ഓർമയുണ്ടോ ഈ മുഖം :
A well edited movie is half done എന്നോർമ്മിപ്പിക്കുന്ന സിനിമ. വളരെ പ്രഡിക്റ്റബിൾ ആയ അതിസാധാരണമായ കഥ. മുഖ്യകഥാപാത്രങ്ങളുടെ മീഡിയോക്കർ പെർഫോമൻസ്. ഇതൊക്കെയാണെങ്കിലും വൃത്തിയായി സിനിമാറ്റോഗ്രാഫിയും എഡിറ്റിങ്ങും ചെയ്തത് കൊണ്ട് കാണാൻ പ്രയാസമില്ലാത്ത സിനിമ. തംസ് അപ്.
ചിറകൊടിഞ്ഞ കിനാവുകൾ :
സ്പൂഫ് അര മണിക്കൂർ നീളത്തിനപ്പുറമാക്കാൻ പ്രയാസമാണ്. അല്ലെങ്കിൽ ഒരു പ്രത്യേക തീമിന്റെ സ്പൂഫാവണം, സി.ഐ.ഡി മൂസ പോലെ. അതിന്റെ പ്രശ്നങ്ങൾ സിനിമയ്ക്കുണ്ട്. എങ്കിലും ഫിലിം ഇൻഡസ്ട്രി അർഹിക്കുന്ന പരിഹാസം ചിറകൊടിഞ്ഞ കിനാവുകളിൽ അങ്ങോളമിങ്ങോളം ഉണ്ട്.
ഞാൻ സ്റ്റീവ് ലോപെസ്:
ഒരു റ്റീനേയ്ജുകാരൻ സ്വന്തം രാഷ്ട്രീയസ്വത്വത്തെ തിരിച്ചറിയുന്ന സിനിമ എന്ന പേരിൽ ഇറങ്ങിയ സമയത്ത് ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ സ്റ്റീവായനം സ്വന്തം ലൈംഗികസ്വത്വത്തെ അന്വേഷിച്ചുള്ള യാത്രയാണെന്ന് സൂക്ഷ്മനോട്ടത്തിൽ കൃത്യമായി മനസിലാകും. രണ്ടും ഒന്നാണെന്നും വരാം. ചിലയിടങ്ങളിൽ എങ്കിലും മുദ്രാവാക്യം വിളി പോലെ ഫ്ലാറ്റാകുന്നുണ്ട് നരേയ്ഷൻ എന്നത് ഒരു പോരായ്മയായി പറയാം. ആകെ മൊത്തം തംസ് അപ്.