ഓണത്തിന് ഒരു സിനിമ കാണുക എന്നുള്ളത് മലയാളിക്കു ഒഴിച്ചുകൂടാൻ ആവാത്ത ഒരു കാര്യമാണ്. പ്രത്യേകിച്ച് എന്നെ പോലൊരു സിനിമ പ്രേമിക്കു. ഈ സിനിമയുടെ സാങ്കേതികമായ ഒരു അവലോകനം അല്ല ഞാൻ ഇവിടെ നടത്തുന്നത്. കാരണം അതിനുള്ള അറിവൊന്നും എനിക്കില്ല.
സപ്തമ ശ്രീ തസ്കരാ മൂവി കണ്ടു. ഇഷ്ടപ്പെട്ടു... ഇനി എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ. ഈ സിനിമ എന്നെ ഒട്ടും തന്നെ ബോർ അടിപ്പിച്ചില്ല, ഇതിലെ തമാശകളും, കഥാപാത്രങ്ങളുടെ അഭിനയവും, ചിത്രത്തിന്റെ ക്ലൈമാക്സ്‌ഉം എന്നെ രസിപ്പിച്ചു എന്ന് വേണം പറയാൻ.
ചെമ്പൻ വിനോദിന്റെ കഥാപാത്രം പള്ളിലച്ചനോട് കുമ്പസാരീക്കുന്നിടത് നിന്നാണ് ചിത്രം ആരംഭിക്കുന്നത് . ചിത്രത്തിന്റെ മുക്കാൽ ഭാഗവും ഫ്ലാഷ് ബാക്ക് ആണ്. ചിത്രം ഏഴുപേരുടെ കഥയാണ്, അവർ ഓരോരുത്തരും കണ്ടുമുട്ടുന്നത് ജയിലിലും . ആദ്യ പകുതിയുടെ മുക്കാൽ ഭാഗം വരെ അവരുടെ ജീവിതവും അവർ എങ്ങനെ ജയിലിൽ എത്തിയെന്നും ഓരോരുത്തരും മനസുതുറക്കുന്നു. അവിടുന്ന് ഏഴു പേരില് ചിലർ തിരിച്ചറിയുന്നു, അവരുടെ ഈ അവസ്ഥയ്ക്ക് കാരണം ഒരേ ആൾ (ജോയ് മാത്യു) ആണെന്ന്. ആദ്യപകുതിയുടെ അവസാനത്തോടെ അവർ ഏഴുപേരും ഒന്നിച്ചു വില്ലന്മാർക്കിട്ട് പണി കൊടുക്കാൻ തീരുമാനിക്കുന്നു. എല്ലാവരും അവരവരുടെ ശിക്ഷ കഴിഞ്ഞു ജയിലിനു പുറത്തു ഇറങ്ങുന്നതോടെ ആദ്യ പകുതി അവസാനിക്കുന്നു.
ഇടവേള....പ്ലസ് പോയിന്റ്
- ചെമ്പൻ വിനോദ്, നീരജ് മാധവ്, സുധീർ കരമന എന്നിവരുടെ തമാശകൾ
- അസിഫ് അലിയുടെ തകർപ്പൻ Introduction
- പ്രിത്വിരാജ്, റീനു മാത്യൂസ് കെമിസ്ട്രി
- നെടുമുടി വേണുവിന്റെ നാച്ചുറൽ അഭിനയം
- താനെ പൂക്കും പാട്ട്
രണ്ടാം പകുതിയുടെ ആദ്യ ഭാഗം വില്ലൻ ജോയ് മാത്യുവിനുട്ടുള്ള പണിയുടെ പ്ലാനിംഗ് ആണ്. ഇതിനിടയിൽ സനുഷയുടെ കഥാപാത്രം ഇവരോടൊപ്പം ചേരുന്നു. അവസാന ഭാഗം ഇവർ പ്ലാനിംഗ് പ്രകാരം ജോയ് മാത്യുവിന്റെ ബ്ലാക്ക് മണി സൂക്ഷിച്ചിരിക്കുന്ന സേഫ് കൊള്ളയടിക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിനു പുതുമ അവകാശപ്പെടാൻ ഒന്നും ഇല്ലെങ്കിലും ഒരു മാസ്സ് Entertainment എന്ന നിലക്ക് മോശമായില്ല.
രണ്ടാം പകുതി...പ്ലസ് പോയിന്റ്
- സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോന്റെ അവതരണം
- വീണ്ടും ചെമ്പൻ വിനോദ്, നീരജ് മാധവ്, സുധീർ കരമന എന്നിവരുടെ തമാശകൾ
- സനുഷയുടെ mature അഭിനയം
- ജോയ് മാത്യുവിന്റെ തകർപ്പൻ വില്ലൻ കഥാപാത്രം
- വിശ്വസനീയമായ കൊള്ള (Mr Fraud, Dhoom 3എന്നിവയുമായി Compare ചെയ്യുമ്പോൾ)
- ഭേതപ്പെട്ട ക്ലൈമാക്സ്
മൈനസ് പോയിന്റ്
- ക്ലൈമാക്സ് ചിലർക്കെങ്കിലും
സപ്തമ ശ്രീ തസ്കര ഈ ഓണക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും മികച്ചത് എന്നതിൽ എനിക്ക് സംശയമില്ല. നിങ്ങൾക്കും അങ്ങനെ തന്നെ എന്നു വിശ്വസിക്കുന്നു. നിലവാരമില്ലാത്ത സൂപ്പർ സ്റ്റാർ ചിത്രങ്ങൾ കണ്ടു കാശ് കളഞ്ഞവരോട് സഹതപിച്ചു കൊണ്ട് നിർത്തുന്നു.
വളരെ നന്ദി ജിനു
Welcome