ശരത്കാല സന്ധ്യാ കുളിർ തൂകി നിന്നൂ
മലർക്കാവിലെങ്ങോ കുയിൽ പാടി വന്നൂ
(ശരത്കാല ... പാടി വന്നൂ)
കളിയായി ഞാൻ ചിരിയായി ഞാൻ പറഞ്ഞാലുമതു നീ
പാലപ്പൂഞ്ചോട്ടിൽ
ജലദേവതേ അറിയാതെ നീ കരഞ്ഞില്ലെയതിനായ്
ഞാനോ നോവുന്നൂ
(ശരത്കാല ... പാടി വന്നൂ)
ആരാരും കാണാതിവിടേ മുന്നിൽ പൂ പോലേ വന്നു വിടർന്നൂ (2)
സുന്ദരി നിന്നിൽ വിരിഞ്ഞിടും മോഹനരാഗം അറിഞ്ഞു ഞാൻ
കല്ലോലിനിയുടെ മാറിൽ പോയ് കഥകൾ പറഞ്ഞിടാം കളികൾ പറഞ്ഞിടാം
ഹൃദയം മറന്നിടാം മധുരം നുകർന്നിടാം
ശശികല മിഴികളിൽ ഒളിയുമായ് വിളിക്കുന്നു നീ വാ
(ശരത്കാല ... പാടി വന്നൂ)
ഈ ഗാനം പാടാനിവിടെ എന്നിൽ ഹാ ദാഹം വന്നു വളർന്നൂ (2)
കണ്മണി എന്നിൽ വളർന്നിടും മന്മഥ മോഹം അറിഞ്ഞുവോ
ഏകാന്തതയുടെ തേരിൽ പോയ് പുളകം വിതച്ചിടാം ചിരികൾ പൊഴിച്ചിടാം
കരളിൽ നിറച്ചിടാം അകലേ പറന്നിടാം
അഴിമുഖത്തിരകളും ചിരിയുമായ് വിളിക്കുന്നു നീ വാ
(ശരത്കാല ... പാടി വന്നൂ)
ഹേ ഞാനീ നിമിഷം രാവും മോദമായ്
നിനക്കായി മാത്രം പാടുന്നു ഞാൻ (2)