ചില്ലയിലേ...
തൂമഞ്ഞിൻ തുള്ളികളിൽ...
മെയ് മിന്നി...
കുങ്കുമസൂര്യൻ ഊഞ്ഞാലാടും നേരം...
ഉയിരുകൾ തലോടി ഒരു നറുമണം...
മലരുകൾ വിരിഞ്ഞ കഥ പറയവേ...
ആകാശം നോക്കീ...
കണ്ണിൽ സ്വപ്‌നം തൂവൽ വീശുന്നൂ...
പുതുമകളുമായ്...
വരിക പുലരീ ....
ചൊടിയിലൊരു പാട്ടിൻ വരികളരുളീ...
വെയിൽ തൊടും സുഖം...
മുഴുവനുള്ളിൽ വാങ്ങി...
ഇളം ദളങ്ങളിൽ...
അരുണരാഗം വാരി ചൂടീ...
വെയിൽ തൊടും സുഖം...
മുഴുവനുള്ളിൽ വാങ്ങി...
ഇളം ദളങ്ങളിൽ...
അരുണരാഗം വാരി ചൂടീ...
ജലമറയിടുമോളങ്ങൾ...
അണിവിരലുകളാൽ നീക്കി...
പൂക്കുന്നു പൊൻതാമര...
പുതുമകളുമായ്...
വരിക പുലരീ ....
ചൊടിയിലൊരു പാട്ടിൻ വരികളരുളീ...
നിശാവനങ്ങളിൽ...
നിലവിലൂടെ നീന്തി...
തണൽ മരങ്ങളിൽ...
ഇലകൾ നെയ്യും കൂട്ടിൽ തങ്ങി...
നിശാവനങ്ങളിൽ...
നിലവിലൂടെ നീന്തി...
തണൽ മരങ്ങളിൽ...
ഇലകൾ നെയ്യും കൂട്ടിൽ തങ്ങി...
കുറുകുഴലുകൾ ഊതീടും...
കുയിലിണയുടെ കൂട്ടായി...
പാടുന്നു പൂങ്കാറ്റല...
പുതുമകളുമായ്...
വരിക പുലരീ ....
ചൊടിയിലൊരു പാട്ടിൻ വരികളരുളീ...
ചില്ലയിലേ...
തൂമഞ്ഞിൻ തുള്ളികളിൽ...
മെയ് മിന്നി...
കുങ്കുമസൂര്യൻ ഊഞ്ഞാലാടും നേരം...
ഉയിരുകൾ തലോടി ഒരു നറുമണം...
മലരുകൾ വിരിഞ്ഞ കഥ പറയവേ...
ആകാശം നോക്കീ...
കണ്ണിൽ സ്വപ്‌നം തൂവൽ വീശുന്നൂ...
പുതുമകളുമായ്...
വരിക പുലരീ ....
ചൊടിയിലൊരു പാട്ടിൻ വരികളരുളീ...