മഞ്ഞണിപ്പൂനിലാവ്

മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍
മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍
മഞ്ഞണിപ്പൂനിലാവ് ....

എള്ളെണ്ണ മണംവീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ
എള്ളെണ്ണ മണംവീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ
ധനുമാസം പൂക്കൈത മലര്‍ചൂടി വരുമ്പോള്‍ ഞാന്‍
അങ്ങയെ കിനാവു കണ്ടു കൊതിച്ചിരിക്കും

മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍
മഞ്ഞണിപ്പൂനിലാവ് ....

പാതിരാപ്പാലകള്‍തന്‍ വിരലിങ്കല്‍ പൌര്‍ണമി
മോതിരമണിയിക്കും മലര്‍മാസത്തില്‍
താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ
താമര മാലയുമായ് ചിങ്ങമെത്തുമ്പോള്‍
ഒരു കൊച്ചു പന്തലില്‍ ഒരു കൊച്ചുമണ്ഡപം
പുളിയിലക്കരമുണ്ടും കിനാവുകണ്ടേന്‍

മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍
മഞ്ഞണിപ്പൂനിലാവ് ....
 

 

Submitted by Achinthya on Sun, 04/05/2009 - 05:35