ഓണപ്പാട്ടുകൾ

ഉഷസന്ധ്യതൻ തിരുമാറിൽ

Title in English
Ushasandhya than thirumari

ഉഷസന്ധ്യതൻ തിരുമാറിൽ ചാർത്താൻ
തുഹിനമാലയുമായി
പ്രകൃതീശ്വരിയണയുന്നൂ-...മനസ്സൊരു
പ്രമദവനമാകുന്നു

ആദിത്യകിരണങ്ങൾ ഭൂമിക്കു ചാർത്തുവാൻ
ആടകൾ വെയിലാൽ നെയ്തൂ
ആരാരേ ദൂരത്തു പാടുന്നു ഭൂപാളം?
ആ രാഗഗീതിയിൽ നീന്തി--നമ്മൾ
ആനന്ദധാരയിൽ നീന്തി

പൂവുകൾ പുഞ്ചിരി തൂകിനിന്നീടുന്നു
പൂനിലാവെങ്ങോ മറഞ്ഞൂ
ദൂരത്തു കേൾക്കുന്ന ശംഖൊലി നേർക്കവേ
പൂമകൾ പള്ളിയുണർന്നൂ--മെല്ലെ
ഭൂലോകരാകെയുണർന്നൂ

Year
2015
Submitted by Kiranz on Thu, 08/27/2015 - 16:41