സ്നേഹവീട്

കഥാസന്ദർഭം

നീണ്ട പ്രവാസജീവിതത്തിനുശേഷം നാട്ടിൽ അമ്മയോടൊത്ത് കഴിയുന്ന അവിവാഹിതനായ ഒരാളുടെ ജീവിതത്തിലേക്ക് 'മകൻ' എന്ന അവകാശവാദവുമായി ഒരു കൗമാരക്കാരൻ കടന്നു വരുന്നു. അയാളുടെ താളം തെറ്റുന്ന ജീവിതവും സത്യാവസ്ഥ തെളിയിക്കാനുള്ള ശ്രമങ്ങളും.

U
റിലീസ് തിയ്യതി
Snehaveedu
2011
വസ്ത്രാലങ്കാരം
കഥാസന്ദർഭം

നീണ്ട പ്രവാസജീവിതത്തിനുശേഷം നാട്ടിൽ അമ്മയോടൊത്ത് കഴിയുന്ന അവിവാഹിതനായ ഒരാളുടെ ജീവിതത്തിലേക്ക് 'മകൻ' എന്ന അവകാശവാദവുമായി ഒരു കൗമാരക്കാരൻ കടന്നു വരുന്നു. അയാളുടെ താളം തെറ്റുന്ന ജീവിതവും സത്യാവസ്ഥ തെളിയിക്കാനുള്ള ശ്രമങ്ങളും.

കാസറ്റ്സ് & സീഡീസ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
Cinematography
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ സന്തോഷത്തോടെ താമസിക്കുന്ന അമ്മയും മകനുമാണ് അമ്മുക്കുട്ടിയമ്മ(ഷീല)യും അജയനും(മോഹന്‍ലാല്‍) നിരവധി വര്‍ഷങ്ങള്‍ ചെന്നൈയിലും ബോംബെയിലും ഗള്‍ഫിലും ജോലി ചെയ്ത് ഇനിയുള്ള കാലം സ്വന്തം അമ്മയെ ആവോളം സ്നേഹിച്ച് നാട്ടില്‍ കൃഷിയും മറ്റു പ്രവര്‍ത്തനങ്ങളുമായി കഴിയാം എന്നായിരുന്നു അജയന്റെ തീരുമാനം. വീട്ടിലെ കൃഷിയിടവും അട്ടപ്പാടിയില്‍ ഏക്കറക്കണക്കിനു കൃഷിഭൂമിയും കൂടാതെ കൃഷിക്കാവശ്യമായ പണിയായുധങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറികൂടി അജയന്‍ വാങ്ങുന്നു. അജയന്റെ അയല്‍കാരായി കരിങ്കണ്ണന്‍ മത്തായി(ഇന്നസെന്റ്)യും ഭാര്യ റീത്താമ്മ(കെ പി എ സി ലളിത)യും ഇളയമകള്‍ റോസും(അരുന്ധതി)മുണ്ട്. മത്തായിയുടെ മൂത്ത മകള്‍ ലില്ലി (ലെന) വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാപിതാക്കളുടേ എതിര്‍പ്പ് വകവെക്കാതെ ബാലചന്ദ്രന്‍ എന്ന പോലീസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മറ്റൊരു നാട്ടില്‍ എസ് ഐ ആയി ജോലി ചെയ്യുന്ന ബാലചന്ദ്രന്‍ അജയന്റെ വളരെ അടുത്ത കൂട്ടുകാരനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മുക്കുട്ടിയമ്മയുടേ തറവാട്ടിലെ പെണ്‍കുട്ടിയെ (ഊര്‍മ്മിള ഉണ്ണി) പ്രണയിച്ച് വിവാഹം കഴിച്ച മറ്റൊരു ഗ്രാമ വാസിയായ ചെത്തുകാരനും (ചെമ്പില്‍ അശോകന്‍) ഭാര്യ നളിനിയും (ഊര്‍മ്മിള ഉണ്ണി, അവരുടേ മകള്‍ സുനന്ദ ( പത്മപ്രിയ) യുമാണ് അജയന്റെ അയല്‍ക്കാര്‍. സുനന്ദ കുടുംബ ശ്രീയുടേ സോപ്പ് കമ്പനി നടത്തിപ്പുകാരിയാണ്. അജയന്റേയും അമ്മയുടേയും സന്തോഷകരമായ ജീവിതത്തിലേക്ക അപ്രതീക്ഷിതമായി ഒരു രാത്രി കൌമാരക്കാരനായ ഒരു പയ്യന്‍ എത്തുന്നു. ചെന്നെയില്‍ നിന്നും വരുന്ന താന്‍ അജയന്റെ മകന്‍ എന്നതായിരുന്നു കാര്‍ത്തിക് ( രാഹുല്‍ പിള്ള) എന്ന് പേരുള്ള പയ്യന്റെ അവകാശ വാദം. ചില സാഹചര്യങ്ങളാല്‍ അവനെ ഇഷ്ടപ്പെടുന്ന അമ്മുക്കുട്ടിയമ്മ അവനെ വീട്ടില്‍ താമസിപ്പിക്കുന്നു. അജയന്റെ നിരപരാധിത്വം പക്ഷെ വീട്ടുകാരും നാട്ടുകാരും പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. അവനെ പറഞ്ഞയക്കാന്‍ അജയന്‍ പല ശ്രമങ്ങളും നടത്തുന്നുവെങ്കിലും അതൊന്നും വിജയിക്കുന്നില്ല.അതോടെ സന്തോഷകരമായ അജയന്റെ ജീവിതം താളം തെറ്റുന്നു. ഒടുവില്‍ ഇതിന്റെ സത്യാവസ്ഥ അറിയാന്‍ അജയന്‍ ചെന്നൈയിലേക്ക് പുറപ്പെടുന്നു.

റിലീസ് തിയ്യതി
നിർമ്മാണ നിർവ്വഹണം