നദികൾ പുഴകൾ ഉള്ള പാട്ടുകളിലൂടെ

Submitted by SJoseph on Sun, 04/27/2014 - 22:47

നദികൾ,പുഴകൾ,ആറുകൾ,കായൽ,കടൽ, തോടുകൾ, ചില വലിയ പ്രസിദ്ധമായ കുളങ്ങൾ,ഇവയുടെ ഒക്കെ നാമങ്ങൾ ഉപയോഗിച്ചിട്ടുള്ള, ചില മലയാള സിനിമാ ഗാനങ്ങൾ. ഈ ലിസ്റ്റ് പരിപൂർണം അല്ലായിരിക്കാം, ഒരു പക്ഷേ !! ഇനിയും ചേർക്കാവുന്നതാണ് . ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇവിടെത്തുടങ്ങിയ കളക്ഷനാണിത്

  1. നദികളിൽ സുന്ദരി യമുനാ....യമുനാ ... യമുനാ 
  2. അഷ്ട്ടമുടി കായലിലെ .. അന്ന നട തോണിയിലെ ..ചിന്നക്കിളി 
  3. പള്ളാത്തുരുത്തി ആറ്റിൽ ഒരു നല്ല നിലാവുള്ള നാട്ടിൽ 
  4. ആയിരം പാദസരങ്ങൾ കിലുങ്ങി ..ആലുവാപ്പുഴ പിന്നെയും ഒഴുകി.
  5. കൈതപുഴ കായലിലെ... ഓഹോ ..ഓഹോ.. കാറ്റിന്റെ തോണിയിലെ 
  6. ഓമനപ്പുഴ കടപ്പുറത്തിന്നോമനെ... എൻ ഓമനേ .
  7. അറബിക്കടലൊരു മണവാളന്‍.. കരയോ നല്ലൊരു മണവാട്ടി .
  8. കായലിനരികെ കൊച്ചി കായലിനരികെ..
  9. പെരിയാറെ.. പെരിയാറെ..പർവത നിരയുടെ പനിനീരെ.
  10. പെരിയാറെ..ഏ ... പെരിയാറെ...ഏ .. , കഥകൾ നീ പറഞ്ഞു 
  11. ആറന്മുള ഭഗവാന്റെ പോന്നു കെട്ടിയ ചുണ്ടാൻ വള്ളം 
  12. സംഗമം...സംഗമം "ത്രിവേണി... സംഗമം.
  13. വെണ്ണിലാ ചന്ദന കിണ്ണം"പുന്നമടകായലിൽ വീണു.
  14. മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ 
  15. വേമ്പനാട്ട് കായലിന്ന് ചാഞ്ചാട്ടം.. തങ്കമണിചുണ്ടന്ന് മയിലാട്ടം....
  16. പമ്പയാർ പിറക്കുന്ന ശബരി ഗിരിയിൽ 
  17. തത്തക ..തത്തക നിളയുടെ വളകിലുക്കം 
  18. നീരാടുവാൻ നിളയിൽ നീരാടുവാൻ... നീയെന്തെ വൈകി വന്നു പൂന്തിങ്കളേ..
  19. പൂന്തേനരുവീ... വെണ്മണിപ്പുഴയുടെ അനുജത്തീ.
  20. പാലരുവിക്കരയിൽ..പഞ്ചമി വിടരും പടവിൽ..പറന്നു വരൂ വരൂ 
  21. കൈതപ്പുഴ കായലിലെ ...ഓഹോ ഓഹോ...കാറ്റിന്റെ കൈകളിലെ ..
  22. മീനച്ചിലാറിന്റെ തീരത്ത്‌ വെച്ചൊരു ചിലങ്ക കിട്ടി..
  23. വേമ്പനാട്ടു കായലിനു ചാന്ജാട്ടം ...
  24. പുഴയോരഴകുള്ള പെണ്ണ്.. ആലുവ പുഴയോരഴകുള്ള പെണ്ണ്..
  25. പായിപ്പാട്ടാറ്റിൽ വള്ളംകളി.... പമ്പാനദിക്കരയിൽ ആർപ്പുവിളി..
  26. ഇടവാ കായലിൻ അയൽക്കാരി ..അറബിക്കടലിൻ കളിത്തോഴി
  27. പല്ലനയാറിന്‍ തീരത്ത്‌.... പദ്മ പരാഗ ...കുടീരത്തില്‍..
  28. ഗംഗാ , യമുനാ ,സംഗമ സമതല ഭൂമി !!
  29. വണ്ണാത്തിപുഴയുടെ തീരത്ത് തിങ്കള്‍ കണ്ണാടി നോക്കും നേരത്ത് !
  30. കല്ലായി കടവത്തെ ..കാറ്റൊന്നും മിണ്ടീല 
  31. കാലടി പുഴയുടെ തീരത്തുനിന്നുവരും കാവ്യകൈരളി ഞാന്
  32. വണ്ണാത്തിപുഴയുടെ തീരത്ത് തിങ്കള്‍ കണ്ണാടി നോക്കും .
  33. ആലുവാപ്പുഴയിൽ മീൻ പിടിക്കാൻ പോകും അഴകുള്ള പൊന്മാനേ..
  34. പമ്പാനദിയിലെപ്പൊന്നിനു പോകുംപവിഴവലക്കാരാ വലക്കാരാ വലക്കാരാ.
  35. കാലടിപ്പുഴയുടെ തീരത്ത് നിന്നു വരും കാവ്യ കൈരളി ഞാൻ...!
  36. കുറ്റാലം കുളിരരുവീ കുളിരരുവീ.. അരുവീ 
  37. കാവേരീ..കാവേരീ...കരിമ്പിന്കാട്ടിലൂടേ
  38. കടംകഥപ്പാട്ടിലൂടേകവിതപോലൊഴുകും
  39. കാവേരി..
  40. കാവേരി പാടാമിനി സഖി നിന്‍ ദേവന്റെ സോപാനമായി.. 
  41. കന്നിരാവിൻ കളഭക്കിണ്ണം പൊന്നാനിപ്പുഴയിൽ വീണപ്പോൾ...
  42. മയ്യഴിപുഴയൊഴുകി തൃക്കാല്ചി്ലമ്പ് കിലുങ്ങി പളുങ്ക് കല്പേടവില്‍ പാടി കൂവരം കിളി...
  43. വൈക്കം കായലിൽ ഓളം തല്ലുമ്പോൾ ഓർക്കും ഞാനെന്റെ മാരനെ ...
  44. കാവേരിക്കരയിൽ നിനക്ക് വാഴാൻ ഒരു കൊട്ടാരം .
  45. കണ്ണാടിയാറ്റില് കൈതപ്പൂങ്കാട്ടില്കണ്ണാടി നോക്കുന്ന പെണ്ണാളേ.
  46. കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട് പൊന്നിന്റെ കൊലുസുമിട്ടൊരു വമ്പത്തി ഈ കൂന്താലി പുഴയൊരു വമ്പത്തി..
  47. ഇലവങ്കോട് കായലിന്റെ അടുക്കലുണ്ടൊരു കൈത.
  48. യമുനേ നീ ഒഴുകൂ.....യാമിനി 
  49. നദികളില്‍ സുന്ദരി യമുനാ...യമുനാ 
  50. ചാലക്കുടിപ്പുഴയും വെയിലില്ചന്ദനച്ചോലയെടി..
  51. കിള്ളിയാറ്റിന്നക്കരെയുണ്ടൊരു.....
  52. നീർവഞ്ഞികൾ പൂത്തു നീർമാതളം പൂത്തു
  53. “ചന്ദ്രഗിരിപ്പുഴയിൽ“ നിന്നുടെ ചന്ദനത്തോണി വന്നടുത്തു!
  54. കാറ്റിലോളങ്ങൾ കെസ്സുപാടും കല്ലായിപ്പുഴയിൽ..
  55. കാളിന്ദീ..കാളിന്ദീ.. കണ്ണന്റെ പ്രിയ സഖി