കേളീ നളിനം വിടരുമോ-തഹ്സീൻ

Submitted by Thahseen on Sat, 08/08/2009 - 10:21
Singer

കേളീ നളിനം വിടരുമോ

കേളീ നളിനം വിടരുമോ
ശിശിരം പൊതിയും കുളിരിൽ നീ…
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിൻ സരസ്സിൽ നിന്‍
കേളീ നളിനം വിടരുമോ ...

നിശാ നൃത്ത സോപാനത്തിൽ
തുഷാരാർദ്ര ശിൽപ്പം പോലെ
ഒരിക്കൽ ഞാൻ കണ്ടു നിന്നെ
ഒരു വജ്ര പുഷ്പം പോലെ
തുടുത്തുവോ തുടിച്ചുവോ
തളിർത്ത നാണം
വിടരുമോ ശിശിരം
പൊതിയും കുളിരിൽ നീ..
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിൻ സരസ്സിൽ നിന്‍

കേളീ നളിനം വിടരുമോ..

മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മനസ്സുണർ്ത്താൻ് വന്ന
മായാ മേനകേ
ഇതാണെന്റെ പ്രേമ കുടീരം
ശതാവരി ചിത്ര കുടീരം
ഇണ ചേരും ആശ്ലേഷത്തിൽ
ഇളം മണ്ണു പൂത്ത കുടീരം
ഇവിടെ നിൻ പാദസരം കിലുങ്ങുകില്ലേ
വിടരുമോ ശിശിരം
പൊതിയും കുളിരിൽ നീ..
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിൻ സരസ്സിൽ നിന്‍

കേളീ നളിനം വിടരുമോ..