Director | Year | |
---|---|---|
കോക്ക്ടെയ്ൽ | അരുൺ കുമാർ അരവിന്ദ് | 2010 |
ഈ അടുത്ത കാലത്ത് | അരുൺ കുമാർ അരവിന്ദ് | 2012 |
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | അരുൺ കുമാർ അരവിന്ദ് | 2013 |
വണ് ബൈ ടു | അരുൺ കുമാർ അരവിന്ദ് | 2014 |
കാറ്റ് | അരുൺ കുമാർ അരവിന്ദ് | 2017 |
അണ്ടർ വേൾഡ് | അരുൺ കുമാർ അരവിന്ദ് | 2019 |
അരുൺ കുമാർ അരവിന്ദ്
ഒരു നഗരത്തിൽ ജീവിക്കുന്ന, പരസ്പരം ബന്ധമില്ലാത്ത ഉപരി-മധ്യ-കീഴാള വിഭാഗങ്ങളിലെ ചില കഥാപാത്രങ്ങൾ തങ്ങളുടെ ജീവിതാവസ്ഥകളിൽ ഒരുമിച്ച് കണ്ടുമുട്ടേണ്ടിവരികയും പരസ്പരം കൊടുക്കൽ വാങ്ങലുകൾക്ക് വിധേയമാകേണ്ടിവരികയും ചെയ്യുന്നതാണ് സിനിമയുടെ മുഖ്യപ്രമേയം.
ദുരൂഹത നിറഞ്ഞ സാമൂഹിക പശ്ചാത്തലത്തിൽ അടൂത്ത കാലത്തുണ്ടായ സംഭവവികാസങ്ങളിലൂടെ ആറ് വ്യത്യസ്ത വ്യക്തിത്വങ്ങളുടെ കഥ പറയുന്നു.
ഒരു നഗരത്തിൽ ജീവിക്കുന്ന, പരസ്പരം ബന്ധമില്ലാത്ത ഉപരി-മധ്യ-കീഴാള വിഭാഗങ്ങളിലെ ചില കഥാപാത്രങ്ങൾ തങ്ങളുടെ ജീവിതാവസ്ഥകളിൽ ഒരുമിച്ച് കണ്ടുമുട്ടേണ്ടിവരികയും പരസ്പരം കൊടുക്കൽ വാങ്ങലുകൾക്ക് വിധേയമാകേണ്ടിവരികയും ചെയ്യുന്നതാണ് സിനിമയുടെ മുഖ്യപ്രമേയം.
ദുരൂഹത നിറഞ്ഞ സാമൂഹിക പശ്ചാത്തലത്തിൽ അടൂത്ത കാലത്തുണ്ടായ സംഭവവികാസങ്ങളിലൂടെ ആറ് വ്യത്യസ്ത വ്യക്തിത്വങ്ങളുടെ കഥ പറയുന്നു.
ബംഗാളി മോഡലും തിയ്യറ്റർ ആർട്ടിസ്റ്റുമായ തനുശ്രീ ഘോഷ് ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.
നഗരത്തിലെ തോപ്പിൽ ശാലയെന്ന മാലിന്യ നിക്ഷേപത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ പെറുക്കിയെടുത്ത് ചില കൌതുകവസ്തുക്കളുണ്ടാക്കി കടപ്പുറത്ത് കൊണ്ടു നടന്ന് വിൽക്കുന്ന വെറുമൊരു സാധാരണക്കാരനാണ് വിഷ്ണു, ഭാര്യ രമണിയും രോഗിയായ അമ്മയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന ദരിദ്ര കുടുംബമാണയാളുടേത്. മുൻപ് പലിശക്കാശിനാൽ ഓട്ടോയെടുത്തെങ്കിലും അത് ഫലവത്തായില്ല മുതലും പലിശയുമായി രണ്ട് ലക്ഷത്തിലധികം തുക നഗരത്തിലെ പലിശക്കാരനും ഗുണ്ടാനേതാവുമായി വാട്ട്സണു കൊടുക്കാനുമുണ്ട്. നഗരത്തിനടുത്തുള്ള അഗ്രഹാരത്തെരുവിലെ സുന്ദര സ്വാമിയുടെ വാടകവീട്ടിലാണ് വിഷ്ണുവും കുടുംബവും താമസിക്കുന്നത്. കുറച്ചു നാളുകളായി നഗരത്തിൽ വലിയൊരു കൊലപാതക പരമ്പര തന്നെ സംഭവിക്കുന്നു. നഗരത്തിൽ ഒറ്റക്ക് താമസിക്കുന്ന വൃദ്ധരെ കേന്ദ്രീകരിച്ചായിരുന്നു കൊലപാതകവും മോഷണവും. ഈ കേസുകളുടെ ചുമതല സിറ്റി പോലീസ് കമ്മീഷണർ ടോം ചെറിയാൻ ആയിരുന്നു. പക്ഷെ സ്കോട്ട് ലാന്റിലെ പോലീസ് പരിശീലനം ഉള്ള ടോമിനു കേസിനു തുമ്പുണ്ടാക്കാൻ കഴിയുന്നില്ല.
നഗരത്തിലെ ഒരു ആശുപത്രിയുടെ ഉടമയായ അജയ് കുര്യൻ പ്രത്യേക മാനസികാവസ്ഥയുള്ളയാളാണ്. ബോളിവുഡിൽ മുൻ ബി ഗ്രേഡ് ചിത്രങ്ങളിലഭിനയിച്ച ഭാര്യ മാധുരിയുമായി അയാൾ സ്വരച്ചേർച്ചയിലല്ല. മകനെയോർത്ത് മാധുരി അയാളുടെ എല്ലാ പീഡനങ്ങളും സഹിച്ച് കഴിയുന്നു. മാധുരിക്ക് തന്റെ വിഷമങ്ങൾ പറയാൻ സാധിക്കുന്നത് മുംബൈയിലെ തന്റെ പഴയ സുഹൃത്തും ഫെമിനിസ്റ്റുമായ ടി വി റിപ്പോർട്ടർ രൂപയോടാണ്. ഇതിനിടയിൽ മാധുരിയുടെ മൊബൈലിലേക്ക് പലപ്പോഴും ഒരു ചെറുപ്പക്കാരൻ വിളിക്കുന്നു. ഉത്തരേന്ത്യക്കാരനായ ആ ചെറുപ്പക്കാരനു മാധുരിയുമായി ബന്ധം സ്ഥാപിക്കാനാണു ആഗ്രഹം. പക്ഷെ മാധുരി ആദ്യമൊക്കെ അതിനെ എതിർത്തു നിൽക്കുന്നു. ഒടുവിൽ തന്റെ സ്വാതന്ത്ര്യം തടവിലാക്കിയ ഭർത്താവിനോടുള്ള പ്രതികാരത്തിൽ അവനുമായി ഫോണിലൂടെ ചങ്ങാത്തം ആരംഭിക്കുന്നു. അവൻ വിടുകയാണെന്നും അതിനു മുന്നേ മാധുരിക്കൊപ്പം ഒരു ഡിന്നർ കഴിക്കണമെന്നും അയാൾ പറയുന്നു. ആദ്യം മടിക്കുന്നുവെങ്കിലും പിന്നീട് മാധുരി അതിനു സമ്മതിക്കുന്നു. ഒടുവിൽ തന്റെ അമ്മയുടെ വീട്ടിൽ വച്ച് കാണാമെന്ന് അവൾ അവനെ അറിയിക്കുന്നു. ഇതിനിടയിൽ വാട്ട്സന്റെ ഗുണ്ടകൾ പണത്തിനുവേണ്ടി വിഷ്ണുവിനെ ഉപദ്രവിക്കാൻ തുടങ്ങി. തന്റെ എല്ലാ സാമ്പത്തിക ബാദ്ധ്യതയും തീർക്കാൻ വേണ്ടി എങ്ങിനേയും പണമുണ്ടാക്കാൻ ശ്രമിക്കുന്നു. ഒരു വൃദ്ധ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ മോഷണത്തിനു കയറുന്ന വിഷ്ണു എത്തിപ്പെടുന്നത് മാധുരിയുടെ അമ്മ താമസിക്കുന്ന വീട്ടിലാണ്.
അപ്രതീക്ഷിക്തമായി വിഷ്ണു കടന്നു വരുമ്പോൾ ആ ചെറുപ്പക്കാരനും വിഷ്ണുവും തമ്മിൽ പിടിവലിയുണ്ടാകുന്നു. ഒരു പ്രതിമ തലയിൽ വീണ് അയാൾ മരിക്കുന്നു. ആ ചെറുപ്പക്കാരനെ വാട്ട്സണൊപ്പം കണ്ടിട്ടുള്ള വിഷ്ണു, തിരച്ചിലിനിടയിൽ മാധുരിയുടെ മുറിയിൽ നിന്ന് ഒരു ഒളിക്യാമറ കണ്ടെത്തുന്നു. മോഷ്ടിക്കാൻ വന്നതാണു താനെന്ന് തുറന്നു പറയുന്ന വിഷ്ണു, ആ ശവശരീരം തോപ്പിൽ ശാലയിൽ മറവ് ചെയ്യാൻ മാധുരിയെ സഹായിക്കുന്നു. അതേ ദിവസം തന്നെ മാധുരിയുടെ അമ്മയുടെ വീടിനടുത്ത വീട്ടിൽ ഒരു കൊലപാതകം സംഭവിക്കുന്നു. അതോടെ ടോം ചെറിയാന്റെ മുകളിൽ സമ്മർദ്ദമേറുന്നു. എന്നാൽ ആ ചെറുപ്പക്കാരന്റെ മരണത്തിന്റെ പേരിൽ മാധുരിയുടെ മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങുന്നു. സംഭവിച്ചതെല്ലാം അവൾ രൂപയോട് പറയുന്നു. അവൾ രൂപയുടെ വീട്ടിൽ ചെല്ലുന്ന സമയം ടോം അവിടെ ഉണ്ടായിരുന്നുവെങ്കിലും അയാൾ ഒന്നും അറിയുന്നില്ല. അജയിന്റെ സുഹൃത്തു കൂടിയായ ടോം വീട്ടിൽ ഡിന്നറിനായി എത്തുന്നു. താൻ രൂപയെ വിവാഹാം ചെയ്യുന്ന കാര്യം ടോം ഡിന്നറിനിടയിൽ പറയുന്നതോടെ മാധുരി ആകെ അങ്കലാപ്പിലാകുന്നു.
വാട്ട്സൻ ആ ചെറുപ്പക്കാരന്റെ മുറി കുത്തിത്തുറന്ന് പരിശോധിക്കുന്നതിനിടയിൽ അയാളാൽ ചതിക്കപ്പെട്ട സ്തീകളുടെ ഫോട്ടോകളും വീഡിയോകളും കാണുന്നു. മാധുരിയുടെ വീടിന്റെ മേൽവിലാസം വാട്ട്സന് അവിടെ നിന്നും ലഭിക്കുന്നു. മാധുരിയുടെ തന്റെ അമ്മയുടെ വീട്ടിലെ വാച്ചറായി വിഷ്ണുവിനെ നിയമിക്കുന്നു. അജയ് നിരന്തരമായി മാനസിക പീഡനത്തിനിരയാക്കുന്ന ഒരു ഹോസ്പിറ്റൽ ജീവനക്കാരി തന്റെ സഹോദരൻ 'തീ' രാമചന്ദ്രനോട് കാര്യങ്ങൾ പറയുന്നു. അജയുടെ ഡോക്ടറിൽ നിന്നും അയാളുടെ പൂർവ്വകാല ചരിത്രവും അയാൾ ലൈംഗിക ശേഷിയില്ലാത്ത ആളാണെന്നും രാമചന്ദ്രൻ മനസിലാക്കുന്നു. ഇനി ഹോസ്പിറ്റൽ ജീവനക്കാരിയെ ഉപദ്രവിച്ചാൽ തന്റെ പത്രത്തിൽ അയാളുടെ ചരിത്രമെഴുതി നാറ്റിക്കുമെന്ന് രാമചന്ദ്രൻ അജയിയെ ഭീഷണിപ്പെടുത്തുന്നു. മാധുരി രൂപയോട് ടോമുമായുള്ള കല്യാണക്കാര്യത്തെക്കുറിച്ച് ചോദിക്കുന്നു. അവൾ ചതിക്കുമോ എന്ന് മാധുരിക്ക് സംശയമാകുന്നു. മാധുരി വിഷ്ണുവിനെ പണം നൽകി സഹായിക്കുന്നു. ആ പണം കൊണ്ട് അയാൾ കടങ്ങളെല്ലാം വീട്ടിന്നു. മാധുരിയുടെ വീട് തേടി വാട്ട്സൻ വരുന്നെങ്കിലും ചില ഗുണ്ടകൾ അയാളെ കൊലപ്പെടുത്തുന്നു.
തീയെന്ന മഞ്ഞപത്രത്തിൽ തുടർച്ചയായി ടോമിനെയും രൂപയും ചേർത്ത് വാർത്തകൾ വരുന്നു. കല്യാണം ഉടനടി നടത്തണമെന്ന് രൂപ ആവശ്യപ്പെടുന്നു. എന്നാൽ സീരിയൽ കില്ലറുടെ കേസോ അല്ലെങ്കിൽ പ്രമാദമായ മറ്റൊരു കേസോ തെളിയിക്കാതെ കല്യാണം നടക്കില്ല എന്ന് ടോം പറയുന്നു. മാധുരിയും വിഷ്ണുവും കൂടി ഒളിപ്പിച്ച കൊലപാതകം ടോമിനോട് പറഞ്ഞാലോ എന്ന് രൂപ ആലോചിച്ചു തുടങ്ങുന്നു. ആ രാത്രി മാധുരിയുടെ അമ്മയുടെ വീട്ടിൽ ആ സീരിയൽ കില്ലർ എത്തുന്നു. വിഷ്ണു അയാളെ പിന്തുടർന്ന്, തീ രാമചന്ദ്രന്റെ സഹായത്തോടെ അയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നു. മാധുരിയുടെ കാര്യം പറയുവാൻ രൂപ ടോമിനെ വിളിക്കുന്നു. അപ്പോൾ സീരിയൽ കില്ലർ പിടിയിലായ വിവരം ടോം പറയുന്നു. കില്ലർ ഒളിപ്പിച്ച ശവശരീരം കണ്ടെടുക്കാൻ പോലീസ് തോപ്പിൽ ശാലയിൽ എത്തുന്നു. എന്നാൽ അവിടെ നിന്ന് വിഷ്ണുവും മാധുരിയും മറവ് ചെയ്ത ശവശരീരവും ലഭിക്കുന്നു. മാധുരിയെയും വിഷ്ണുവിനെയും അത് വിഷമത്തിലാക്കുന്നു. എന്നാൽ പോലീസ് അതും കില്ലർ നടത്തിയതാണെന്ന് വിശദീകരിക്കുന്നതോടെ അവർ ആശ്വസിക്കുന്നു. രൂപയും ടോമും വിവാഹിതരാകുന്നു. കല്യാണത്തിന്റെ വിരുന്നിനിടയിൽ രൂപയുടെ മുംബൈയിലെ കാമുകനുമൊത്തുള്ള ഫോട്ടോ അവളെ കാണിച്ച് അത് തന്റെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്ന് പറയുന്നു.
- 2161 views