വിഷു സ്പെഷ്യൽ - ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനുമായി “മിണ്ടിയും പറഞ്ഞും”

മണ്ണിന്റെ മണവും താളവും, മണ്ണു നഷ്ടപ്പെടുന്നവന്റേ പ്രതിഷേധവും ഒരുപോലെ പാട്ടാവുന്നു ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്ന അധികമാരും അറിഞ്ഞിട്ടില്ലാത്ത, അധികമാരോടും എന്നെ അറിയില്ലേ എന്ന് ധാർഷ്ട്യം പൂണ്ടിട്ടില്ലാത്ത പാവം കവിയുടെ മനസ്സിൽ.
ഇന്നിതാ ചന്ദ്രു പോയോരും വന്നോരും ചോര പൊടിച്ച മണ്ണിന്റെ കഥ പറഞ്ഞ ഉറുമിയിലെ “ആരാന്നേ ആരാന്നേ ഒത്തു പിടിക്കണതാരാന്നേ“ തുടങ്ങിയ പാട്ടുകളിലൂടെ മുഖ്യധാരയിലേയ്ക്ക് ഒരു കാട്ടരുവിയുടെ ആരവത്തോടെ ഒഴുകിയെത്തിയിരിക്കുന്നു. ഇപ്പോഴും ജനക്കൂട്ടത്തിനിടയിൽ ചന്ദ്രുവില്ല.


“നിന്നെ കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണെ” എന്ന പ്രശസ്തമായ നാടൻ പാട്ടിന്റേയും “നട നട നട..” എന്ന ‘അവിയൽ’ ബാന്റിന്റെ ഗാനത്തിന്റേയും രചനകൾ ചന്ദ്രുവിന്റേതാണ് എന്നറിയുന്നവർ വിരളമാണ്. തൃശ്ശൂരു സാഹിത്യ അക്കാദമിയിലെ സായാഹ്നസൗഹൃദങ്ങളിൽ വാചാലനാകുന്ന ചന്ദ്രു തന്റെ വാക്കും നേരും ജനങ്ങളിലെത്തുന്നതിന്റെ ആഹ്ളാദത്തിലാണ്‌. തന്റേതാണ്‌ അവ എന്ന് ആരും തിരിച്ചറിയുന്നില്ലെങ്കിൽ കൂടി.

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്ന ആ പ്രതിഭയെ എം ത്രി ഡി ബിയ്ക്കു വേണ്ടി ഉമയും രാഹുലും ചേർന്ന് ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് എം ത്രി ഡി ബി വിഷു സ്പെഷ്യൽ “മിണ്ടിയും പറഞ്ഞും” പരിപാടിയിലൂടെ.


നാലു ഭാഗങ്ങളായുള്ള ഈ വീഡിയോയുടെ ആദ്യ മൂന്നു ഭാഗവും ഇന്റർവ്യൂ ആണ്. അവസാനഭാഗത്ത് ചന്ദ്രു തന്റെ കവിതകൾ ആലപിക്കുന്നു.

ഭാഗം 01

ഭാഗം 02

ഭാഗം 03

കവിതാ അലാപനം

Photos : Shaji TU

Article Tags
Contributors