ലിറ്റിൽ സൂപ്പർമാൻ ത്രീഡി
കുട്ടികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വിനയൻ സംവിധാനം ചെയ്ത ത്രീഡി ചിത്രമാണ് ലിറ്റിൽ സൂപ്പർമാൻ. ഡെനിയും,ബേബി നയൻ താരയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഗ്രാഫിക്സിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമാണ് ലിറ്റിൽ സൂപ്പർമാൻ. ആകാശ് ഫിലിംസിന്റെ ബാനറിൽ വി എൻ ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ചന്ദ്രോത്സവം, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച രഞ്ജിത്,മധു ,പ്രവീണ, കക്ക രവി, അൻസിബ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.





ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വില്ലി വില്‍സണ്‍ എന്ന 12 വയസ്സുകാരന്റെ കഥയാണ് ഈ 3D ചിത്രം പറയുന്നത്. ആഹ്ലാദത്തിന്റെ നിറദീപങ്ങള്‍ ജ്വലിച്ചു നിന്ന അവന്റെ ജീവിതത്തെ തല്ലിക്കെടുത്തിയ വിധിക്കെതിരെ ഒറ്റക്കുനിന്നു പോരാടുന്ന വില്ലിയെ സഹായിക്കാനായി അവന്റെ നിഴലും അവന്‍ കാണുന്ന നിറമാര്‍ന്ന സ്വപ്നങ്ങളും മാത്രമെ ഉണ്ടായിരുന്നുള്ളു. വില്ലി കണ്ട സ്വപ്നങ്ങള്‍ ആ കുഞ്ഞുമനസ്സിന്റെ ശക്തിയായി മാറുന്നു. റിയാലിറ്റിയും ഫാന്റസിയും ഇടകലര്‍ന്ന ഒരു ചിത്രമാണ് ലിറ്റില്‍ സൂപ്പര്‍മാന്‍
- 2014 ൽ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നെങ്കിലും പിന്നീട് തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
- ചില കേന്ദ്രങ്ങളില്‍ നിന്നു വന്ന എതിര്‍പ്പിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരം തിയറ്ററില്‍ നിന്നും പിന്‍വലിക്കേണ്ടിവരികയായിരുന്നു.
- ലിറ്റില്‍ സൂപ്പര്‍മാനെ വിനോദനികുതിയില്‍ നിന്നും സർക്കാർ ഒഴിവാക്കി വിലക്കുകൾക്കും പ്രതിസന്ധികള്‍ക്കു ശേഷം ചിത്രം 2016 നവംബർ 30 ന് വീണ്ടും പ്രദർശനത്തിനെത്തി
- Read more about ലിറ്റിൽ സൂപ്പർമാൻ ത്രീഡി
- 683 views