വിശ്വം മുഴുവന്‍ തഴുകി

വിശ്വം മുഴുവന്‍ തഴുകിയുണര്‍ത്തും
വിശ്വാസത്തിന്‍ നാളവുമായ്
കേരളസഭയുടെ കര്‍മപഥത്തില്‍
കനകവെളിച്ചം പകരുകയായ്
(വിശ്വം മുഴുവന്‍...)

കൈനകരിക്കും മാന്നാനത്തിനും
ആനന്ദത്തിന്‍ സംഗീതം
മലയാളികളില്‍ പൂക്കുകയായി
മലരായ് വിരിയുമൊരഭിമാനം
(വിശ്വം മുഴുവന്‍...)

കാലത്തിന്‍ നിറവാനില്‍ ദൈവം
കാട്ടുന്നോരോ നക്ഷത്രം
ഇരുളില്‍നീങ്ങും മര്‍ത്യഗണത്തിനു
കിരണം തൂകാന്‍ നേര്‍വഴിയില്‍
(വിശ്വം മുഴുവന്‍...)