ഏഴാം നാള് ആയില്യം നാള്
ഊഞ്ഞാലാടാൻ താമരനൂല്
പൂ വേണം മുന്നാഴി
ആറാടാൻ പാലാഴി (ഏഴാം)
പൂവിതളിൽ വീണ തൂമഞ്ഞുതുള്ളി നീ
പുണ്യമെഴും വൈഡൂര്യമായ്
മൺചെരാതിൽ പൊൻനാളമായി
പീലികൾ നീർത്തും ആകാശമയിലിൻ
കാലൊച്ച വീണ്ടും കേൾക്കുന്നു
കാലം കൈ നീട്ടി നിൽക്കുന്നൂ
എന്നും കണി കാണാൻ ഒരു പൊന്നുഷസ്സല്ലോ നീ (ഏഴാം)
രാമഴയിൽ വന്നൊരോമനത്തുമ്പി നീ
ഏഴഴകിൻ വാത്സല്യമായി
കയ്യൊതുങ്ങും പൂക്കാലമായി
പേരിടും നേരം പൂവാലിപ്പയ്യും
നേരുന്നു കാവിൽ പാലൂട്ട്
ഓരോ കാറ്റിലും താരാട്ട്
മൗനം മൊഴി തേടും പ്രിയ മാനസഗാനം നീ (ഏഴാം)