Director | Year | |
---|---|---|
മുദ്ര | സിബി മലയിൽ | 1989 |
ഹിസ് ഹൈനസ്സ് അബ്ദുള്ള | സിബി മലയിൽ | 1990 |
മാലയോഗം | സിബി മലയിൽ | 1990 |
പരമ്പര | സിബി മലയിൽ | 1990 |
ധനം | സിബി മലയിൽ | 1991 |
ഭരതം | സിബി മലയിൽ | 1991 |
സാന്ത്വനം | സിബി മലയിൽ | 1991 |
കമലദളം | സിബി മലയിൽ | 1992 |
സദയം | സിബി മലയിൽ | 1992 |
വളയം | സിബി മലയിൽ | 1992 |
Pagination
- Previous page
- Page 2
- Next page
സിബി മലയിൽ
ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം സിബി ഇതേ ടീം തന്നെ അവതരിപ്പിക്കുകയുണ്ടായി “ചെങ്കോൽ’: എന്ന ടൈറ്റിലിൽ.
മലയാള സംവിധായകൻ പ്രിയദർശൻ ഈ ചിത്രത്തെ “ഗർദ്ദിഷ്“ എന്ന പേരിൽ ജാക്കി ഷ്രോഫിനെ നായകനാക്കി ഹിന്ദിയിൽ അവതരിപ്പിച്ചു. അതുപോലെ തന്നെ അജിത്തിനെ നായകനാക്കി കിരീടം എന്ന പേരിൽ തന്നെ തമിഴ് പതിപ്പും ഇറങ്ങി. പക്ഷെ മലയാളത്തിൽ മെഗാഹിറ്റായിരുന്നിട്ടും മറ്റു രണ്ടു ഭാഷകളിലും ചിത്രം ഹിറ്റായില്ല
പോലീസുകാരനായ അച്യുതൻ നായർ തന്റെ മകൻ ഒരു സബ്ഇൻസ്പെക്ടർ ആകണം എന്ന ആഗ്രഹം മനസിൽ കൊണ്ടു നടക്കുകയും, മകൻ സേതുമാധവനെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അമ്മാവന്റെ മകളായ ദേവിയുമായി സേതു അടുപ്പത്തിലായിരുന്നു. ആ അടുപ്പം വീട്ടുകാരൊക്കെ ശരിവച്ചതും ആയിരുന്നു.
ആദർശദീരനായ പോലീസുകാരനായ അച്യുതൻ നായർ അനീതി കാട്ടിയ ഒരു രാഷ്ട്രീയക്കാരന്റെ മകനെ തല്ലുന്നതോടുകൂടി സ്ഥലം മാറ്റപ്പെടുന്നു. അങ്ങിനെയാണ് അച്യുതൻ നായരും കുടുംബവും രാമപുരം പോലീസ് സ്റ്റേഷനിൽ എത്തുന്നത്. മാർക്കറ്റിൽ തല്ലു നടന്ന് കേസിൽ കീരിക്കാടൻ ജോസ് എന്ന ക്രിമിനലിനെ അറസ്റ്റ് ചെയ്യാനായി അച്യുതൻ നായർ എത്തുമ്പോൾ കീരിക്കാടൻ അച്യുതൻ നായരെ മർദ്ദിക്കുന്നു. അതു കണ്ട സേതു അഛനെ രക്ഷിക്കാനായി കീരിക്കാടനെ എതിരിടുന്നു. അവശനായ കീരിക്കാടന്റെ വീഴ്ചയോടെ ആ മാർക്കറ്റിലെ അടുത്ത ഗുണ്ടയായി സേതുവിനെ നാട്ടുകാർ ഉയർത്തുന്നു. തല്ലിന്റെ പേരിൽ സേതുവും ലോക്കപ്പിലാകുന്നു. എസ് ഐ ആകാനിരുന്ന തന്റെ മകന്റെ ഭാവിയോർത്ത് അചുതൻ നായർ നിരാശനാകുന്നു. സേതു താനറിയാതെ തന്നെ രാമപുരത്തെ ഗുണ്ടയായി വാഴിക്കപ്പെടുന്നു. മകന്റെ ഭാവി ഇരുളടയുന്നിടത്ത് അചുതൻ നായർ മകനെ തള്ളിക്കളയുന്നു. ദേവിയ്ക്ക് വേറേ വിവാഹമാകുന്നു. ജയിൽ മോചിതനായി തിരിച്ചെത്തിയ കീരിക്കാടൻ ജോസ് സേതുവിനോട് പകരം ചോദിക്കാനൊരുങ്ങുന്നു. തന്റെ നിലനിൽപ്പിനുവേണ്ടി ഒരു ഭ്രാന്തുപോലെ കീരിക്കാടനെ കൊന്ന് സേതു ജയിലിലാകുന്നു.