ഇത്തവണ നാദം ഒരു ദേശഭക്തിഗാനമാണ് അവതരിപ്പിക്കുന്നത്.
“ഇന്ത്യയിതൊന്നേയുള്ളു ഈ പ്രപഞ്ചത്തിൽ.“
ഗാനരചന : കെ സി ഗീത
സംഗീതം, ആലാപനം : സി കെ വഹാബ്
നാദം എന്ന സംഗീതസംരംഭത്തിൽ അണിനിരക്കാൻ nadham@m3db.com എന്ന ഇ-മെയിൽ വിലാസവുമായി ബന്ധപ്പെടുക.
ഇന്ത്യയിതൊന്നേയുള്ളൂ
ഇന്ത്യയിതൊന്നേയുള്ളൂ
ഈ പ്രപഞ്ചത്തിൽ
ഇന്ത്യയിതൊന്നേയുള്ളൂ
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ
രണഭേരികളില്ലിവിടെ
രണഭൂമിയുമല്ലിവിടം
രമ്യത, രഞ്ജിപ്പോടെ
ജനകോടികൾ വാഴും രാജ്യം
ഇന്ത്യാരാജ്യം , ഈ ഇന്ത്യാരാജ്യം
ഇന്ത്യാരാജ്യം
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ
നബിതൻ ദർശനവും ക്രൈസ്തവസംഹിതയും
ഹിന്ദുപുരാണവും ബുദ്ധവിഹാരവും
ഒരുപോലൊരുപോൽ പുലരും ഭൂമി ,- ഈ
ഇന്ത്യയിതൊന്നേയുള്ളൂ
മതമൈത്രിക്കു ധാത്രിയാണീ ധരിത്രി
മതാന്ധരെ തോൽപ്പിച്ച പുണ്യഗാത്രി
മതമല്ല, മുഖ്യം മനുജനെന്നോതിയ
ഇന്ത്യയിതൊന്നേയുള്ളൂ
യുവചേതന ഉണരട്ടേ
യുഗപ്രഭാവർ പുലരട്ടേ
മാനവസ്നേഹ മന്ത്രത്തിൻ
മന്ദ്രധ്വനികൾ ഉയരട്ടേ
യുഗാന്തരങ്ങളിലൂടെ
ഈ പുണ്യയാഗഭൂവിൻ
യശസ്സിൻ യമുനകൾ ഒഴുകട്ടേ ,
യശസ്സിൻ യമുനകൾ ഒഴുകട്ടേ ,സദ്
യശസ്സിൻ യമുനകൾ ഒഴുകട്ടേ
ദേശഭക്തിഗാനങ്ങൾ കേട്ടിട്ട്
എന്തൊരു ആലാപനം വഹാബ്! ആ
വഹാബിന്റെ ശബ്ദം ഗംഭീരം !!
സംഗീതം പഠിച്ചിട്ടില്ല,
a commentable job by geetha
എല്ലാ പ്രോത്സാഹനങ്ങളും...വളരെ
Good rythm for a patriotic
വഹാബ് & ഗീതേച്ചി -
വഹാബ് മാഷേ :
ഈ പ്രോത്സാഹനങ്ങൾക്കെല്ലാം
ee nalla gaanam ezhuthiya