Director | Year | |
---|---|---|
ബൈസിക്കിൾ തീവ്സ് | ജിസ് ജോയ് | 2013 |
സൺഡേ ഹോളിഡേ | ജിസ് ജോയ് | 2017 |
വിജയ് സൂപ്പറും പൗർണ്ണമിയും | ജിസ് ജോയ് | 2019 |
ജിസ് ജോയ്
Director | Year | |
---|---|---|
ബൈസിക്കിൾ തീവ്സ് | ജിസ് ജോയ് | 2013 |
സൺഡേ ഹോളിഡേ | ജിസ് ജോയ് | 2017 |
വിജയ് സൂപ്പറും പൗർണ്ണമിയും | ജിസ് ജോയ് | 2019 |
ജിസ് ജോയ്
Director | Year | |
---|---|---|
ബൈസിക്കിൾ തീവ്സ് | ജിസ് ജോയ് | 2013 |
സൺഡേ ഹോളിഡേ | ജിസ് ജോയ് | 2017 |
വിജയ് സൂപ്പറും പൗർണ്ണമിയും | ജിസ് ജോയ് | 2019 |
ജിസ് ജോയ്
Director | Year | |
---|---|---|
ബൈസിക്കിൾ തീവ്സ് | ജിസ് ജോയ് | 2013 |
സൺഡേ ഹോളിഡേ | ജിസ് ജോയ് | 2017 |
വിജയ് സൂപ്പറും പൗർണ്ണമിയും | ജിസ് ജോയ് | 2019 |
ജിസ് ജോയ്
- ആസിഫ് അലി ഈ ചിത്രത്തിൽ 'ആയിരം കണ്ണുമായ്' എന്ന ഗാനത്തിന്റെ ഏതാനും വരികൾ ആലപിച്ചിരിക്കുന്നു.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ചാക്കോ എന്ന ചാക്കോ, തന്റെ ഇളയപ്പന്റെ സംരക്ഷണയിലാണ് വളർന്നത്. സാമ്പത്തിക ബാധ്യത വരുത്തി വച്ച് ആത്മഹത്യ ചെയ്ത ചാക്കോയുടെ അപ്പനോടും അമ്മയോടും അയാൾക്ക് വെറുപ്പായിരുന്നു. പഠിക്കുവാൻ മിടുക്കനായിരുന്നിട്ടും ചാക്കോയുടെ പഠനം അയാൾ പാതി വഴി നിർത്തി, അവനെ കൊണ്ട് വീട്ടു ജോലികൾ ചെയ്യിച്ചു. അയാളുടെ മകന്റെ പിറന്നാളിന് അയാൾ പുതിയൊരു സൈക്കിൾ സമ്മാനമായി നൽകി. സൈക്കിളിനോട് വല്ലാത്ത കമ്പമുണ്ടായിരുന്ന ചാക്കോ, അവന്റെ പിറന്നാളിന് എന്ത് വേണമെന്ന് അയാൾ ചോദിക്കുമ്പോൾ സൈക്കിൾ വേണമെന്ന് പറയുന്നു. എന്നാൽ അയാൾ അവനെയും അവന്റെ മാതാപിതാക്കളെയും പുലഭ്യം പറയുന്നതോടെ അവനാ വീട് വിട്ടിറങ്ങാൻ തീരുമാനിക്കുന്നു. പോരുമ്പോൾ പുതിയതായി വാങ്ങിയ സൈക്കിളും അവൻ കൊണ്ടുപോകുന്നു. ഒടുവിൽ അവൻ എത്തിപ്പെടുന്നത് ബോസ് പ്രകാശ് എന്ന സൈക്കിൾ മോഷ്ടാവിന്റെ അടുത്താണ്. അയാൾക്കൊപ്പം രമേശൻ, റഹീം എന്ന രണ്ടു കുട്ടികളും ഉണ്ടായിരുന്നു. വളരെയധികം സൈക്കിളുകൾ കാണുമ്പോൾ അവൻ അവർക്കൊപ്പം ചേരുന്നു.
അവിടെ വളരുന്ന ചാക്കോ ഒരു സൈക്കിൾ മോഷ്ടാവായി മാറുന്നു. സൈക്കിൾ മോഷണം ബോസിനൊഴികെ എല്ലാവർക്കും മടുത്തു തുടങ്ങിയിരുന്നു. ആ സമയത്താണ് കോടീശ്വരനായ പട്ടരു സ്വാമിയുടെ വിശ്വസ്ഥൻ മാത്യൂസ് രമേശ് മുഖാന്തരം അവരെ കാണാൻ എത്തുന്നത്. അറുപിശുക്കനും ക്രൂരനുമായ സാമിയുടെ കയ്യിൽ നിന്നും മൂന്നു കോടി രൂപ തട്ടിയെടുക്കാനുള്ള ഒരു പ്ലാനുമായാണ് അയാൾ വന്നത്. അത് നടന്നാൽ സൈക്കിൾ മോഷണം എന്നന്നേക്കുമായി നിർത്താൻ കഴിയുമെന്ന് ബോസ് ചിന്തിക്കുന്നതോടെ അവർ ആ പദ്ധതിയിൽ പങ്കാളിയാകുന്നു. സാമിയും മാത്യൂസും പണവുമായി പോകുമ്പോൾ ആ നാൽവർ സംഘം വഴിയിൽ തടഞ്ഞു നിർത്തി പണം തട്ടാൻ ശ്രമിക്കുന്നു. അവരെ സാമി നേരിടുന്നതോടെ സംഭവം വഷളാകുന്നു. പോലീസ് എത്തുന്നതോടെ രമേശനും ചാക്കോയും സാമിയുടെ കാറുമായി കടക്കുന്നു. പോകുന്ന വഴിയിൽ തന്ത്രപൂർവ്വം രമേശൻ ചാക്കോയെ വഴിയിലിറക്കി പണവുമായി കടക്കുന്നു. ബോസും റഹീമും ചാക്കോയെ സംശയിക്കുന്നു. രമേശൻ ബോംബെയിൽ നിന്നും അവരെ വിളിച്ചു മാപ്പ് പറയുന്നു. പക്ഷേ ചാക്കോക്ക് അതിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ബോസും റഹീമും ചാക്കോയുമായി വഴക്കിടുകയും രമേശനെ അന്വേഷിച്ച് ബോംബെക്ക് പോകുകയും ചെയ്യുന്നു. മാത്യൂസാണ് ഈ മോഷണത്തിനു പിന്നിലെന്ന് സാമി മനസ്സിലാക്കുന്നതോടെ അയാളുടെ വീട്ടിലെത്തി സാമി അയാളെ ഭീഷണിപ്പെടുത്തുന്നു. മാത്യൂസ് ആര് പറഞ്ഞിട്ടാണ് അത് ചെയ്തത് എന്ന് തനിക്കറിയാമെന്ന് പറയുന്ന സാമി, അയാളുടെ വീടിന്റെ ആധാരം കൈവശപ്പെടുത്തുന്നു. തനിക്ക് നഷ്ടപ്പെട്ട പണം നൽകാതെ അത് തിരികെ നൽകില്ല എന്ന് പറയുന്നു. മാത്യൂസ് കുഴഞ്ഞ് വീഴുകയും അയാളുടെ ശരീരം തളരുകയും ചെയ്യുന്നു.
രണ്ട് വർഷങ്ങൾക്ക് ശേഷം, ചാക്കോ ആ സ്ഥലത്ത് നിന്നും മാറി, പുതിയൊരു നഗരത്തിൽ എത്തുന്നു. ബോസിനെയോ റഹീമിനെയോ രമേശനെയോ പിന്നീടവൻ കണ്ടിട്ടില്ല. തന്റെ അപ്പൻ വരുത്തിയ സാമ്പത്തിക ബാധ്യതകൾ മൂലം നഷ്ടപ്പെട്ട വീട് തിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ചെറുകിട തട്ടിപ്പുകളുമായി കഴിയുകയാണ് ചാക്കോ. അതിന്റെ ഭാഗമായി സൗത്ത് ആഫ്രിക്കയിൽ ബിസിനസ് നടത്തുന്ന ഒരാൾ എന്ന പേരിൽ ചാക്കോ ഒരു ബാങ്കിൽ എത്തുന്നു. ബാങ്ക് ഉദ്യോഗസ്ഥയായ മീര മാനേജറെ കാണാൻ കഴിയില്ല എന്ന് പറയുന്നുവെങ്കിലും, 7.5 കോടി രൂപ ഡെപ്പോസിറ്റ് ചെയ്യണമെന്ന് പറയുന്നതോടെ അവൾ ചാക്കോയെ മാനേജര് ശ്ലീബയുടെ അടുത്തേക്ക് അയക്കുന്നു. അവരുടെ സ്ട്രോംഗ് റൂം കണ്ട് ബോധ്യപ്പെട്ടാൽ മാത്രമേ താൻ പണം നിക്ഷേപിക്കൂ എന്ന് ചാക്കോ ശ്ലീബയോട് പറയുന്നു. പണവുമായി പിന്നെ വരാമെന്ന് പറഞ്ഞു ചാക്കോ അവിടെ നിന്നും മടങ്ങുന്നു. അതിനു ശേഷം ബാറിൽ വച്ച് ചാക്കോ, സ്ഥലത്തെ പ്രധാന വക്കീലും എന്നാൽ മുഴുക്കുടിയനുമായ കാശിനാഥനെ കാണുന്നു. ഫിറ്റായ അയാളെ ചാക്കോ വീട്ടിൽ എത്തിക്കുന്നു. വീട്ടിലെത്തിയ ശേഷം തന്റെ കൂടെ മദ്യപിക്കുവാൻ കാശിനാഥൻ ചാക്കോയെ നിർബന്ധിക്കുന്നു. ചാക്കോ മദ്യപിച്ച് അവിടെ കിടന്ന് ഉറങ്ങുന്നു. പിറ്റേന്ന് രാവിലെ കാശിനാഥൻ അവനോട് തന്റെ കൂടെ ഡ്രൈവറായി നിൽക്കുന്നോ എന്ന് ചോദിക്കുന്നു. ചാക്കോ സമ്മതിക്കുന്നു. അതിനിടയിൽ ഒരു അടിയന്തിര സാഹചര്യത്തിൽ മീരയെ ചാക്കോ സഹായിക്കുന്നു. പതുക്കെ മീരയുമായി അടുക്കുന്ന ചാക്കോ അവളുടെ പിറന്നാളിന്, അവൾ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തുന്നു.
അതിനിടയിൽ കാശിനാഥന്റെ വിശ്വസ്ഥനായി ചാക്കോ മാറുന്നു. അയാളുടെ വീട്ടിൽ അയാൾക്ക് കൂടുതൽ സ്വാതന്ത്യം ലഭിക്കുന്നു. കാശുണ്ടാക്കാനായി പായുന്ന അയാളിൽ, എവിടെയോ കുറെ നന്മകൾ ഉണ്ടെന്ന് ചാക്കോയ്ക്ക് തോന്നുന്നു. അതോടെ അയാളെ പറ്റിക്കുവാനുള്ള തന്റെ പദ്ധതി ചാക്കോ ഒഴിവാക്കുന്നു. മീരയോട് തന്റെ ജോലിയും മറ്റു വിവരങ്ങളും ചാക്കോ തുറന്നു പറയുന്നു. താൻ തട്ടിപ്പ് നിർത്തുകയാണെന്നും പക്ഷേ അവസാനമായി അവളുടെ ബാങ്ക് മോഷ്ടിക്കുമെന്നും ചാക്കോ പറയുന്നു. ചാക്കോ വീണ്ടും ബിസിനസ്സുകാരൻ ചമഞ്ഞ് ബാങ്കിലെത്തി പണം നിക്ഷേപിക്കാൻ തയ്യാറാണെന്ന് പറയുന്നു. സ്ട്രോംഗ് റൂം കാണിക്കുവാൻ സ്ലീബ അയാളെ കൊണ്ടുപോകുമ്പോൾ അയാളുടെ വീട്ടിൽ താൻ ബോംബ് വച്ചിട്ടുണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ചാക്കോ മോഷണം നടത്തുന്നു. എന്നാൽ പണവും സ്വർണ്ണവും മോഷ്ടിക്കാതെ, അവിടെ പണയം വച്ചിരുന്ന ആധാരങ്ങൾ മാത്രമാണ് അയാൾ കൈവശപ്പെടുത്തുന്നത്. ആ ആധാരങ്ങൾ അയാൾ അതിന്റെ ഉടമസ്ഥർക്ക് തന്നെ അയച്ച് കൊടുക്കുവാൻ തീരുമാനിക്കുന്നു.
മീര ചാക്കോയെ കാണുവാൻ വരുന്നു. മീര അസ്വസ്ഥയായി തോന്നുമ്പോൾ ചാക്കോ കാരണം അന്വേഷിക്കുന്നു. നിർബന്ധിക്കുമ്പോൾ അവർ കാര്യം പറയുന്നു. അവളുടെ കല്യാണം ടോണി എന്നൊരാളുമായി തീരുമാനിച്ചിരുന്നു, കല്യാണത്തിനു മുന്നേ തന്നെ അയാളൊരു ഫ്രോഡാണെന്ന് മനസ്സിലാക്കിയെങ്കിലും അവളുടെ കുറെ വീഡിയോകൾ അയാൾ കൈവശം വച്ചിട്ടുണ്ടെന്നും അതുപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും അവൾ പറയുന്നു. ടോണി സ്ഥലത്തില്ലാ എന്നും, ചാക്കോയോട് അയാൾ സൂക്ഷിക്കുന്ന ഹാർഡ് ഡ്രൈവുകൾ എടുത്ത് നൽകണമെന്ന് മീര ആവശ്യപ്പെടുന്നു. ചാക്കോ അത് സമ്മതിക്കുന്നു. ചാക്കോയും മീരയും ടോണിയുടെ വീട്ടിൽ എത്തുന്നു. ചാക്കോ അകത്തു കയറി ഹാർഡ് ഡ്രൈവുകൾ എടുത്തു പുറത്ത് കടക്കുന്നതിനു മുന്നേ ടോണി അവിടെ എത്തുന്നു. തന്നെ പറ്റിച്ച് മൂന്ന് കോടിയുമായി കടന്ന രമേശനാണു ടോണി എന്ന് ചാക്കോ മനസ്സിലാക്കുന്നതോടെ അവൻ അയാളെ ആക്രമിക്കുന്നു. രമേശനെ കെട്ടിയിട്ട ശേഷം താൻ തിരികെ വരാമെന്ന് പറഞ്ഞു ചാക്കോ മീരയുമായി അവളുടെ വീട്ടിലേക്ക് പോകുന്നു. ഹാർഡ് ഡ്രൈവുകൾ ചാക്കോ മീരക്ക് കൈമാറുന്നു.
മീര ആ ഹാർഡ് ഡ്രൈവുമായി കാശിനാഥനെ കാണുന്നു. കാശിനാഥൻ പട്ടരു സാമിയുടെ അനന്തരവനും മീര മാത്യൂസിന്റെ മകളുമാണ്. കാശിയുടെ നിർബന്ധപ്രകാരമാണ് മാത്യൂസ് പട്ടരു സാമിയെ ചതിക്കാൻ തീരുമാനിക്കുന്നത്. രമേശനെ മാത്യൂസിന് പരിചയപ്പെടുത്തിയതും കാശിയായിരുന്നു. ശ്ലീബയുടെ ബാങ്കിൽ മീരയെ ജോലിക്ക് വേണ്ടി ശുപാർശ ചെയ്തത് സുഹൃത്തായ കാശിയായിരുന്നു. അവിടെ വച്ചാണ് കാശി വീണ്ടും ചാക്കോയെ കാണുന്നത്. ചാക്കോയെ വച്ച് ഒരു കളി കളിച്ചാൽ കുറെ പണമുണ്ടാക്കാൻ കഴിയുമെന്നും അത് വഴി മീരയുടെ അച്ഛൻ സാമിക്ക് നൽകാനുള്ള പണം തിരികെ നൽകാൻ കഴിയുമെന്നും കാശി പറയുന്നതോടെ മീര കാശിക്കൊപ്പം ചേരുന്നു. കാശിയുടെ പദ്ധതി പ്രകാരമാണ് തികച്ചും അപ്രതീക്ഷിതം എന്നത് പോലെ പല തവണ മീര ചാക്കോയുടെ മുന്നിൽ വന്നും അയാളോട് അടുപ്പത്തിൽ ആയതും. ഒടുവിൽ ഡയമണ്ട് കച്ചവടക്കാരനായ രമേശിന്റെ കയ്യിലെ ഡയമണ്ട്സ് നേടുക എന്ന ഉദ്ദേശത്തോടെയാണ് മീരയെ ഉപയോഗിച്ച് കാശി ചാക്കോയെ അയാളുടെ വീട്ടിൽ മോഷണം നടത്താൻ പ്രേരിപ്പിച്ചത്. ചാക്കോ കൈക്കലാക്കിയ ഹാർഡ് ഡ്രൈവിൽ കള്ളക്കടത്തിലൂടെ അവിടെയെത്തിയ വിലപിടിപ്പുള്ള ഡയമണ്ട്സ് ആയിരുന്നു. ചാക്കോ ഹാർഡ് ഡ്രൈവ് കൈമാറി തിരകെ വീട്ടിലേക്ക് പോകും വഴി അവനെ കൊല്ലാൻ പൂനെയിൽ നിന്നുള്ള ഒരു സംഘത്തിന് കാശി കൊട്ടേഷൻ കൊടുത്തിരുന്നു. ചാക്കോ മരിച്ചുവെന്നും ഡയമണ്ട്സ് കിട്ടിയതോടെ ഇനി മീരയുടെ ആവശ്യമില്ലാത്തതിനാൽ താൻ മീരയെ കൊല്ലാൻ പോകുകയാണെന്നും കാശി പറയുന്നു. എന്നാൽ ആ സമയം ചാക്കോ അവിടെ എത്തുന്നു.
രമേശന്റെ വീട്ടിൽ കാശിയും രമേശനും ഒരുമിച്ച് നിൽകുന്ന ഫോട്ടോ കാണുന്ന ചാക്കോ രമേശനോട് കാശിയെ എങ്ങനെ അറിയാം എന്ന് ചോദിക്കുന്നു. കാശി പട്ടരു സാമിയുടെ അനന്തരവനാനെന്നും അയാൾ പറഞ്ഞിട്ടാണ് അന്ന് ചാക്കോയെ ചതിച്ച് അവൻ കാശുമായി കടന്നത്. കാശിയും രമേശനും ചേർന്ന് ഡയമണ്ടിന്റെ കച്ചവടം ആരംഭിച്ചു, പിന്നീട് അവർ ശത്രുക്കളായി മാറി. ചാക്കോയോട് കാശിയാണൊ അവനെ അയച്ചതെന്ന് കാശി ചോദിക്കുന്നു. മീരക്ക് ഡയമണ്ട് കൈമാറിയ ശേഷം അവളോട് ചാക്കോ സംസാരിക്കുമ്പോൾ കാശിനാഥന്റെ പദ്ധതികൾ മീര ചാക്കോയോട് പറയുന്നു. അവർ ഒന്നിച്ചായിരുന്നു കാശിയെ കാണാൻ എത്തിയത്. എന്നാൽ ആ സമയം കാശി കൊട്ടേഷൻ നൽകിയ സംഘം അവിടെയെത്തുന്നു. കാശി അവരോട് ചാക്കോയെയും മീരയെയും കൊല്ലുവാൻ ആവശ്യപ്പെടുന്നു. എന്നാൽ അവർ കാശിനാഥനെ വെടിവച്ചു കൊല്ലുന്നു. ചാക്കോയും മീരയും ആശയക്കുഴപ്പത്തിൽ നിൽക്കുന്ന അവസരത്തിൽ ബോസും റഹീമും അവരുടെ മുന്നിലേക്ക് കടന്നു വരുന്നു. കാശിനാഥൻ കൊട്ടേഷൻ കൊടുത്തത് അവർക്കായിരുന്നു. രമേശൻ പണം കൈക്കലാക്കിയത്തിൽ ചാക്കോക്ക് പങ്കില്ല എന്ന് മനസ്സിലാക്കിയ അവർ, വളരെക്കാലമായി ചാക്കോയെ തേടി നടക്കുകയായിരുന്നു. സൗഹൃദത്തിന്റെ പേരിൽ അവർ രമേശനോടും ക്ഷമിക്കുന്നു. രമേശൻ ആ ഡയമണ്ട്സ് വിറ്റ് നല്കുന്ന പണം കൊണ്ട് മീര പട്ടരു സാമിയുടെ കടം വീട്ടുന്നു. ബാക്കിയുള്ള പണം കൊണ്ട് ചാക്കോയും മീരയും ചാക്കോയുടെ അപ്പൻ പണയപ്പെടുത്തിയ വീട് തിരികെ വാങ്ങാൻ പോകുന്നു.
- 1131 views