സാമ്പത്തിക പരാധീനതകള്‍ക്കും പ്രാരാബ്ദങ്ങള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് ഒരു വലിയ കുടുംബത്തെ നയിക്കുന്നതും സമൂഹത്തിലെ മറ്റും പലര്‍ക്കും സഹായം ചെയ്യുന്നതുമായ വിധവയായ ഒരു ഇടത്തരക്കാരി വീട്ടമ്മയുടെ ജീവിത ചിത്രം
സാമ്പത്തിക പരാധീനതകള്‍ക്കും പ്രാരാബ്ദങ്ങള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് ഒരു വലിയ കുടുംബത്തെ നയിക്കുന്നതും സമൂഹത്തിലെ മറ്റും പലര്‍ക്കും സഹായം ചെയ്യുന്നതുമായ വിധവയായ ഒരു ഇടത്തരക്കാരി വീട്ടമ്മയുടെ ജീവിത ചിത്രം
മുനിസിപ്പാലിറ്റിയിലെ സെക്കന്റ് ഗ്രേഡ് ഓഫീസറായ നന്ദിനി (ഉര്‍വ്വശി) വിധവയായ ഒരു ഇടത്തരം വീട്ടമ്മയാണ്. അന്യമതക്കാരനായ ജോര്‍ജ്ജിനെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകനായ ജോര്‍ജ്ജ് ഒരു സംഘട്ടനത്തില്‍ മരണപ്പെട്ടു. രണ്ടു പെണ്‍കുട്ടികളുള്ള നന്ദിനിയുടെ ഒപ്പം തന്നെയാണ്‍ സ്വന്തം അമ്മ പത്മാവതിയമ്മ(കെ പി എ സി ലളിത)യും അമ്മായിയമ്മയും (സുകുമാരി) ഒപ്പം അനുജന്‍ ചാനല്‍ അവതാരകനായ ശിവ(കലാഭവന്‍ പ്രജോദ്)യും.നന്ദിനിയുടെ ഓഫീസിലെ പ്യൂണ്‍ ആയ സുഗുണ(സുരാജ് വെഞ്ഞാറമൂട്) നും ഭാര്യ സുലോചന (സുബി സുരേഷ്)യും നന്ദിനിയുടെ അയല്‍ക്കാര്‍ കൂടിയാണ്.
ഇടക്കിടയുള്ള പച്ചക്കറി വിലവര്‍ദ്ധനവും സ്വര്‍ണ്ണ വിലവര്‍ദ്ധനയുമൊക്കെ ഇടത്തരം വീട്ടമ്മയും രണ്ടു പെണ്‍കുട്ടികളുടെ അമ്മയുമായ നന്ദിനിയുടെ ജീവിതത്തില്‍ ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങളാണ്. അതോടൊപ്പമാണ് കാര്യമായ ഉത്തരവാദിത്വങ്ങളില്ലാതെ ഒപ്പം ജീവിക്കുന്ന അമ്മയും അമ്മായിയമ്മയും. ഇതോടൊപ്പം മറ്റു ജോലിക്കൊന്നും പോകാതെ സിനിമയില്‍ അവസരം കാത്തുകഴിയുന്ന അനുജന്‍ ശിവയുമൊക്കെ നന്ദനക്ക് കൂടുതല്‍ ടെന്‍ഷനുണ്ടാക്കുന്നവരാണ്. കാരണം ഇവരടങ്ങുന്ന കുടുംബത്തെ പോറ്റേണ്ടത് നന്ദിനിയാണ്. ഗവണ്മെന്റ് ജോലിക്കു പുറമേ ഓഫീസിലും പുറത്തുമായി കാണുകയും പരിചയപ്പെടുകയും ചെയ്യുന്നവര്‍ക്ക് നല്ല വിവാഹ ആലോചനകള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്ന കല്യാണ ബ്രോക്കര്‍ പണിയും നന്ദിനി ചെയ്യുന്നുണ്ട്.
ചാനലിലെ ഒരു ഫോണ്‍ ഇന്‍ പ്രോഗ്രാം ചെയ്യൂന്ന ശിവക്ക് അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടി(അര്‍ച്ചന - റോമ) യുടെ ഫോണ്‍ കാള്‍ വരുന്നു. കൊലചെയ്യപ്പെട്ട അവരുടെ സുഹൃത്ത് മായക്കുവേണ്ടി ഒരു പാട്ട് ആവശ്യപ്പെടുന്നു. കൊല്ലപ്പെടുന്ന സമയത്ത് ഈ ഫോണ്‍ ഇന്‍ പരിപാടിയില്‍ ശിവയുമായി സംസാരിക്കുകയായിരുന്നു മായ എന്നുള്ള അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍ ശിവക്ക് ഷോക്കാവുന്നു. അര്‍ച്ചനയെ കാണാനും പരിചയപ്പെടാനും ആഗ്രഹം പ്രകടിപ്പിക്കുന്ന ശിവ അര്‍ച്ചനയെ കണ്ട നിമിഷം മുതല്‍ അവളുമായി പ്രണയത്തിലാകുന്നു. എന്നാല്‍ അര്‍ച്ചനയുടെ അപ്പോഴത്തെ ലക്ഷ്യം തന്റെ കൊല ചെയ്യപ്പെട്ട സുഹൃത്ത് മായയുടെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതായിരുന്നു. ആ അന്വേഷണത്തിനു വേണ്ടി ശിവയും മുന്നിട്ടിറങ്ങുന്നു. ഇവരുടേ നീക്കങ്ങളെ പക്ഷെ, ആ കൊലപാതകികള്‍ മനസ്സിലാക്കുന്നു. അവര്‍ ശിവയെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു.
അതിനിടയില്‍ അര്‍ച്ചനയുടെ അച്ഛന്‍ മേനോന്‍ (സായ് കുമാര്‍ ) പറഞ്ഞതനുസരിച്ച് അര്‍ച്ചനക്ക് ഒരു വിവാഹ ആലോചനയുമായി നന്ദിനി എത്തുന്നു. അപ്പോഴാണ് തന്റെ അനുജന്‍ ശിവ അര്‍ച്ചനയെ പ്രണയിക്കുന്ന വിവരം എല്ലാവരും അറിയുന്നത്. തുടര്‍ന്ന് നന്ദിനിയുടെ ജീവിതം കൂടുതല്‍ ടെന്‍ഷന്‍ നിറഞ്ഞതാകുന്നു.
- 1446 views