മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മികച്ച സിനിമകളുടെ നിരയിലേക്ക് ഒന്ന് കൂടി.. അതാണ് അപ്പോത്തിക്കിരി..

മേല്‍വിലാസം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളസിനിമയില്‍ സ്വന്തമായി ഒരു മേല്‍വിലാസം നേടിയെടുത്ത ആളാണ് സംവിധായകന്‍ മാധവ് രാംദാസ്.. അദ്ധേഹത്തിന്റെ രണ്ടാമത്തെ സിനിമയാണ് അപ്പോത്തിക്കിരി.. ആദ്യ സിനിമ കണ്ടപ്പോള്‍ തന്നെ ഉറപ്പിച്ചതാണ് മാധവിന്റെ അടുത്ത സിനിമ തീയേറ്ററില്‍ തന്നെ കാണുമെന്നു.. ആ പ്രതീക്ഷകാളൊന്നും തന്നെ തെറ്റിയില്ല സിനിമ കണ്ടു കഴിഞ്ഞപ്പോള്‍..

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മികച്ച സിനിമകളുടെ നിരയിലേക്ക് ഒന്ന് കൂടി.. അതാണ് അപ്പോത്തിക്കിരി.. വളരെ കാലികപ്രസക്തമായ ഒരു വിഷയം.. ആ വിഷയത്തെ അതിന്റെ എല്ലാ തീവ്രതയോടും കൂടി നമുക്ക് അനുഭവപ്പെടുത്തിതരുന്നു സംവിധായകന്‍.. കഥാപാത്രങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട്‌ കൊണ്ട് അഭിനേതാക്കളും തങ്ങളുടെ ഭാഗം ഭംഗിയാക്കിയപ്പോള്‍ മികച്ച ഒരു സിനിമ തന്നെ നമുക്ക് ലഭിച്ചു..

സുരേഷ്ഗോപി, ജയസൂര്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ചത്.. ഒരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വന്നയാളാണ് സുരേഷ്ഗോപി.. പക്ഷെ മടങ്ങിവരവില്‍ അദ്ധേഹത്തെ തേടിയെത്തിയത് കൂടുതലും ആവര്ത്തവനവിരസമായ കഥാപാത്രങ്ങളാണ്.. പക്ഷെ അപ്പോത്തിക്കിരി ആ പതിവ് തിരുത്തുന്നു.. ഒരു വലിയ ഇടവേളയ്ക്കു ശേഷം സുരേഷ്ഗോപിയെ തേടിയെത്തിയ മികച്ച കഥാപാത്രം ആയിരുന്നു ഈ ചിത്രത്തിലേത്.. വളരെ നന്നായിട്ട് തന്നെ ആ റോള്‍ അദ്ദേഹം ചെയ്തു.. ക്ലൈമാക്സിലെ പ്രകടനം ഗംഭീരമായിരുന്നു.. ജയസുര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് അപ്പോത്തിക്കിരിയിലെ സുബിന്‍.. ആ കഥാപാത്രത്തിന്റെ പൂര്ണതയ്ക്കായി അദ്ദേഹം ഒരുപാടു കഷ്ടപെട്ടുവെന്നു ആ ചിത്രം കാണുമ്പോള്‍ നമുക്ക് മനസിലാകും.. ആസിഫ് അലിയും ഒരു പ്രധാന റോള്‍ ചെയ്യുന്നുണ്ട് ചിത്രത്തില്‍.. ഓരോ സിനിമ കഴിയുമ്പോള്‍ ആസിഫും മെച്ചപെട്ടു വരുന്നു..

പക്ഷെ ഇന്ദ്രന്സ്‍ എന്ന നടന്റെ പ്രകടനം ആണ് ഞെട്ടിച്ചത്.. ഇത്രയും വര്‍ഷങ്ങള്‍ ആയിട്ടും ആ നടനെ മലയാളസിനിമ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല എന്ന് തോന്നി ആ പ്രകടനം കണ്ടപ്പോള്‍.. ഗംഭീരം..

പ്രേക്ഷകനെ രസിപ്പിക്കുന്നത് മാത്രമാണ് സിനിമയുടെ ധര്മ്മം എന്ന് കരുതുന്ന പ്രേക്ഷകര്ക്ക് ‌ വേണ്ടിയുള്ള സിനിമയല്ല അപ്പോത്തിക്കിരി.. കുറച്ചൊക്കെ ചിന്തിക്കാനും, ആലോചിക്കാനും ഉള്ള വക നല്കുന്ന ചിത്രമാണ്‌ ഇത്.. ചിലപോളൊക്കെ ഒന്ന് കണ്ണ് നനയിക്കാനും..

ഇതുപോലെയുള്ള ചിത്രങ്ങള്‍ വിജയിക്കേണ്ടത് മലയാളസിനിമയുടെ ആവശ്യമാണ്.. പ്രേക്ഷകര്‍ ഈ സിനിമയെ ഏറ്റെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.