ഗായകന്മാരും ഓർക്കസ്ട്രക്കാരുമൊപ്പം കാണികളും അരങ്ങ് തകർക്കുന്ന പുത്തൻ ഗാനമേളകളുടെ കാണാപ്പുറങ്ങളിലേക്ക്..ഗാനമേളകളിൽ സംഗീതം സൃഷ്ടിക്കുന്ന എളുപ്പവഴികളും കാണികളിൽ നിന്ന് മറച്ച് പിടിക്കുന്ന ചില ടെക്നിക്കുകളുമാണിവിടെ പരിചയപ്പെടുത്തുന്നത്.
1. കരോക്കെ - ചുരുങ്ങിയ ചെലവിൽ പരിപാടിൾ സംഘടിപ്പിക്കാൻ കരോക്കെ സി.ഡികൾ സംഘടിപ്പിച്ച് സൗണ്ട് സിസ്റ്റം മാത്രം വെച്ച് കരോക്കെ ഇട്ട് പാടുന്നു.
2.ഓർക്കസ്ട്ര (മാനുവൽ) - ഫുൾ ഓർക്കസ്ട്ര വെച്ച് ലൈവ് ആയി വായിച്ച് ചെയ്യുന്നു.ഇതുതന്നെ രണ്ടുവിധത്തിൽ ചെയ്യാറുണ്ട്. ഒന്ന് ഒറിജിനൽ ബിറ്റ്സ് അതുപോലെ വായിച്ചു ചെയ്യാം. മറ്റൊന്ന്, പാടുന്ന പാട്ടിന്റെ ബിറ്റ്സും BGMഉം ഒക്കെ അതേ രാഗത്തിലുള്ള മറ്റെന്തെങ്കിലും വായിക്കുക.(ഞങ്ങളുടെ ഭാഗത്ത് ഓർക്കസ്ട്രക്കാർ ഇതിന് യു വായിക്കുക (യുനാനി എന്നാണ് പൂർണ്ണരൂപം) എന്നു പറയാറുണ്ട്. ഇതിന്റെ പ്രൊഫഷണൽ നാമമെന്താണെന്നറിയില്ല. മാപ്പിളപ്പാട്ടുകൾക്കാണ് കാര്യമായി യു വായിച്ച് ചെയ്യാറുള്ളത്.
3.ഓർക്കസ്ട്ര (ഫീഡിംഗ്) -ഈ മെത്തേഡാണ് ഇപ്പോൾ മിക്ക ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ഉപയോഗിക്കുന്നത്. പാട്ടുകളുടെ ഒറിജിനൽ ബിറ്റ്സ് അതേപോലെ പ്ലേ ചെയ്ത് കീബോർഡിലും റിഥം പാഡിലും ഫീഡ് (റെക്കോർഡ്) ചെയ്തുവെക്കുന്നു.പിന്നീട് സ്റ്റേജിൽ അത് പ്ലേ ചെയ്തിട്ട് കീബോർഡിസ്റ്റും റിഥം ആർട്ടിസ്റ്റും വെർതേ നാടകം കളിക്കുന്നു.തബല,ഗിറ്റാർ പോലുള്ള മറ്റു ഉപകരണങ്ങളും ലൈവായിത്തന്നെ വായിക്കുന്നു. ഈ സൗകര്യമുള്ളതുകൊണ്ടുതന്നെ കീബോർഡിന്റെ എബിസിഡി പോലും അറിയാത്ത,മര്യാദക്കൊന്നു ശ്രുതി പിടിക്കാൻ പോലുമറിയാത്ത പലരും കീബോർഡിസ്റ്റുകളായി വിലസുന്നു. ആവശ്യമുള്ള പാട്ടുകളുടെ ഫയലുകൾ പൈസകൊടുത്ത് മെമ്മറി കാർഡിൽ കോപ്പി ചെയ്തുവാങ്ങി ഉപയോഗിക്കുന്നു. (പാടാൻ വരുന്നവരാണ് പലപ്പോഴും ഇതിൽ പെട്ടുപോവുക, കാരണം അവർക്ക് പ്ലേ ബട്ടണമർത്തി വെറുതെയിരുന്നാല് മതി, അതിൽ വല്ല തെറ്റും വന്നാൽ പോലും അവരതറിയുന്നുണ്ടാവില്ല.:))
4. ഓർക്കസ്ട്ര മൈനസ് ട്രാക്ക് - ആദ്യം പറഞ്ഞ കരോക്കെ ട്രാക്ക് തന്നെ സി.ഡി. പ്ലെയറിൽ പ്ലേ ചെയ്യാതെ വേവ് ഫയൽ സപ്പോർട്ട് ചെയ്യുന്ന കീബോർഡിലോ റിഥം പാഡിലോ പ്ലേ ചെയ്യുന്നു. ഓർക്കസ്ട്രയിലെ തബലയടക്കം ഫുൾ ടീമും വെറുതെ നാടകം കളി തുടരുന്നു. ഫലത്തിൽ ഗായകൻ കരോക്കെ ഇട്ടുപാടുന്നു. കാണികളെ വിഡ്ഢികളാക്കുന്നു.
5. ഓർക്കസ്ട്ര പ്ലസ് ട്രാക്ക് - തട്ടിപ്പിൽ വെട്ടിപ്പ് എന്നു പറയുന്നതുപോലെയാണ് ഈ പരിപാടി. നേരത്തെ റെക്കോർഡ് ചെയ്തുവെച്ച സോങ്ങോ അല്ലെങ്കിൽ ഒറിജിൻ സോങ്ങ് തന്നെയോ പ്ലേ ചെയ്തിട്ട് കൂടെ ലിപ് സിങ്ക് ചെയ്ത് അഭിനയിക്കുന്നതാണ് ഈ പരിപാടി.പലപ്പോഴും ഗായകർ ആവേശം മൂത്ത് ഡാൻസ് ചെയ്യാനിറങ്ങി മൈക്ക് കയ്യിൽ നിന്ന് താഴെപ്പോവുമ്പോഴാണ് സംഗതി പാളുന്നത്.അതിന്റെ പല യുട്യൂബ് വീഡിയോകളും തിരഞ്ഞാൽ കിട്ടും :)
കൊട്ടേഷം
Comment
Its a fact!
Its a fact!
upload