Attachment | Size |
---|---|
പൊന്നുരുകി നീലവാനിൽ എന്ന ഗാനം ഡൗൺലോഡ് ചെയ്യാം | 6.8 MB |
പൊന്നുരുകി നീലവാനില്‍
അന്തിയാകുന്നേരം
ചെങ്കദളിപ്പൂവിതറി തെന്നലങ്ങുപോകേ
ആറ്റുവഞ്ചിപ്പൂനിരകള്‍ നാണമാടുന്നേരം
ഓണവില്ലിന് കുഞ്ചലവും പാട്ടുമൂളും പോലെ
മധുമയമായ് ഞാന്‍ മുരളികയൂതാം
കനിയഴകേ നീ തളിരിതളായി
തിലവയലോരത്തുവന്നെന്റെ ചാരേവിടരുമെങ്കില്‍
നീ നീരാടും പുഴയിറമ്പിലെ തുളസിപ്പൂദലമായ് ഞാന്‍ ഒഴുകും
ഈ പൂന്തെന്നല്‍ തഴുകുമാവെണ്ണപ്പളുങ്കുടല്‍ ചുറ്റി നീന്താന്‍
കാരിരുള്‍ തിങ്ങുമളകമിളകുമാ
താളത്തില്‍ മാനത്തെ ചെങ്കുടം മുങ്ങുമീ
ഓളങ്ങളില്‍ പൂക്കളായ് നാം മാറിയെങ്കില്‍ (പൊന്നുരുകി)
നിന് ശ്രീകോവില്‍ നട തുറന്നതിനുള്ളിലെ നെയ്ത്തിരിയായ് ഞാന്‍ എരിയും
ഈ ദീപത്തില്‍ തെളിയുമാ തങ്കത്തളിരുടലൊന്നു പുല്കാന്
നിന്നരയാടയിഴകളിളകുമാ
താളത്തില്‍ ധൂമത്തിന് നാളങ്ങള്‍ പൊങ്ങുമീ
സന്ധ്യയിതില്‍ നമ്മളൊന്നായ് മാറിയെങ്കില്‍ (പൊന്നുരുകി)
Article Tags
മനോഹരമായ രചന...സംഗീതം....ആലാപനം...
മനോഹരമായ രചന...സംഗീതം....ആലാപനം... കേട്ടിരിക്കാൻ സുഖം.... ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ....