ഡയൽ 1091
സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന ശാരീരിക അതിക്രമങ്ങൾക്കെതിരെയും സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയും ബോധവൽക്കരണം ഉദ്ദേശിച്ച് നിർമ്മിച്ച സിനിമയാണ് ഡയൽ 1091. കേരളാ പോലീസിന്റെ വനിതാ ഹെല്പ് ലൈൻ നമ്പറാണ് 1091. കൂടുതൽ ജനങ്ങളിലേയ്ക്ക് ആ സേവനം എത്തിയ്ക്കുക എന്നതും ഈ സിനിമയുടെ ലക്ഷ്യമാണ്. സോദ്ദേശസിനിമയാണെങ്കിലും കച്ചവടസിനിമയുടെ കെട്ടിലും മട്ടിലും,സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ചിത്രം തയ്യാറാക്കിയിരിയ്ക്കുന്നത്. ശിവജി ഗുരുവായൂർ,ദേവൻ,ഊർമ്മിളാ ഉണ്ണി,ബിന്ദു വരാപ്പുഴ തുടങ്ങിയവരോടൊപ്പം അനേകം പുതുമുഖങ്ങളും ഡയൽ 1091ൽ അഭിനയിയ്ക്കുന്നു.







പ്ലസ് റ്റു വിദ്യാർത്ഥിനികളായ മൂന്നുപേർ മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട യുവാക്കളുമായി സൗഹൃദം സ്ഥാപിയ്ക്കുന്നു. വീട്ടുകാർ അറിയാതെ തങ്ങളുടെ മൊബൈൽ ഫോൺ സുഹൃത്തുക്കളെ കാണാൻ വീടുവിട്ടിറങ്ങുന്ന അവർ അകപ്പെടുന്ന ആപത്തും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളെക്കുറിച്ചുമാണ് സിനിമ.
കേരളാ പോലീസിനുവേണ്ടി തൃശൂർ റൂറൽ പോലീസ് ഡിപ്പാർട്ട്മെന്റാണ് ഈ സിനിമ അവതരിപ്പിയ്ക്കുന്നത്. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടറായ എം സുരേന്ദ്രനാണ് [സുരേന്ദ്രൻ മങാട്ട്] ഡയൽ 1091ന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ എഴുതിയിരിയ്ക്കുന്നത്. സംവിധായകൻ സാന്റോ തട്ടിൽ സിവിൽ പോലീസ് ഓഫീസറാണ്. 10 വയസ്സുകാരനായ ജെസ്സിൽ ജ്യോതിപ്രകാശ് ആണ് സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ.
- Read more about ഡയൽ 1091
- 907 views