Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page
പി ഭാസ്ക്കരൻ
"ഇ. എം. കോവൂരിന്റെ “ഒരു പുരുഷനും രണ്ടു സ്ത്രീകളും” എന്ന നോവലാണ് ഇതിനാധാരം. ‘ഉണരുണരൂ ഉണ്ണിപ്പൂവേ” എന്ന എസ്. ജാനകി ഗാനം മലയാള സിനിമയ്ക്ക് സമ്മാനിച്ചതാണ് ചരിത്രപരമായി ഈ സിനിമയുടെ സാംഗത്യം. അടൂർ ഭാസിയുടെ അവിസ്മരണീയമായ് പാത്രാവിഷ്കാരമാണ് -സംഗമേശ്വരയ്യരായി- മറ്റൊരു നാഴികക്കല്ല്.
കഥയെപ്പറ്റി സിനിക്ക്: ‘ഇത്തരം ഗതികേടുകളുടെ ദുഃഖാകുലമായ കഥ ഇന്ത്യൻ വെള്ളിത്തിരയിൽ ഇതിനകം പലതവണയായും പല തരത്തിലായും പകർത്താൻ ശ്രമിച്ചിട്ടുള്ളതാണ്. എന്നാലും ഒന്നൊതുക്കിപ്പറയാനും പ്രധാനസംഭവങ്ങൾക്ക് സ്വാഭാവികതയണയ്ക്കാനും മനസ്സിരുത്തിയിരുന്നെങ്കിൽ വളരെയേറെ ഭേദപ്പെടുമായിരുന്നു ഈ മാധവീചന്ദ്രചരിതം."
ബി. എൽ. പരീക്ഷ കഴിഞ്ഞു ഇംഗ്ലണ്ടിലേക്കു പോകുന്നതിനു മുൻപ് ബാരിസ്റ്റർ പണിക്കരുടെ മകൻ ചന്ദ്രൻ പ്രകൃതിഭംഗിയുള്ള ഒരു തുരുത്തിൽ ചിത്രം വരയ്ക്കാൻ എത്തുകയാണ്. കടത്തുകാരൻ കുട്ടായിയുടെ മകൾ മാധവിയുടെ ചിത്രം വരച്ചു, പ്രേമിച്ചു, ഒരു രാത്രിയിൽ അവർ സംഗമിച്ചു. അമ്പലത്തിൽ വച്ച് അന്നു രാത്രി തന്നെ മാലയിട്ട് വേൾക്കുകയും ചെയ്തു. പിറ്റേന്ന് പെട്ടെന്ന് അച്ഛന്റെ കൂടെ ചന്ദ്രനു സ്ഥലം വിടേണ്ടി വന്നു ചന്ദ്രന്. പിന്നീട് മാധവി ഗർഭിണിയാനെന്നറിഞ്ഞ കുട്ടായി മരിച്ചു വീണു. കൈക്കുഞ്ഞുമായി അലഞ്ഞ മാധവി ചന്ദ്രൻ നൽകിയ മോതിരം കഴുത്തിലണിയിച്ച് കുഞ്ഞിനെ അനാഥാലയത്തിനു നൽകി, ആത്മത്യയ്ക്ക് തുനിഞ്ഞെങ്കിലും ഒരു പാർവതിയമ്മ അവളെ രക്ഷിച്ചു. ചന്ദ്രന്റെ സഹൊദരി ലീല ബാലഗോപാലനെ വിവാഹം കഴിച്ച് പോയപ്പോൾ സ്നേഹിതയായ രമ ഹൃദ്രൊഗിയായ ബാരിസ്റ്ററെ ശുശ്രൂഷിച്ച് കഴിയാനുറച്ചു. ചന്ദ്രനെ അഗാധമായി പ്രേമിക്കുന്നുണ്ട് രമ. ചന്ദ്രൻ മടങ്ങിയെത്തി മാധവിയെ തിരക്കിത്തുടങ്ങി. സെഷൻസ് ജദ്ജിയായ ചന്ദ്രൻ അനാഥാലയ വാർഷികത്തിനു നൃത്തം ചെയ്ത സ്വന്തം കുട്ടിയെ തിരിച്ചറിഞ്ഞു വീട്ടിലെത്തിച്ചു. രമ കുട്ടിയുടെ ട്യൂഷൻ ടീച്ചറായി.പാർവ്വതിയമ്മ മരിച്ചപ്പോൾ മാധവി തുണയറ്റവളായി. രമയുടെ സഹൊദരൻ സുകുമാരൻ നായർ മാധവിയെ മാനഭംഗം ചെയ്യാൻ ഉദ്യമിക്കുമ്പോൾ അസൂയാലുവായ രമ കണ്ടില്ലെന്നു നടിച്ചു. സുകുമാരന്റെ ഒരു സ്നേഹിതൻ അവിടെയെത്തി, ബഹളത്തിൽ സുകുമാരൻ കൊലചെയ്യപ്പെടുകയും മാധവി കൊലക്കുറ്റത്തിനു ജയിലാവുകയും ചെയ്തു. സാക്ഷി പറയാൻ രമയോട് അപേക്ഷിക്കുന്ന ഒരെഴുത്ത് ചന്ദ്രൻ എഴുതിയത് കൊച്ചുമകൾ കാണാനിടവരികയും അവൾ നേരിട്ട് രമയോട് ആവശ്യപ്പെടുകയും രമ കോടതിയിലെത്തി മാധവി കുറ്റക്കാരിയല്ലെന്ന് മൊഴി നൽകുകയും ചെയ്തു. ചന്ദ്രനും മാധവിയും കൊച്ചുമകളും സസുഖം വാഴുന്നു.