പ്രധാനമായും കൃതികളുടെ അർത്ഥം അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.
കൃതി : സാമജ വര ഗമനാ
കർത്താവ് : ത്യാഗരാജ ഭാഗവതർ
രാഗം : ഹിന്ദോളം
20 ആം മേളകർത്താ രാഗമായ നഠഭൈരവിയുടെ ജന്യമെന്നും അതല്ല 8 ആം മേളകർത്താരാഗമായ ഹനുമത്തോടിയുടെ ജന്യമെന്നും പറയപ്പെടുന്ന അത്യന്തം ഭാവാത്മകവും മനോഹരവുമായ ഒരു രാഗമാണ് ഹിന്ദോളം (അങ്ങനെ പറയാൻ കാരണം ഈ രണ്ടുരാഗങ്ങളിൽ നിന്നും ഋഷഭം, പഞ്ചമം എന്നിവ മാറ്റിയാൽ കിട്ടുന്നത് ഹിന്ദോളമായതിനാലാണ്). ആരോഹണാവരോഹണങ്ങളിൽ അയ്യഞ്ചു സ്വരങ്ങൾ വീതമുള്ളതിനാൽ ഇതിനെ ഔഡവ രാഗമെന്ന് വിളിക്കുന്നു. ഷഡ്ജം, സാധാരണ ഗാന്ധാരം, ശുദ്ധമദ്ധ്യമം, ശുദ്ധധൈവതം, കൈശികി നിഷാദം എന്നിവയാണ് ഇതിന്റെ സ്വരങ്ങൾ. ആരോഹണത്തിലും അവരോഹണത്തിലും ഒരേ സ്വരങ്ങൾ തന്നെയുള്ള ഒരു സുഘടനാരാഗമാണ് ഹിന്ദോളം. ധൈവതവും നിഷാദവും ഇതിന്റെ ജീവ സ്വരങ്ങളും മധ്യമം അംശസ്വരവുമാണ്. മാൽകൌൻസ് എന്നാണ് ഇതിന്റെ ഹിന്ദുസ്ഥാനി നാമം. കനകവസന്തം, സാരമതി, ജയന്തസേന എന്നിവയുമായി ഈ രാഗം വളരെ സാമ്യം പുലർത്തുന്നുണ്ട്.
ത്യാഗരാജ സ്വാമികളുടെ തന്നെ പ്രസിദ്ധങ്ങളായ ചില കൃതികൾ ഈ രാഗത്തിൽ ഉണ്ട്. ‘മനസു ലോനി മർമമുനു തെലുസുകോ’, ‘ചലമേലരാ സാകേത രാമ’, ‘രാര സീതാ രമണീ മനോഹര’ തുടങ്ങിയ കൃതികൾ അതിജനപ്രിയങ്ങളാണ്. ഒന്ന് ശ്രദ്ധിച്ചാൽ ഇവയെല്ലാം വളരെ ചടുലമായവയാണെന്ന് മനസ്സിലാകും. ദീക്ഷിതരുടെ ‘സന്താന രാമ സ്വാമിനം സഗുണ നിർഗ്ഗുണ സ്വരൂപം ഭജ രേ’, ‘നീരജാക്ഷി കാമാക്ഷി നീരദ ചികുരേ ത്രിപുരേ’, ‘ഗോവർദ്ധന ഗിരീശം സ്മരാമി അനിശം ഗോപികാദി മനോഹരം ഗർവ്വിത കംസാദി ഹരം’ തുടങ്ങിയവയും വളരെ പ്രസിദ്ധങ്ങളാണ്. സ്വാതിതിരുനാളിന്റെ ‘പദ്മനാഭ പാഹി ദ്വിപവസ്സാരാ ഗുണവസനാ ശൌരേ’ എന്ന കൃതി കേൾക്കാത്തവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകില്ല.
സഞ്ചാരഭാവത്തിൽ ആസ്വാദകനെ അനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക് നയിക്കാനുള്ള ഈ രാഗത്തിന് സവിശേഷമായ കഴിവുണ്ട്. നാം അറിയാതെ അതിന്റെ അനുരണങ്ങൾ ആകൃഷ്ടരായി എല്ലാം മറന്ന് അതിന്റെ ഭാവത്തിലേക്ക് ആനയിപ്പെട്ടു പോകും. ഈ ഗുണങ്ങളായിരിക്കാം ഒരു പക്ഷേ ലളിത-ചലച്ചിത്രഗാന സംവിധായകരുടെ ഇഷ്ടരാഗമാക്കി ഇതിനെ മാറ്റിയത്. ചലച്ചിത്ര ഗാനങ്ങളെപ്പറ്റി പറയുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത് ദേവരാജൻ മാസ്റ്റർ ഈണം നൽകിയ ‘പ്രിയ സഖി ഗംഗേ പറയൂ’, ‘തങ്കത്തളികയിൽ പൊങ്കലുമായ് വന്ന’ എന്നീഗാനങ്ങളും രവീന്ദ്രൻ മാസ്റ്ററിന്റെ ‘ചന്ദനമണിവാതിൽ പാതിചാരി’യുമാണ്. ഇവയെല്ലാം വളരെ സന്തോഷപ്രദമായ ഭാവത്തെ കൈക്കൊള്ളുന്നവയാണ്. ഒരു പ്രണയത്തിന്റെ നൈർമ്മല്യവും അതിലെ നേർത്ത പരിഭവവും ഈ ഗാനങ്ങളുടെ വരികളിൽ പ്രകടമായതാകാം ഒരുപക്ഷേ ഈ ഗാനങ്ങൾക്ക് ഈ രാഗം തന്നെ തെരഞ്ഞെടുക്കാൻ ഇതിന്റെ സം.സംവിധായകർക്ക് പ്രേരണയായത്. ശ്യാം സംഗീതം നൽകിയ ‘ചന്ദനക്കുറിയുമായി സുകൃതവനിയിൽ’, വൈശാലിയിലെ ‘ഇന്ദ്രനീലിമയോലും’, ‘തേടുവതേതൊരു ദേവപദം’, ജോൺസൺ മാസ്റ്റർ സംഗീതം നൽകിയ ചമയത്തിലെ ‘രാജഹംസമേ’, കേളി എന്ന ചിത്രത്തിൽ ഭരതന്റെ സംഗീത സംവിധാനത്തിലുള്ള ‘താരം വാൽക്കണ്ണാടി നോക്കി’ തുടങ്ങി അനേകമനേകം ഹിറ്റ് ഗാനങ്ങൾ ഈ രാഗം അടിസ്ഥാനമാക്കിയുണ്ട്.
ആൽബങ്ങളിൽ, ദക്ഷിണാമൂർത്തിയുടെ സംഗീത്തിലുള്ള ‘കലിയുഗം വാഴും വേൽമുരുകൻ കരിമുഖ സോദരൻ ആറുമുഖൻ’, ഫാ. ജോസഫ് മനയ്ക്കലെഴുതി കെ.കെ. ആന്റണി സംഗീതം നൽകി യേശുദാസ് പാടിയ ക്രിസ്ത്യൻ ഭക്തിഗാനമായ ‘കുരിശിലന്നൊരു നാൾ’, യേശുദാസിന്റെ അയ്യപ്പ ഭക്തിഗാനം ‘ഇരുമുടിഭാഗ്യം ചുമക്കുന്ന മർത്ത്യന് ഈ ജന്മഭാരം സുഖദം’ തുടങ്ങിയവ എടുത്തു പറയാം. സന്തോഷത്തെപ്പോലെ തന്നെ ദുഃഖഭാവവും ഇതിൽ നന്നായി പ്രതിഫലിക്കും. കവിതകൾ ആലപിക്കാനും ഈ രാഗം അനുയോജ്യമാണ്. മധുസൂദനൻ നായർ ആലപിച്ച വയലാറിന്റെ സർഗ്ഗസംഗീതം എന്ന കാവ്യത്തിന് ഹിന്ദോളത്തിന്റെ ഛായയാണ്. കഥകളിയിലും ഈ രാഗത്തിന് വളരെ പ്രാധാന്യമുണ്ട്.
ഈണത്തിന്റെ ഓണം 2010 ആൽബത്തിലെ ആദ്യ ഗാനമായ രാഗമാലികയിലെ ‘ശ്രാവണ സംഗീതമേ…’ എന്നു തുടങ്ങുന്ന പല്ലവി ഹിന്ദോളത്തിലാണ് ഞാൻ ചിട്ടപ്പെടുത്തിയിരിക്കുന്നത് http://onam.eenam.com/ml/node/78
ആരോഹണം
സ ഗ2 മ1 ധ1 നി2 സ
അവരോഹണം
സ നി2 ധ1 മ1 ഗ2 സ
പല്ലവി
സാമജ വര ഗമന സാധു ഹൃത്
സാരസ~അബ്ജ പാല കാല~അതീത വിഖ്യാത
O Lord whose stately (vara) (literally blessed) gait (gamana) is like that of an elephant (sAmaja)! O Protector (pAla) of the Lotus – born of water (abja) of lake (sArasa) (sArasAbja) - of heart (hRt) of pious people (sAdhu) (Or O Sun that blossoms the Lotus in the lake called heart of pious people)! O Lord who is beyond (atIta) Time (kAla) (kAlAtIta)! O Celebrated (vikhyAta) One!
ഇനി ഈ കൃതിയുടെ സ്വരങ്ങളിലേക്കൊന്ന് കടന്നു ചെല്ലാം
മ ; ഗ സ നി ധ നി നി | സ ; ; സ | മ ഗ മ ; ||
സാ മജ വര ഗമ നാ സാ ധു ഹൃത്
മഗഗമ മഗസ സ സ നി ധ , നി നി | സ ; ; സ | മ ഗ ഗ മ ധ നി ||
സാ മജ വര ഗ മ നാ സാ ധു ഹൃത്
സ ; നി ധ മ മ ഗ സ നി ധ നി| സ ; ; സ | മ ഗ മ ; ||
സാ മജ വര ഗമ നാ സാ ധു ഹൃത്
ഗ , മ ധ , നി സ , നി ധ മ ധ നി| സ ; സ , നി | ധ നി സ നി ധ മ ധ നി ||
സാ ര സാ ബ്ജ പാല കാ… ലാ തീ ത വിഖ്യാത
സ ഗ സ നിധധ മ ഗ സ ഗ സ , ധ നി | സ ; ; ; | ; ; ; ; ||
സാ മജ വര ഗമ നാ …. …. ….
അനുപല്ലവി
സാമ നിഗമജ സുധാ മയ ഗാന വിചക്ഷണ
ഗുണ ശീല ദയാ~ആലവാല മാം പാലയ
O Lord who is adept (vicakshaNa) in the nectarine (sudhA maya) music (gAna) - born of sAma vEda (nigamaja)! O Lord who is virtuous by nature (guNa SIla)! O Ocean (AlavAla) of mercy (dayA) (dayAlavAla)! Please protect (pAlaya) me (mAM).
സ ; മ - നി ഗ മ ധ - നി | സ ; ; ; | ; ; നി ധ മ ഗ ||
സാ മ നി ഗമ ജ സു ധാ....
സ ; മ - നി ധ നി സ - നി | സ ; ധനി സ | ധ നി സ നി ധ മ ഗ ||
സാ മ നി ഗമ ജ സു ധാ....
സ ; മ - നി ധ നി സ - നി | സ , ഗ സ നി | ധ നി സ - ഗ ||
സാ മ നി ഗമ ജ സു ധാ.... മയ ഗാ ന വി-
മ ; മ ഗ സ സ നി ധ ധ നി സ -ഗ | സ , നി ധ , നി | സ നി ധ മ ഗ മ ധ നി ||
ച ക്ഷണ ഗുണ ശീല ദ യാലവാല മാം പാലയ
ചരണം
വേദ ശിരോ മാതൃജ സപ്ത സ്വര
നാദ~അചല ദീപ സ്വീകൃത
യാദവ കുല മുരളീ വാദന വിനോദ
മോഹന കര ത്യാഗരാജ വന്ദനീയ
O Splendrous lamp (dIpa) on the mountain (acala) called the nAda consisting of the seven (sapta) svaras born of nAdOMkAra – mother (mAtRja) of head (SirO) of vEdas! O Lord who incarnated (svIkRta) (literally appropriate) in the race (kula) of yadu (yAdava)! O Player (vAdana) of flute (muraLI)! O sportive (vinOda) enchanter (mOhana kara)! O Lord worshipped (vandanIya) by this tyAgarAja!
സ ; മ -ഗ മ ; മ ; | ധ നി ധനിസനി | ധ മ ധ നി |
വേ ദ ശി രോ മാ തൃജ സ പ്ത- സ്വര
സ ; നി ധ മ മ ഗ സ ധ നി | സ ; ; സ | മ ഗ മ ; ||
നാ ദാ ച ല ദീ പ സ്വീ കൃ ത
സ ; മ നി ധ നി സ നി | സ ; ; നി | ധ നി സ - ഗ ||
യാ ദ വ കുല മുര ളീ വാ ദ ന വി-
മ ; ഗ - സ , നി ധ ധനിസഗ| സ , നിധ,നി | സനിധമഗമധനി ||
നോ ദ മോ ഹന ക ര ത്യാ ഗ രാ ജ വൻ..ദ നീ യ
സാരാർത്ഥം
O Lord whose stately gait is like that of an elephant! O Protector of the Lotus of heart of pious people! (Or O Sun that blossoms the Lotus in the lake called heart of pious people)! O Lord who is beyond Time! O Celebrated One! O Lord who is adept in the nectarine music - born of sAma vEda! O Lord who is virtuous by nature! O Ocean of mercy! O Splendrous lamp on the mountain called the nAda consisting of the seven svaras born of nAdOMkAra! O Lord who incarnated in the race of yadu! O Player of flute! O sportive enchanter! O Lord worshipped by this tyAgarAja!
Please protect me.
സൂചിക
1 – sAma nigamaja - SrI tyAgarAja says that music (gAna) was born from sAma vEda. According to ‘karnAtaka sangIta SAstra’ by SrI AS Panchapakesa Iyer, while Rk and yajur vEdas contain only three svara, sAma vEda contains all the sapta svara.
“Poetry is the essence of Speech; Music is the essence of Poetry; The Udgita of Sama Veda embodied by the Pranava is the essence of Music; Thus, this Omkaara (Pranava Nada) is the utmost, the most valuble , the final essence of all essences.” For more information on Sama Veda and its Connection to Music
അഭിപ്രായങ്ങൾ
2 – vEda SirO – SrI tyAgarAja says that sapta svara were born from vEda Siras (vEda SirO). The following are some of the other statements of SrI tyAgarAja on the subject.
In the kRti ‘O rAma rAma sarvOnnata’, - ‘vEda Siras’ has been used (vEda Siramulella nIvE daivamani) which tends to mean ‘upanishads’.
In the kRti ‘sogasugA mRdanga’, ‘nigama Siras’ has been used (nigama SirOrthamu galgina nija vAkkulatO) which also seems to mean ‘upanishads’.
According to an article Upanishads are considered as 'Head of Veda'
In regard to sapta-svara, the following are some other statements -
In the kRti ‘vidulaku mrokkeda’, ‘Sankara kRta sAma nigama’ means ‘sAma vEda created by Lord Siva’; and also ‘nAdAtmaka sapta svara’ to mean ‘the sapta svara are the core of nAda’.
In the kRti ‘nAda tanumaniSaM’, it is stated that ‘nAda is the essence of sAma vEda – the highest of all vEdas’ (nigamOttama sAma vEda sAraM).
In the kRti ‘rAga sudha rasa’, it is stated that nAdOMkAra is of the nature of sadASiva - ‘sadASiva mayamagu nAdOMkAra svara vidulu’.
In the kRti ‘mOkshamu galadA’, it is stated that – the sapta svara comes out of praNava nAda – same as nAdOMkAra – (prANAnala samyOgamu valla praNava nAdamu sapta svaramulai paraga).
In the kRti ‘SObhillu sapta svara’, it is stated ‘Rk sAmAdulalO vara gAyatrI hRdayamuna’ - ‘sapta svara is resplendent in the Rk, sAma and other vEdas and in the heart of gAyatrI’.
‘vEda Siras’ or ‘nigama Siras’ means ‘upanishad’; therefore, ‘mother of vEda Siras’ (vEda SirO mAtR) – would mean gAyatrI.
According to SrI tyAgarAja sapta-svara were ‘born of mother of vEda Siras’ (vEda SirO mAtRja). As everywhere SrI tyAgarAja states that sapta-svara were born of praNava or nAdOMkAra, ‘mother of vEda Siras’ would mean ‘praNava’ or ‘nAdOMkAra’ and not gAyatrI, because ‘gAyatrI’ itself is the elaboration of ‘praNava’. Therefore, ‘vEda Siras’ may mean ‘gAyatrI’ and not ‘upanishads’.
Alternatively, praNava (OMkAra) and gAyatrI should be considered as synonyms.
SrI tyAgarAja is a nAdOpAsaka. Therefore, anyone who is not a nAdOpAsaka would not be able to comprehend the truth behind the statements of SrI tyAgarAja only through intellectual gymnastics. Therefore, I leave it to the readers to reach their own conclusions.
(ഈ കൃതിയുടെ പദാനുപദ ആംഗലേയ പരിഭാഷയ്ക്ക് ശ്രീ ഗോവിന്ദറാവുവിനോട് കടപ്പെട്ടിരിക്കുന്നു)
Good one