ശ്രീകോവിൽ

Sreekovil (Malayalam Movie)
1962
Associate Director
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
അനുബന്ധ വർത്തമാനം

ഒരു തമിഴ് സിനിമയുടെ റി മേക്ക് ആ‍ാണീ ചിത്രം. പണ്ഡരീഭായി ആചിത്രത്തിൽ ചെയ്ത് റോൾ തന്നെ ഇതിലും ചെയ്തു.

കഥാസംഗ്രഹം

ഭർത്താവു മരിച്ച ദേവകിയമ്മയുടെ മകൻ ഗോപി വാസുദേവൻ മുതലാളിയുടെ മക്കൾ രാജനും രാധയുമായി കളിച്ചി വളർന്നവനാണ്. വാസുദേവൻ മുതലാളിയുടെ താൽ‌പ്പര്യത്തെ അവഗണിച്ചും കോപിച്ചും കഴിയുകയാണ് ദേവകിയമ്മ. നാടുവിട്ട ഗോപി മാജിക്കുകാരൻ പെരുമാളിന്റെ കൂടെയാണെങ്കിലും മാർത്താണ്ഡൻ നയിക്കുന്ന അക്രമി സംഘത്തിലൊരുവനുമാണ്. പെരുമാളിന്റെ മകൽ റാനിയ്ക്ക് ഗൊപിയോട് പ്രേമമുണ്ടെങ്കിലും രാധയാണ് തന്റെ കാമുകി എന്ന് ഗോപി അറിയിച്ചതോടെ അവൾ പിന്മാറി.പെരുമാൽ അപകടത്തിൽ പെട്ടപ്പോൾ ഗോപിയ്ക്ക് അദ്ദേഹത്തോടൊപ്പം നിൽക്കാൻ മാർത്താണ്ഡൻ സമ്മതിയ്ക്കുന്നില്ല. ഗോപിയുടെ വിശ്വസ്തതയിൽ സംശയം തോന്നിയ അക്രമി സംഘം പെരുമാളിനെ വധിച്ച് റാണിയെ തട്ടിക്കൊണ്ടു പോയി. പോലീസായ രാജൻ മാർത്താണ്ഡനെ പിടിയ്ക്കാൻ തക്കം പാർത്തിരിക്കയാണ്. ഗോപി രാജന്നെ കൊന്നാലേ റാനിയെ വിട്ടുതരികയുള്ളു എന്ന് മാർത്താണ്ഡൻ. ഉറങ്ങിക്കിടന്ന രാജനു നേരെ ഗോപി കത്തി നീട്ടിയെങ്കിലും തന്റെ ബാല്യകാലസുഹൃത്തിനോട് താം അക്രമി സംഘത്തിലെ ആളാണെന്നും ഉടൻ അറസ്റ്റു ചെയ്തു കൊള്ളുവാനും പറഞ്ഞു. കാര്യങ്ങളറിഞ്ഞ രാജനും കൂട്ടരും മാർത്താണ്ഡന്റെ താവളം വളഞ്ഞു. അടിപിടിയും ബഹളങ്ങളും ഉണ്ടായി. അക്രമികൾ തോറ്റു. കെട്റ്റിയിറ്റപ്പെട്ട റാണിയെ ചുറ്റും കത്തുന്ന തീയിൽ നിന്നും രക്ഷിച്ച് പുറത്തിറങ്ങിയപ്പോൽ ഗോപിയെ ലാക്കാക്കി മാർത്താണ്ഡൻ എറിഞ്ഞ കത്തി റാണി സ്വദേഹം കൊണ്ട് തടുത്തു, ഗോപിയുടെ മടിയിൽ മരിച്ചു വീണു. അമ്മയുടെ നിർദ്ദേശമനുസരിച്ച് കുറ്റവാളിയായ മകനെ രാജൻ കയ്യാമം വച്ച് കൊണ്ടുപോയി. രാധയെ അമ്മയെ ഏൽ‌പ്പിച്ച് പുതിയ മനുഷ്യനായി തിരിച്ചു വരുമെന്ന് വാഗ്ദാനവുമായി ഗോപി പോലീസിനൊപ്പം പൊകുന്നു.

അസിസ്റ്റന്റ് ക്യാമറ
അസിസ്റ്റന്റ് എഡിറ്റർ
മേക്കപ്പ് അസിസ്റ്റന്റ്
പ്രൊഡക്ഷൻ മാനേജർ
നിർമ്മാണ നിർവ്വഹണം