മങ്കമ്മ

കഥാസന്ദർഭം

1960 കളിലെ രാഷ്ട്ട്രീയ സാമൂഹിക പശ്ഛാത്തലം ഒരു ദരിദ്ര കുടുംബത്തെ എങ്ങിനെ ബാധിക്കുന്നു , അതിലൂടെ മങ്കമ്മ എന്ന സ്ത്രീ കഥാപാത്രം അനുഭവിക്കുന്ന വേദനകൾ എടുത്തു കാട്ടുന്നു ഈ ചിത്രം.

Associate Director
Mankamma
1997
Associate Director
Film Score
കഥാസന്ദർഭം

1960 കളിലെ രാഷ്ട്ട്രീയ സാമൂഹിക പശ്ഛാത്തലം ഒരു ദരിദ്ര കുടുംബത്തെ എങ്ങിനെ ബാധിക്കുന്നു , അതിലൂടെ മങ്കമ്മ എന്ന സ്ത്രീ കഥാപാത്രം അനുഭവിക്കുന്ന വേദനകൾ എടുത്തു കാട്ടുന്നു ഈ ചിത്രം.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

സ്ഥലത്തെ ജന്മിയായ MLA യിൽ നിന്നുമുള്ള പീഡനം ഏറ്റുവാങ്ങി കഴിയുന്ന ഒരു കുടുംബമാകുന്നു മങ്കമ്മയുടേതു. മങ്കമ്മയുടെ ഇളയ സഹോദരിയേ ജന്മിയുടെ സഹോദരൻ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നു. ഇതിനിടെ കുടിലിനു തീ പിടിച്ച് രണ്ടുപേരും മരിക്കുന്നു. ജന്മിയിൽ നിന്നുള്ള പീഡനം
സഹിക്കവയ്യാതെയും തന്റെ സഹോദരിയുടെ മരണത്തിലും മനം നൊന്ത് മങ്കമ്മയും ( രേവതി) അച്ഛനും കേരള-തമിഴ് നാടു അതിർത്തിയിലുള്ള തങ്ങളുടെ വീടുപേക്ഷിച്ച് പാലക്കാടെത്തുന്നു. അവിടെ ഒരു വഴിയോര ചായകടയിൽ ജോലി തേടുന്നു. ഈ സമയത്തു പൂർവകാല ദുരന്തങ്ങൾ മങ്കമ്മയുടെ അച്ഛ്നെ വേട്ടയാടുന്നു. അയാൾ മരിക്കുന്നു. ജീവിതത്തിൽ ഏകാകിയായ മങ്കമ്മയുടെ ജീവിതത്തിലേക്കു ചായക്കടയുടെ ഉടമസ്ഥനായ നായർ കടന്നു വരുന്നു. മങ്കമ്മയുടെ കഴിവു കൊണ്ട് ചായക്കട അഭിവൃദ്ധി കൈ വരിക്കുന്നു. ചായക്കടയിലെ സഹായി അയിരുന്നു അനാഥനായ വേലായുധൻ. അവൻ മങ്കമ്മയെ തന്റെ അമ്മയെ പോലെ സ്നെഹിക്കുന്നു. മങ്കമ്മക്കു ജീവിതം സന്തോഷഭരിതമായി തീരുന്നു.
ഇതിനിടെ രാജ്യത്തു സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. ഒരു വിപ്ലവകാരി ആയി മാറിയ വേലായുധനെ പോലിസ് തിരയുന്നു. അവനെ തേടിയുള്ള നടപടികളിൽ പോലീസ് മങ്കമ്മയേയും നായരേയും പീഡിപ്പിക്കുന്നു. നായർ പോലീസ് മർദ്ധനത്തിൽ മരിക്കുന്നു. മങ്കമ്മ വീണ്ടൂം ദുരിതപൂർണമായ ജീവിതത്തിൽ ഒറ്റക്കാകുന്നു.

Submitted by rkurian on Mon, 01/17/2011 - 16:25