യഥാർത്ഥ ജീവിത കഥ

കൃഷ്ണം

Title in English
Krishnam

ദി കിംഗ്‌, കമ്മീഷണർ, തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനും  മഴവില്ല് ചിത്രത്തിന്റെ സംവിധായകനുമായ ദിനേശ് ബാബു നീണ്ട ഒരിടവേളക്ക് ശേഷം  തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് "കൃഷ്ണം". പി എൻ ബി സിനിമാവേണ്ടി പി എൻ ബലറാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സായികുമാർ,അക്ഷയ് കൃഷ്ണ, ശാന്തികൃഷ്ണ, രഞ്ജി പണിക്കർ, ഐശ്വര്യ, മമിത തുടങ്ങിയവരാണ് അഭിനേതാക്കൾ.

വർഷം
2018
റിലീസ് തിയ്യതി
അവലംബം
http://www.cinemamangalam.net/index.php/en/home/index/349/11
https://www.facebook.com/KrishnamMovie
അനുബന്ധ വർത്തമാനം
  • ചിത്രത്തിന്റെ നിർമ്മാതാവായ പി എൻ ബാലറാമിന്റെ മകൻ അക്ഷയ് കൃഷ്ണയുടെ ജീവിതത്തിലുണ്ടായ ചില സംഭംവങ്ങളാണ് ചിത്രത്തിന്റെ ആധാരം.
  • സ്വന്തം ജീവിതകഥ തന്നെ ചലച്ചിത്രമാകുകയും അനുഭവസ്ഥൻ തന്നെ അതേ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നതുമാണ് ചിത്രത്തിലെ പ്രധാന കൗതുകം. അക്ഷയ് കൃഷ്ണന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ കോർത്തിണക്കിയ ചിത്രത്തിൽ അക്ഷയ് തന്നെയാണ് നായകനായി അഭിനയിച്ചിരിക്കുന്നത്
  • മലയാളം , തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഇറങ്ങുന്ന ചിത്രമാണ് കൃഷ്ണം
  • സംഗീതമേഖലയിൽ ഒരുമിച്ചൊരു ദമ്പതിമാർ ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു .ചിത്രത്തിലെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഹരിപ്രസാദാണ്. ഗാനരചന അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യയും നിർവ്വഹിച്ചിരിക്കുന്നു
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
Art Direction
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം