സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്ത നീലനിശീഥിനീ
മാനസദേവന്റെ ചുംബന പൂക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയിൽ
ചൊടിയിണയിൽ..
വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ
പിച്ചകപ്പൂവല്ലിക്കുടിലിൽ വെച്ചോ
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ
ജീരകക്കസവിന്റെ പുടവതന്നൂ
പട്ടുപുടവ തന്നൂ
നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനി ആയി
(സീമന്ത രേഖയിൽ....)
ആറാട്ടുഗംഗാതീർഥത്തിൽ വെച്ചോ
ആകാശപ്പാലതൻ തണലിൽ വെച്ചോ
മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദ്ധവതീ ദേവൻ നിനക്കുതന്നു
ദേവൻ നിനക്കുതന്നു
നീ പുളകാർദ്രയായി അന്നു നീ
സ്നേഹവതി ആയി
(സീമന്ത രേഖയിൽ....)