മധുരനാരങ്ങ ..മധുരിക്കുന്ന അനുഭവം

മധുരനാരങ്ങ

based on a true  incident

:::::::::::::::::::::::::::

 

പ്രണയവും വിരഹവുമൊക്കെ പറയുന്ന മനോഹരമായ ഒരു "മധുര" സിനിമ

 

(ജീവൻ) കുഞ്ചാക്കോ ബോബൻ   താമര (പാർവ്വതി രതീഷ് )എന്ന ശ്രീലങ്കൻ  തമിഴ് പെൺകുട്ടിയായിട്ട് ഗൾഫിൽ വച്ച പ്രേമിച്ച് വിവാഹിതരാവുന്നുതും

 അവർക്ക് തമ്മിൽ പിരിയേണ്ടി വരുന്നതും ,പിന്നെ അവർ ഒരുമിക്കാൻ ശ്രമിക്കുന്നതുമായ കഥയാണ് മധുര നാരങ്ങ .  ജീവൻറെ കൂട്ടക്കാരാർ  സലീം(biju menon )

 കുമാർ(neeraj ) എന്നിവരാണ്..

ഓരോ നിമിഷവും അടുത്തത് എന്ത് സംഭവിക്കും എന്ന ചെറിയ thrilling തരുന്നുണ്ട് 

എല്ലാവരും മനോഹരമായി അഭിനയിച്ചു.(സുരാജ് പതിവ് പോലെ വളിപ്പാക്കി).. പാർവ്വതി തുടക്കം ഗംഭീരമാക്കി 

 

 സുഗീതും നിഷാദ്  കോയയും(script) ഒന്നിച്ചപ്പോൾ കിട്ടിയ  ordinary പോലെ  ഒരു commedy thrilling  subject നോക്കിപ്പോയാൽ നിരാശപ്പെടേണ്ടി വരും ഇതിൽ ഇത്തിരി വികാരപരമാണ് കാര്യങ്ങൾ... പക്ഷെ മനോഹര സിനിമ.

(ഇത് ഒരു നടന്ന സംഭവമാണ് എന്ന tag കണ്ടു .. അത് ശരിയാണെങ്കിൽ ആ രണ്ടു പേർ എത്ര മാത്രം വിഷമം അനുഭവിച്ചിരിക്കണം..) ആദ്യ പകുതിയേക്കാൾ മനോഹരമായ രണ്ടാം പകുതി 

 

സംഗീതം എടുത്തു പറയേണ്ട ഒന്നാണ്.

  sreejith- saachin ആണ് സംഗീതം..

 നിരവധി പാട്ടുകൾ ഉണ്ടെങ്കിലും അത് സിനിമയുമായി blend ചെയ്യ്ത് നിൽക്കുന്നു.. അതിൽ "വാഴ് വോ.. " എന്ന ഗാനമാണ് ഏറ്റവും മനോഹരംഅന്യായ ഫീലാ ..വിജേഷും ശ്വേതയുംപാടിയ "കൺകളിൽ" എന്ന ഗാനവും മനോഹരം.മറ്റു ഗാനങ്ങളും നന്നായിട്ടുണ്ട്  ഈ സംഗീത സംവിധായകർ മലയാള സിനിമക്ക് ഒരുപാട് നല്ല ഗാനങ്ങൾ ഒരുക്കും എന്ന് സംശയമില്ലാതെ പറയാം..

അതു പോലെ മനോഹരമായ bgm ഉം 

 

പിന്നെ  camera and editing മനോഹരം..

 

തമിഴ് സംസാരിക്കുന്ന നായികമാരുള്ള സിനിമകൾ ഹിറ്റായ ചരിത്രമാണ് മലയാളസിനിമയ്ക് ഉള്ളത് ( മേലേ പറമ്പിൽ ആൺവീട്, മണിചിത്രത്താഴ്, diamond necklace etc)

 

അതു പോലെ ഇതുംഹിറ്റാവട്ടെ..