ പുത്രധർമ്മം’ എന്ന് പ്രേം നസീർ ആവർത്തിക്കുന്ന സീനുകളായിരുന്നു ഇവ. കൂടാതെ പുത്രധർമ്മം കളിക്കുമ്പോൾ തുടർച്ചയായി കൂവാനും കുഞ്ചാക്കോ ആളുകളെ നിയോഗിച്ചിരുന്നു. ഈ പ്രശ്നങ്ങൾ കൊണ്ടും അറു ബോറു സിനിമ ആയതിനാലും പുത്രധർമ്മം വൻ പരാജയമായി.
രാജൻ പതിനഞ്ചുകൊല്ലം മുൻപ് നാടുവിട്ടു പോയവനാണ്. അവന്റെ അമ്മാവന്മാർ രാമപ്പണിയ്ക്കർക്കും കൃഷ്ണപ്പണിക്കർക്കും അവൻ വരുന്നു എന്നറിഞ്ഞപ്പോൾ പരിഭ്രാന്തിയായി. രണ്ടുപേർക്കും ഓരൊ പെൺ മക്കളുണ്ട് -രാധ, മീനു. രാജനേക്കൊണ്ട് മകളെ കല്യാണം കഴിപ്പിച്ചാൽ പ്രശ്നങ്ങ്നൾ തീരുമെന്ന് കരുതി ഈ അമ്മവ്ന്മാർ അവരുടെ കാര്യസ്ഥന്മാരെ റെയിൽ വേ സ്റ്റേഷനിലേക്ക് അയച്ചു. രാജനെ വീട്ടിൽ കൊണ്ടു വന്നു. രണ്ട് അമ്മാവന്മ്മാരും രാജനെ പരിചരിച്ചു. രാജൻ മീനുവിനെ വിവാഹം കഴിച്ചു. രാധയുടെ അച്ഛൻ രാമപ്പണിക്കർ മരിച്ചതോടെ അവൾ അനാഥയായി. രാജൻ അവളേയും ഭാര്യയാക്കാൻ ശ്രമിച്ചു. രാധ വഴങ്ങിയില്ല. രാധയും അവളുടെ കൊച്ചനുജൻ രഘുവും വീട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു. കടവു കടക്കാൻ വള്ളക്കാരനെ അന്വേഷിച്ചപ്പോൾ സത്യം തെളിഞ്ഞു. സ്റ്റേഷനിൽ നിന്നും കാര്യസ്ഥന്മാർ കൂട്ടിക്കൊണ്ടുവന്നത് രാജനെ അല്ല. ശേഖർ എന്നൊരു ദ്രോഹിയെ ആണ്!. അയാൾ ട്രെയിനിൽ നിന്നും രാജനെ കുത്തിയിട്ട് പുറം തള്ളിയതാണ്. രാജൻ ശേഖറിന്റെ യഥാർത്ഥഭാര്യയേയും കുട്ടിയേയും അവിടെ കൂട്ടിക്കൊണ്ടു വന്ന് കള്ളി വെളിച്ചത്താക്കി. ശേഖർ ജയിലിൽ ആയി. രാജൻ രാധയെ വിവാഹം കഴിച്ചു.