ഉള്ളം തുള്ളിത്തുള്ളിപ്പോകുന്ന
അല്ലിമലര്‍ക്കാവിലെ
പൂഞ്ചോലപോലിന്നു ഞാന്‍
മോദമീ വേദിയില്‍ പ്രിയരാഗങ്ങളോ
പാടുവാന്‍ ആടിവന്നു
(ഉള്ളം...)
ഉള്ളിലിറങ്ങും സ്വപ്നങ്ങളേ
കിള്ളിയുണര്‍ത്തും നിങ്ങള്‍ക്കിതാ
കഴിഞ്ഞ കഥകള്‍ മറക്കുവാനായ്
പുതിയ ജീവിതം രചിക്കുവാന്‍
ഇനി എന്നും വന്നിടാം സുഖം തേടിപ്പോരുവാന്‍
നിങ്ങള്‍തന്‍ മുന്നിലിന്ന് ആടിവന്നിടാം
നിങ്ങള്‍തന്‍ മുന്നിലിന്ന് ഗാനം മൂളിടാം
(ഉള്ളം...)
മുത്തുച്ചിലങ്ക അണിഞ്ഞൊരു
മുത്തുക്കുടയും പിടിച്ചിതാ
വിരുന്നു വരുന്ന മോഹങ്ങള്‍ക്കായി
മധുരലഹരി പകര്‍ന്നിടാന്‍
ഇനി ശോകം മാറ്റുവാന്‍
രസഭാവം തീര്‍ക്കുവാന്‍
നിങ്ങള്‍ക്കായി എന്നുമെന്നും നൃത്തമാടിടാം
നിങ്ങള്‍ക്കായി എന്നുമെന്നും പാട്ടും പാടിടാം
(ഉള്ളം...)
ഹാപ്പി ന്യൂ ഇയർ
ഹാപ്പി ന്യൂ ഇയർ
ഹാപ് ഹാപ് ഹാപ് ഹാപ്
ഹാപ്പി ന്യൂ ഇയർ
Film/album
Year
1986
Singer
Music
Lyricist