കള്ളൻ പവിത്രൻ

Producer
കഥാസന്ദർഭം

ലക്ഷംവീടുകളിലൊന്നിൽ താമസിച്ചിരുന്ന പവിത്രൻ എന്ന കള്ളന്റെ കഥയാണ് നടന്ന സംഭവം എന്ന ആമുഖത്തോടെ അവതരിപ്പിച്ചിരിക്കുന്നത്.

KallanPavithran-movie-m3db.jpg

റിലീസ് തിയ്യതി
Associate Director
വിതരണം
Assistant Director
Kallan Pavithran (Pavithran the thief)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
1981
Associate Director
Film Score
വസ്ത്രാലങ്കാരം
വിതരണം
Assistant Director
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ലക്ഷംവീടുകളിലൊന്നിൽ താമസിച്ചിരുന്ന പവിത്രൻ എന്ന കള്ളന്റെ കഥയാണ് നടന്ന സംഭവം എന്ന ആമുഖത്തോടെ അവതരിപ്പിച്ചിരിക്കുന്നത്.

ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
ചമയം
അനുബന്ധ വർത്തമാനം
  • പത്മരാജന്റെ ഇതേപേരിലുള്ള നോവലാണ് ചിത്രത്തിനാധാരം
  • പത്മരാജന്റെ ആദ്യ രണ്ട് ചിത്രങ്ങൾ പോലെതന്നെ ഇതിലും ഗാനങ്ങളില്ല.
  • സാമ്പത്തിക വിജയം നേടിയ ആദ്യ പത്മരാജൻ ചിത്രമായിരുന്നു കള്ളൻ പവിത്രൻ.
  • വിഴിഞ്ഞത്തുള്ള തുറമുഖവകുപ്പ് ബംഗ്ലാവിൽ വെച്ചാണ് അദ്ദേഹം ഇതിന്റെ തിരക്കഥ എഴുതിയത്.
  • ചിത്രത്തിൽ കുട്ടികളുടെ വോയിസ് ഓവർ കൊടുത്തതിൽ ഒരാൾ പത്മരാജന്റെ മകൾ മാധവിക്കുട്ടി ആയിരുന്നു.
കഥാസംഗ്രഹം

ചെറുകിട മോഷണങ്ങൾ നടത്തി കുടുംബം പോറ്റിയിരുന്ന പവിത്രന്റെ ആകെയുണ്ടായിരുന്ന സമ്പാദ്യം കള്ളൻ പവിത്രൻ എന്ന പേര് മാത്രമായിരുന്നു. പവിത്രൻ ആദ്യ ഭാര്യയ്ക്കൊപ്പം ലക്ഷംവീട്ടിലാണ് താമസിച്ചിരുന്നത്. പാതി രഹസ്യവും പാതി പരസ്യവുമായ രണ്ടാമത്തെ ഭാര്യ അവളുടെ വീട്ടിലായിരുന്നു പൊറുതി.

വിഭാര്യനായ മാമച്ചൻ എന്ന മില്ലുടമ, കിണ്ടിയും മൊന്തയും കളവുപോയി എന്ന് പരാതിപ്പെടുകയും അതിന്റെ പിന്നിൽ കള്ളൻ പവിത്രൻ ആണെന്ന് ആരോപിക്കുകയും ചെയ്യുന്നു. പക്ഷെ പോലീസിനെയും കൂട്ടി വരുന്ന മാമച്ചന് കളവുമുതലോ പവിത്രനോ അവിടെയില്ലെന്ന് മനസ്സിലാവുന്നു. രാത്രി രണ്ടാംഭാര്യ ദമയന്തിയുടെ അടുത്ത് ചെല്ലുന്ന പവിത്രൻ, അവളുടെ കിടപ്പുമുറിയിൽ മാമച്ചനെ കാണുന്നു. അതോടെ പവിത്രൻ ദമയന്തിയെ ഉപേക്ഷിച്ചു പോകുന്നു. ദമയന്തിയുടെ പ്രലോഭനങ്ങളിൽ പെട്ട് മാമച്ചൻ അവളുടെ കൂടെ താമസം ആരംഭിക്കുന്നു.

അങ്ങനെയിരിക്കെ പവിത്രൻ പെട്ടെന്ന് പണക്കാരനും പ്രമാണിയുമാവുന്നു. അതിൽ അസൂയപൂണ്ട മാമച്ചനും സ്ഥലം എസ് ഐയും പവിത്രനെ ഒതുക്കാൻ തീരുമാനിക്കുന്നു. ഇതിനിടെ പവിത്രൻ പുതിയ മില്ല് കൂടി തുടങ്ങുന്നതോടെ മാമച്ചന്റെ കച്ചവടം ഏതാണ്ട് പൂട്ടാറായി.

എല്ലാവിധത്തിലും തകർന്ന മാമച്ചൻ എങ്ങനെയും പവിത്രന്റെ ഉയർച്ചയ്ക്ക് പിന്നിലെ രഹസ്യം അറിയണം എന്ന് ഉറപ്പിച്ചു. മാമച്ചനും ദമയന്തിയും കൂടിയാലോചിച്ച് ദമയന്തിയുടെ അനുജത്തി ഭാമിനിയെ ദൗത്യം ഏൽപ്പിക്കുന്നു. ഭാമിനിയുടെ പ്രലോഭനത്തിൽ വീണ പവിത്രന്റെ രഹസ്യങ്ങൾ പുറത്താവുന്നു. അങ്ങനെ പവിത്രൻ പിടിക്കപ്പെടുമ്പോൾ "സുചരിതയും പതിഭക്തയും ആയ ഭാര്യ ഉണ്ടായിരിയ്ക്കെ കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന എല്ലാ അവനും അപകടം ഫലം" എന്ന ഗുണപാഠത്തോടെ ചിത്രം അവസാനിക്കുന്നു.

അസിസ്റ്റന്റ് ക്യാമറ
റിലീസ് തിയ്യതി

KallanPavithran-movie-m3db.jpg

അസിസ്റ്റന്റ് കലാസംവിധാനം
മേക്കപ്പ് അസിസ്റ്റന്റ്
നിർമ്മാണ നിർവ്വഹണം