കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ
കൊല്ലാതെ കൊല്ലണ് ബമ്പത്തി മോള്
വല്ലത്തതാണെന്റെ കല്ല്യാണക്കോള്
പൊല്ലാപ്പിലായി മുസീബത്തിനാല്
കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ...
ബാപ്പാനെ കണ്ടാല്‍ പള്ളയ്ക്കു കുത്ത്
മോളെക്കണ്ടാല്‍ തലയ്ക്കൊരു മത്ത്
മത്ത്.. മത്ത്... മത്ത്.. മത്ത്...
കണ്ണാണെ ഞാനിനി ചാകാതെ ചത്ത്
എന്നിനി വാണിടും രണ്ടാളുമൊത്ത്
കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ...
കത്തു കൊടുക്കലു നിങ്ങക്കു ജോലി
കുത്തിമലര്ത്തലു വാപ്പാക്കു ജോലി
കണ്ണുനീരെപ്പോളും പെണ്ണിനു കൂലി
എന്നിനി കെട്ടിടും കല്യാണത്താലി
കത്തു കൊടുക്കലു നിങ്ങക്കു ജോലീ....
ബാപ്പാനെ കണ്ടപ്പൊ ചാക്കിട്ടു പിടുത്തം
മോളെ കാണുമ്പോ നോക്കിക്കൊണ്ടിരുത്തം (2)
കാരിയം പറയുവാനെന്തിനീ പിടുത്തം
ഞാനിനി നടക്കണം എത്തിറനടത്തം
നടക്കണം നടക്കണം കിട്ടണമെങ്കില്‍
കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ
കൊല്ലാതെ കൊല്ലണ് ബമ്പത്തി മോള്
വല്ലത്തതാണെന്റെ കല്ല്യാണക്കോള്
പൊല്ലാപ്പിലായി മുസീബത്തിനാല്
കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പച്ചി ഹൂ.....
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page