മൂകവസന്തം വീണയിലുറങ്ങീ

മൂകവസന്തം വീണയിലുറങ്ങീ
പാഴ്ശ്രുതി മീട്ടീ ബന്ധങ്ങൾ
ഏകാന്തസന്ധ്യയിൽ ഇതളായ് പൊഴിഞ്ഞൂ
താമരമലരിൻ നൊമ്പരം
കാതരമായെൻ മാനസം
 മൂകവസന്തം വീണയിലുറങ്ങീ  ... മൂകവസന്തം ...

പോയ ദിനങ്ങളൊരോർമ്മയിലൊതുങ്ങീ
അപരാധങ്ങൾ പിൻവിളിയായ്
സ്വയമണിയും കുരിശിൻ മുനയിൽ 
കീറിമുറിഞ്ഞൂ തിരുഹൃദയം
മുൾച്ചെടിയിൽ പനിനീർ മലരായ്
പിൻനിഴലിൽ വിരിയൂ നീ
ഒന്നിതൾ വാടാതെ

മൂകവസന്തം വീണയിലുറങ്ങീ  ... മൂകവസന്തം ...

സൂര്യവിഷാദമൊരന്തിയിൽ മുങ്ങീ
താരമുണർന്നൂ തെളിവാനിൽ
താരണിയും മിഴിനീർക്കനവിൽ
പാതിവിരിഞ്ഞൂ പൂന്തിങ്കൾ
ചന്ദ്രികയിൽ അഭയം പകരാൻ
ഇനിയുണരൂ രജനീ
ഉൾക്കുളിരായ് നിറയൂ

  മൂകവസന്തം വീണയിലുറങ്ങീ
പാഴ്ശ്രുതി മീട്ടീ ബന്ധങ്ങൾ
ഏകാന്തസന്ധ്യയിൽ ഇതളായ് പൊഴിഞ്ഞൂ
താമരമലരിൻ നൊമ്പരം
കാതരമായെൻ മാനസം
 മൂകവസന്തം വീണയിലുറങ്ങീ  ... മൂകവസന്തം ...
 

 

Film/album
Year
1993
Lyricist
Submitted by Achinthya on Tue, 10/15/2019 - 22:13