ഓലഞ്ഞാലി കുരുവി

ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ

ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ
നറുചിരി നാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ
ചെറുമഷിത്തണ്ട് നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ
നനയും ഞാനാദ്യമായി..
ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ

വാ ചിറകുമായി ചെറുവയൽക്കിളികളായി അലയുവാൻ
പൂന്തേൻ മൊഴികളാൽ
കുറുമണി കുയിലുപോൽ കുറുകുവാൻ
കളിചിരിയുടെ വിരലാൽ തൊടുകുറിയിടുമഴകായി
ചെറു കൊലുസ്സിന്റെ കിലുകിലുക്കത്തിൻ താളം
മനസ്സിൽ നിറയും
ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി.. മെല്ലെ തഴുകീ ..

ഈ പുലരിയിൽ കറുകകൾ തളിരിടും വഴികളിൽ
നീ നിൻ മിഴികളിൽ
ഇളവെയിൽ തിരിയുമായി വരികയോ
ജനലഴിവഴി പകരും നനുനനെയൊരു മധുരം
ഒരു കുടയുടെ തണലിലണയും നേരം
പൊഴിയും മഴയിൽ..
ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ
നറുചിരി നാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ
ചെറുമഷിത്തണ്ട് നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ
നനയും ഞാനാദ്യമായി
ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ

Submitted by Neeli on Mon, 01/20/2014 - 13:03