Director | Year | |
---|---|---|
പോസ്റ്റ്മോർട്ടം | ജെ ശശികുമാർ | 1982 |
കെണി | ജെ ശശികുമാർ | 1982 |
മദ്രാസിലെ മോൻ | ജെ ശശികുമാർ | 1982 |
തുറന്ന ജയിൽ | ജെ ശശികുമാർ | 1982 |
ജംബുലിംഗം | ജെ ശശികുമാർ | 1982 |
സൂര്യൻ | ജെ ശശികുമാർ | 1982 |
നാഗമഠത്തു തമ്പുരാട്ടി | ജെ ശശികുമാർ | 1982 |
മഹാബലി | ജെ ശശികുമാർ | 1983 |
സന്ധ്യാവന്ദനം | ജെ ശശികുമാർ | 1983 |
യുദ്ധം | ജെ ശശികുമാർ | 1983 |
Pagination
- Previous page
- Page 10
- Next page
ജെ ശശികുമാർ
കോടിയാട്ട് കുറുപ്പിന്റെ മക്കളാണു രാജനും വേണുവും. ചെറിയ തെറ്റിനു വലിയ ശിക്ഷ കിട്ടിയ വേണു ഒളിച്ചോടി, പിന്നീട് പോക്കറ്റടിക്കാരൻ മിന്നൽ രാമുവായാണ് അവനെ കാണുന്നത്. രാജൻ ജോലി കിട്ടി മദ്രാസിനു പോയപ്പോൾ ഭാര്യ ലക്ഷ്മിയേയും കൊച്ചുമകനേയും കൊണ്ടുപോയില്ല. അവിടെ അയാൾ മാധവൻ എന്ന കുടിലന്റേയും വിലാസവതിയായ അയാളുടെ പെങ്ങളുടേയും ദൂഷിത വലയത്തിലായി. പഴയ സർക്കസ്സുകാരനായ ടൈഗർ ആശാൻ നർത്തകിയായ മകൾ രാധയുമായി തെരുവിലാണ്. രാമുവിന്റെ സ്നേഹിതർ
രാധ അവന്റെ കാമുകിയും. രാജനെ അന്വേഷിച്ച് മദ്രാസിലെത്തിയ ലക്ഷ്മിയും മകനും ഗുണ്ടകൾക്കിടയിൽ അകപ്പെട്ടപ്പോൾ രക്ഷിച്ചത് രാമുവാണ്. ലക്ഷ്മിയും കുഞ്ഞും രാജന്റെ അടുത്ത് എത്തിയെങ്കിലും വാസന്തിയെ പേടിച്ച് അയാൾ അവരെ തള്ളിപ്പറഞ്ഞു. മാധവൻ രാജന്റെ സ്വത്ത് കൈക്കലാക്കാൻ മുതിരവേ രാമു അവിടെ പ്രത്യക്ഷപ്പെട്ട് അതു മുടക്കി. മാധവൻ തോക്ക് പ്രയോഗിച്ചെങ്കിലും വെടിയേറ്റു മരിച്ചത് വാസന്തിയാണ്. രാജൻ പശ്ചാത്തപിച്ച് ലക്ഷ്മിയോട് ചേർന്നു. രാമു അനുജൻ വേണുവാണെന്ന് മനസ്സിലാക്കി. വേണു രാധയെ കല്യാണം കഴിച്ചു.