ആരോപണ വിധേയനായ മന്ത്രിയുടെ പ്രസ്താവനയിലെ വാർത്തയും ഉണ്ടാവാൻ സാധ്യതയുള്ള ലാത്തിച്ചാർജ്ജും പ്രതീക്ഷിച്ച് മാദ്ധ്യമപ്പട കൂടി നിൽക്കുന്നു. എല്ലാവരെയും ഞെട്ടിച്ച് ഒരു വാർത്തയും നൽകാതെ എങ്ങുംതൊടാത്ത ഡയലോഗ് എടുത്തലക്കി മന്ത്രി സ്കൂട്ട് ആവാൻ തുടങ്ങുന്നു. നിരാശരായ മാദ്ധ്യമക്കൂട്ടം. പെട്ടെന്ന് നായകൻ അവതരിക്കുകയാണ്. റോയ്റ്റേഴ്സിന്റെ സ്റ്റിംഗർ ക്യാമറാമാൻ വേണു. ഷൂ ഊരി മന്ത്രിയെ എറിഞ്ഞ് പ്രകോപിതനാക്കുന്നു. ലാത്തിച്ചാർജ്ജ്. അങ്ങനെ വാർത്ത ഉണ്ടായി. പിന്നെ അതിനിടെ നമ്മുടെ ക്യാമറാമാൻ പകർത്തിയ വിഷ്വൽസിനെക്കുറിച്ച് അങ്ങേരുടെ തന്നെ ആത്മരതി നിറഞ്ഞ ഡയലോഗുകൾ. അവിടെ തുടങ്ങുന്നു മാദ്ധ്യമ ജീർണ്ണതയുടെ ചലച്ചിത്ര ആവിഷ്കാരം.
പിന്നെ തുടരെത്തുടരെ സംഭവങ്ങൾ സൃഷ്ടിക്കുന്നു അതിലൂടെ എക്സ്ക്ലൂസീവ് വാർത്തയും. ചിലപ്പോൾ മാദ്ധ്യമങ്ങൾ മറ്റുചിലപ്പോൾ തല്പരകക്ഷികൾ. ക്യാമറകളുടെ ഫാഷൻ പരേഡ്. അതിനിടെ അമ്പതുകാരന്റെ 35 വയസ് അവതാരവും നായികയും തമ്മിലുള്ള പ്രണയം, പാട്ട്. പിന്നെ അല്പം പുരോഗമനം വേണ്ടേ!! അതിനായി അമ്മിഞ്ഞ മുട്ടരുത്, എനിക്ക് മുള്ളണം തുടങ്ങിയ ഡയലോഗുകൾ ഉറക്കെ പറയണം.
ഇവിടെയുള്ള പ്രേക്ഷകന് വേണ്ടതെന്താണെന്ന് അറിഞ്ഞ് നൽകുന്ന ഏക സംവിധായകൻ ഒരുപക്ഷെ ജോഷിയാവും. അല്ലെങ്കിൽ പഴയ സംവിധായകരൊക്കെയും പരാജയപ്പെടുന്ന ഈ ന്യൂ ജെനറേഷൻ കാലത്ത് ജോഷി എങ്ങനെ പിടിച്ചുനിൽക്കും!
സീരിയലിന്റെ അനുഭവം നൽകുന്ന ക്യാമറയും മോഹൻലാലും ബിജു മേനോനും ഒഴികെയുള്ളവരുടെ അഭിനയവും വളരെ ദയനീയമായിരുന്നു.
സച്ചിയുടെ തിരക്കഥയിലേക്ക് വന്നാൽ, സിനിമ കണ്ടിറങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞ കാര്യം വളരെ പ്രസക്തമാണെന്നു തോന്നുന്നു: ഈ സച്ചിയേം സേതുവിനെയും എങ്ങനെയെങ്കിലും ഒന്നിപ്പിക്കണം. ഈ രണ്ടെണ്ണം വെവ്വേറെ സഹിക്കുന്നതിലും നല്ലത് ഒരെണ്ണം സഹികുന്നതല്ലേ!
മാദ്ധ്യമരംഗത്തെ പുഴുക്കുത്തുകളെ വിമർശിക്കുന്ന തരത്തിലായിരുന്നില്ല മറിച്ച് ആഘോഷിക്കുന്ന രീതിയാണ് സിനിമയിലുടനീളം കാണാനാവുന്നത്. അതൊക്കെ നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കുന്ന പ്രേക്ഷകർ, മാദ്ധ്യമപ്രവർത്തനത്തിലെ ജീർണതയുടെ കാരണം ഒരുതരത്തിൽ അവർതന്നെയാണെന്ന് പറഞ്ഞു വെക്കുന്നു. സിനിമയായാലും വാർത്തയായാലും പ്രേക്ഷകന്റെ തൃപ്തിയാണല്ലോ ഇന്ന് മുഖ്യം!
വാൽക്കഷ്ണം:
ജേണലിസം ക്ലാസിൽ വാർത്തകൾ ജനങ്ങളിലെത്താനെടുക്കുന്ന സമയത്തെക്കുറിച്ച് ഒരിക്കൽ സാർ പറഞ്ഞിരുന്നു. കുമാരനാശാൻ മരിച്ച വാർത്ത കുമരകത്തുള്ളവർ മാതൃഭൂമിയിൽ വായിച്ചത്, സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നത്രേ. പിന്നെ ദിനപത്രങ്ങൾ ഈ ദൈർഘ്യം 24 മണിക്കൂറിലേക്ക് ചുരുക്കി. അതിലും താഴേക്ക് കൊണ്ടുവന്നത് വാർത്താ ചാനലുകളുടെ വരവാണ്. ആ ദൈർഘ്യം കുറഞ്ഞു കുറഞ്ഞ് എല്ലാം ലൈവായി കാണുന്ന കാലത്താണിന്നു നാം നിൽക്കുന്നത്. ഇനിയൊരു പക്ഷെ വാർത്തകൾക്കായി സംഭവങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം!! ഈ സിനിമ അവസാനം പറഞ്ഞ ഒരു കാലത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു.
"തീർച്ചയായും" എന്ന വാക്ക് ഉപയോഗിക്കാതെ വാർത്താച്ചാനലുകളുടെ കഥ പറയുന്ന സിനിമ ആ ഒരുകാര്യത്തിൽ 'തീർച്ചയായും' മികവ് പുലർത്തി എന്ന് സമ്മതിക്കുന്നു.
ഇത് ഏതോ മമ്മൂട്ടി ഫാനിന്റെ
അതെങ്ങനെയാണ് സഖാവേ പടം
അതെന്നും അങ്ങനെ തന്നെ.... പടം
ആ പറഞ്ഞതില്‍ കഴമ്പുണ്ടോ
waste review
ആയിക്കോട്ടേ. സിനിമ കാണുന്നവന്
olakka...enna pinne eyalku
ഉരലായാലും ഒലക്കയായാലും
ningalude review ne patti
"ee padathekurich enik
about RUN BABY RUN
ബോക്സ് ഓഫീസിലെ വിജയം ഒരു
waste review
സുഹൃത്തേ നിങ്ങൾ പറഞ്ഞതിലെ
Abhinandanangal aadyam thanne
തരംതാണ സിനിമയ്ക്ക് തരംതാണ
Kalidasan
മലയാളം ടൈപ്പ് ചെയ്യാൻ
സിനിമയില്‍ സാമൂഹിക വിമര്‍ശനം
നല്ല രീതിയിലുള്ള