കബനീനദി ചുവന്നപ്പോൾ

കഥാസന്ദർഭം

ഭരണകൂടം ക്രിമിനല്‍ എന്നു കരുതുന്ന ഒരു തീവ്ര-രാഷ്ട്രീയപ്രവര്‍ത്തകനും ഒരു യുവതിയും തമ്മിലുള്ള പ്രണയമാണു പ്രമേയം.

അടിയന്തിരാവസ്ഥയുടെ കാലത്തിറങ്ങിയ, ഇടതുപക്ഷസ്വഭാവമുള്ള ഒരു പൊളിറ്റിക്കല്‍ സിനിമ. പി എ ബക്കർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് സംവിധായകൻ പവിത്രനാണ്. 1976ലാണ് ചിത്രം പുറത്തിറങ്ങിയത്.
 

82mins
റിലീസ് തിയ്യതി
Kabaneenadi Chuvannappol
1976
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ഭരണകൂടം ക്രിമിനല്‍ എന്നു കരുതുന്ന ഒരു തീവ്ര-രാഷ്ട്രീയപ്രവര്‍ത്തകനും ഒരു യുവതിയും തമ്മിലുള്ള പ്രണയമാണു പ്രമേയം.

അനുബന്ധ വർത്തമാനം

മലയാളത്തിലെ നവതരംഗസിനിമകളില്‍ ആദ്യത്തേതെന്ന് വിശേഷിപ്പിക്കപ്പെടുന്നു.

സാങ്കേതികമായി രണ്ട് തവണ സിനിമ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ചരിത്രം. ചിത്രസംയോജകനായ കല്യാണസുന്ദരം വെട്ടിയുമൊട്ടിച്ചും തയ്യാറാക്കിക്കിയ പതിപ്പില്‍ പ്രേമത്തിന് കൂടുതല്‍ പ്രാധാന്യം വന്നിരിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ബക്കര്‍ തന്നെ രണ്ടാമതൊരു തവണ എഡിറ്റ് ചെയ്യുകയുണ്ടായി. സിനിമയെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു ചിത്രമാക്കി മാറ്റാന്‍ കൂടുതല്‍ സഹായിച്ചത് ആ ഇടപെടലാണ് . കര്‍ശനമായ മാധ്യമ വിലക്കിന്റെ കാലഘട്ടത്തില്‍ മൂന്നാമത്തെ എഡിറ്റിങ്ങ് നടക്കുന്നത് സെന്‍സര്‍ ബോര്‍ഡിന്റെ മേശപ്പുറത്താണ്, ഏകദേശം എണ്ണൂറ് അടിയോളം ഫിലിം മുറിച്ചു മാറ്റപ്പെട്ടത്രേ.

കബനിയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയശേഷം മദ്രാസ്സിൽ എഡിറ്റിങ് നടത്തിക്കൊണ്ടിരുന്ന സന്ദർഭത്തിൽ നിർമാമാതാവ് പവിത്രനെയും ബക്കറിനെയും അറസ്റ്റ് ചെയ്തു. മദ്രാസ്സിൽനിന്നും തിരിച്ചെത്തി കേരളത്തിൽ ചിത്രീകരണം തുടങ്ങിയ വേളയിൽ കോഴിക്കോട് വെച്ച് പവിത്രനെയും ബക്കറിനെയും വീണ്ടും പൊലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് ലോക്കപ്പിൽ വെക്കുകയുണ്ടായി.

ഇതാ സിനിമയിലെ നല്ലൊരു വാചകം  "മനുഷ്യർ പരസ്പരം സ്നേഹിക്കുകയും , ഓരോരുത്തരും അന്യന്റെ വാക്കുകൾ സംഗീതമെന്നോണം ആസ്വദിക്കുകയും ചെയുന്ന കാലം വരുമെന്ന് എനിക്ക് ഉറപ്പുണ്ട് ."

കഥാസംഗ്രഹം

നക്‌സല്‍ വിപ്ലവകാരിയും പോലീസിന്റെ നോട്ടപ്പുള്ളിയുമായ ഗോപി തന്റെ ഒളിവു കാലഘട്ടത്തില്‍ അഭയം തേടി കേരളത്തിനു വെളിയില്‍ ജോലി ചെയ്തു തനിയെ ജീവിക്കുന്ന പൂർവ്വകാമുകി ശാരിയുടെ മുറിയിലെത്തുന്നു. ഒരുമിച്ചുള്ള കുറച്ചു നാളുകളില്‍ ശാരി പ്രണയ ചേഷ്ടകളോടെയും ഗോപി രാഷ്ട്രീയ ധൈഷണികതയോടെയും ഇടപെടുന്നു. സ്വാഭാവികമായ ശരീര ചോദനകളെ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന ശാരിയേയും ശരീരത്തേയും നിഷേധിച്ചുകൊണ്ട് ഗോപി ഉള്‍വലിയുന്നു. നിശ്ചിത സമയത്തിനു ശേഷം മറ്റൊരു താവളത്തിലേയ്ക്കു മാറുന്ന ഗോപിയ്ക്കു വേണ്ടി ശാരി തുടര്‍ന്നും സഹായങ്ങള്‍ ചെയ്യുന്നു. ശാരിയും പോലീസിന്റെ നിരീക്ഷണത്തിലാകുന്നു. അവള്‍ ചോദ്യം ചെയ്യപ്പെടുന്നു. സുരക്ഷിതമായ കുടുംബ ജീവിതമെന്ന മോഹ വാഗ്ദാനത്തെ തട്ടിത്തെറിപ്പിച്ച് നീണ്ട അവധിയെടുത്ത് നാട്ടിലേയ്ക്കു തിരിക്കാനിരിക്കുന്ന ശാരിയെ നടുക്കിക്കൊണ്ട് ഒരേറ്റുമുട്ടലില്‍ ഗോപി വെടിയേറ്റു മരിച്ചതായുള്ള വാര്‍ത്തയെത്തുന്നു.

Runtime
82mins
റിലീസ് തിയ്യതി

അടിയന്തിരാവസ്ഥയുടെ കാലത്തിറങ്ങിയ, ഇടതുപക്ഷസ്വഭാവമുള്ള ഒരു പൊളിറ്റിക്കല്‍ സിനിമ. പി എ ബക്കർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് സംവിധായകൻ പവിത്രനാണ്. 1976ലാണ് ചിത്രം പുറത്തിറങ്ങിയത്.
 

Submitted by rkurian on Tue, 12/28/2010 - 09:17