നേർക്കു നേരെ
ഒരു ഗ്രാമത്തിലെ കുറെ മനുഷ്യരുടെ കഥയാണ് നേര്‍ക്കു നേരെ പറയുന്നത്. വൈദ്യുതിയും ടെലഫോണുമെത്താത്ത ഗ്രാമത്തിലെ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും കഥ. നെടുമുടി വേണുവാണ് ചിത്രത്തിലെ നായകന്‍. കല്പന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യവേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കല്പന ഈ ചിത്രത്തില്‍ ഗൗരവമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
1965-ല്‍ റോസി എന്ന ചിത്രത്തിലൂടെ സിനിമാസംവിധായകന്റെ വേഷമണിഞ്ഞ പി. എന്‍. മേനോന്‍ ഒരുക്കിയ ചിത്രമാണ് നേർക്കു നേരെ.അദ്ദേഹത്തിന്റെ ഓളവും തീരവും ആണ് മലയാളത്തില്‍ ആദ്യമായി സ്റുഡിയോക്ക് പുറത്ത് യഥാര്‍ഥമായ പശ്ചാത്തലങ്ങളില്‍ ചിത്രീകരിച്ച ചിത്രം. ഗായത്രി, മലമുകളിലെ ദൈവം, പടിപ്പുര എന്നിവയാണ് മേനോന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.
നൃത്തരംഗങ്ങളോ ചമയങ്ങളോ ഉപയോഗിക്കാതെയാണ് പി. എന്‍. മേനോന്‍ നേർക്കു നേരെ ചിത്രീകരിച്ചത്.
- Read more about നേർക്കു നേരെ
- 346 views