ഒരോ വർഷവും ഒരോ ആൽബമായി ഇറങ്ങുന്ന “ഈണത്തിൽ” നിന്ന് വ്യത്യസ്തമായി ഗാനരചയിതാക്കൾക്കും കവികൾക്കുമൊക്കെ അവരുടെ സൃഷ്ടികൾ അപ്പപ്പോൾ ഒരോ ഗാനങ്ങളായി പുറത്ത് കൊണ്ടുവരുവാനുള്ള വേദിയൊരുങ്ങുന്നു.
ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ, പശ്ചാത്തല സംഗീത വിദഗ്ധർ, ഉപകരണ സംഗീതജ്ഞർ, ശബ്ദ ലേഖന വിദഗ്ധർ, ഗാന നിരൂപകർ തുടങ്ങി പാട്ടുകളുമായി ബന്ധമുള്ള ഏവർക്കും നാദത്തിലേക്ക് ഹാർദ്ദമായ സ്വാഗതം. ഈ കൂട്ടായ്മയിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നവർ nadham@m3db.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.
നാദത്തിന്റെ രണ്ടാമത്തെ ഗാനം എല്ലാവർക്കുമായി സമർപ്പിക്കുന്നു.
വരികൾ :- കെ സി ഗീത
സംഗീതം :- സൂര്യനാരായണൻ
ശശിലേഖയീ ശാരദരാവിൽ
ശശിലേഖയീ ശാരദരാവിൽ
ശരറാന്തൽ തിരി തെളിക്കുന്നൂ
വനമാലതി പൂ വിടരുന്നൂ
പനിനീരുമായ് കാറ്റണയുന്നൂ (ശശിലേഖ...)
സുരഭീയാമം സുഖതരവേള
പരിമളമോലും നവസുമമേള
സുരഭിലമാകും രജനിയിതിൽ നീ (2)
വരുവതില്ലേയെൻ മാനസചോരാ
ഹരിതവനികയിതു സുഖദശീതളം
തരിക പ്രണയമധു ഗോപബാല - മിഴി
……നീരുമായ് കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ (ശശിലേഖ...)
യമുനാതീരേ വിജന നികുഞ്ജേ
യദുകുലരാധഞാൻ കാത്തിരിക്കുന്നു
മനമിതിലാകെ മുരഹരരൂപം (2)
മുരളികയൂതീടും മാധവരൂപം
വിരഹവ്യഥയിനിയുമരുതു സഹിയുവാൻ
വിരവിലണയു നീ വേണുലോലാ – മിഴി…
….നീരുമായ് കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ (ശശിലേഖ...)
സൂര്യനാരായണന്റെ സംഗീതം
Great effort! congrats to all
മനോഹരം !!!! രചന , സംഗീതം ,
enthaa parayaa...sunneeede
Aha..nisiyude naadam concept
വരികളും സംഗീതവും ആലാപനവും
കുറേ പ്രാവശ്യം ഈ പാട്ടു
നവസുവമേളയെന്നാണു സണ്ണി
നന്നായിട്ടുണ്ട്.
Excellent lyrics,
very nice....kelkumbol oru
നവസുവവേള എന്നാണ്
പാട്ട് കേൾക്കുകയും
നല്ല പാട്ട്..സംഗീതം, ആലാപനം
കുറെ കുറെ പ്രാവശ്യം കേട്ടു;
മികച്ച വരികള്‍, സംഗീതം ,
നല്ല വരികൾ.
orupade nannayittunde