ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും...
ഭാരം താങ്ങിത്തളരുന്നവരേ
ഭാഗ്യം നിങ്ങളെത്തേടി നടപ്പൂ..
വരുവിന്‍ - നിങ്ങള്‍ വരുവിന്‍..
മായമില്ല മന്ത്രമില്ല ജാലവുമില്ല...
ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും
ലോട്ടറിയായി നടന്നൊരു പയ്യന്
കോട്ടയത്തുകാരന്.. അവന്
നോട്ടൊരെണ്ണം മാറി ചെറിയൊരു
ലോട്ടറി കുറി വാങ്ങി..
ഭാഗ്യം കയറിവരുന്ന രഹസ്യം
പാവം പയ്യനറിഞ്ഞോ..
ഭാഗ്യം കേറിവരുന്ന രഹസ്യം
പാവം പയ്യനറിഞ്ഞോ..
അമ്പിളിപോലൊരു പെണ്ണും കെട്ടി
ഇമ്പാലായില് നടപ്പൂ - അവനി-
ന്നിമ്പാലായില് നടപ്പൂ...
ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും
കാല്‍നട മാറ്റാം സവാരിചെയ്യാന്‍
കാറു വാങ്ങിക്കാം..
വീട്ടിച്ചെണ്ടപോല് വീങ്ങിയ പെണ്ണിനെ
ഒടനേ കെട്ടിക്കാം...
പതിവായ് തോറ്റു പഠിത്തം നിര്‍ത്തിയ
ഹിപ്പി ചെങ്ങാതീ..
പുതിയൊരു ട്യൂട്ടോറിയലു തുടങ്ങാം
പ്രിന്സിപ്പാളാകാം - ഓസില്‍
പ്രിന്സിപ്പാളാകാം....
വരുവിന്‍ - നിങ്ങള്‍ വരുവിന്‍..
ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും
ലക്ഷം രൂപാ കൈയ്യില്‍ വന്നാല്‍
കക്ഷികള്‍ കക്ഷത്തിലായീടും..
എലക്ഷനു നില്ക്കാം കാലൊന്നു മാറ്റാം
മന്ത്രിയുമായീടാം - ചുളുവില്‍
മന്ത്രിയുമായീടാം...
ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും...
ഭാരം താങ്ങിത്തളരുന്നവരേ
ഭാഗ്യം നിങ്ങളെത്തേടി നടപ്പൂ..
വരുവിന്‍ - നിങ്ങള്‍ വരുവിന്‍..
മായമില്ല മന്ത്രമില്ല ജാലവുമില്ല...
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page