യു ക്യാൻ ഡു
മഴനൂല്‍ക്കനവുകള്‍,അവന്‍, ഏറനാടിന്റെ പോരാളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നന്ദകുമാര്‍ കാവില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘യു ക്യാന്‍ ഡു’. സിനിമാ മോഹവുമായി നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ രാഷ്ട്രീയ ആക്ഷേപ ഹാസ്യപരമായി ചിത്രീകരിച്ചിരിക്കയാണ് ‘യു ക്യാന്‍ ഡു'. ആദി കമ്പയിന്‍സിന്റെ ബാനറില്‍ നന്ദകുമാറിന്റെ ഭാര്യ ആശാ പ്രഭയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
'ജനുവിൻ ഫിലിം ഇൻസ്റ്റിട്ട്യുട്ടിൽ' സിനിമാ മോഹങ്ങളുമായി ഒരു കൂട്ടം ചെറുപ്പകാർ എത്തുന്നു. എന്നാൽ അവരുടെ സിനിമാ മോഹങ്ങളെ പരമാവധി ചൂഷണം ചെയ്യുകയാണ് ഇൻസ്റ്റിട്ട്യുട്ട് പ്രൊപ്രൈറ്ററായ ലോനപ്പൻ . കുട്ടികളുടെ കയ്യിൽ നിന്ന് കനത്ത ഫീസ് തട്ടിയെടുക്കുകയെന്നതാണ് അയാളുടെ ലക്‌ഷ്യം. എന്നാൽ അവിടുത്തെ അദ്ധ്യാപകനായെത്തുന്ന ജി. കെ പഠിപ്പിക്കുന്ന വിഷയത്തിൽ വേണ്ടുവോളം അറിവും ആത്മാർത്ഥതയുള്ളയാളും കുട്ടികൾക്ക് പ്രിയങ്കരനുമാണ്. തുടർന്ന് വിദ്യാർ ത്ഥികൾ തങ്ങളുടെ പഠനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന സിനിമയിലൂടെ കഥ മുന്നേറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചലച്ചിത്ര പഠനകേന്ദ്രങ്ങളിലെ അദ്ധ്യാപകരെന്ന നിലയിൽ അധ്യാപന ജീവിതത്തിൽ തങ്ങൾക്കു ലഭിച്ച സ്വകാര്യ അനുഭവങ്ങളെ “യു ക്യാൻ ഡു”എന്ന ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുമ്പോൾ ഇത്തരം പഠന കേന്ദ്രങ്ങൾ വിദ്യാർത്ഥികളെ എങ്ങനെയൊക്കെ ചൂഷണം ചെയുന്നുവെന്നതിനൊപ്പം അവിടുത്തെ രസകരമായ കാഴ്ച്ചകളിലേക്കും പ്രേക്ഷകരെ കൊണ്ടുപോകുന്നുവെന്ന് സംവിധായകൻ അഭിപ്രായപ്പെടുന്നു
- ചലച്ചിത്ര പഠന കേന്ദ്രങ്ങളിലെ അധ്യാപകരായ നന്ദകുമാറും ഭാര്യ ആശാ പ്രഭയും അധ്യാപന ജീവിതത്തില്‍ തങ്ങള്‍ക്ക് ലഭിച്ച സ്വകാര്യാനുഭവങ്ങളാണ് ചിത്രത്തിലൂടെ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമാ മോഹവുമായി നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഈ ചിത്രം ആത്മനിഷ്ഠവും ആത്മവിശ്വാസം പകരുന്നതുമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.
- Read more about യു ക്യാൻ ഡു
- 423 views