ആളും കോളും

ആളും കോളും കൂടുന്ന രാവില്...
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ...
താളവും മേളവും തീരുന്ന മുൻപേ നിൻ...
കണ്ണിൻ പൂവമ്പെൻ ചങ്കിൽ കൊണ്ടേ...
രണ്ടാളും കുന്നോളം കിനാവു കണ്ടേ...
ഇടനെഞ്ചൊന്നായി തുടിക്കണുണ്ടേ...
ആകാശം വിളിക്കണുണ്ടേ...
വേളി പട്ടും കൊണ്ടേ...

ആളും കോളും കൂടുന്ന രാവില്...
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ...
താളവും മേളവും തീരുന്ന മുൻപേ നിൻ...
കണ്ണിൻ പൂവമ്പെൻ ചങ്കിൽ കൊണ്ടേ...

തൂമണി തൂമഴ കൊഞ്ചുന്ന പാട്ടുകൾ...
ഒന്നും കേട്ടില്ല ഞാൻ...
പിഞ്ചോലക്കൂട്ടിലെ പഞ്ചാര മൈനയായ്...
മൊഴികൾ കാതോർത്തു ഞാൻ...
വിണ്ണിലേ ഗന്ധർവ്വനിറങ്ങിവന്നൂ...
നീയാം മണിവീണ എനിക്ക് തന്നൂ..
വിരൽതൊടാൻ ഞാൻ കൊതിക്കും...
സംഗീതം നീയാണല്ലോ... ഓ....

ആളും കോളും കൂടുന്ന രാവില്...
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ...
താളവും മേളവും തീരുന്ന മുൻപേ നിൻ...
കണ്ണിൻ പൂവമ്പെൻ ചങ്കിൽ കൊണ്ടേ...

താമര പൂവീട്ടിൽ തേൻവിരുന്നുണ്ടു നാം...
പൂരം കൊണ്ടാടുന്നേ...
മാനത്തേ അമ്പിളി നീ വന്നീ പൂവീടും...
കുളിരിൻ കൂടാക്കുന്നേ...
നീയെന്റെ പാട്ടിലേ കവിതയല്ലേ...
നിറയേ സ്നേഹത്തിൻ മധുരമല്ലേ...
എനിക്കെന്നു മെന്നുയിരിൻ...
ഉല്ലാസം നീയാണല്ലോ... ഓ...

ആളും കോളും കൂടുന്ന രാവില്...
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ...
താളവും മേളവും തീരുന്ന മുൻപേ നിൻ...
കണ്ണിൻ പൂവമ്പെൻ ചങ്കിൽ കൊണ്ടേ...
രണ്ടാളും കുന്നോളം കിനാവു കണ്ടേ...
ഇടനെഞ്ചൊന്നായി തുടിക്കണുണ്ടേ...
ആകാശം വിളിക്കണുണ്ടേ...
വേളി പട്ടും കൊണ്ടേ...