തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ

തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ...
പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ...
തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ...
പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ...
ഉരുകുന്നൊരച്ഛന്റെ നെഞ്ചക കൂട്ടിൽ... 
വീശുന്നു വേർപാടിൻ നൊമ്പരക്കാറ്റ്...
ഉരുകുന്നൊരച്ഛന്റെ നെഞ്ചക കൂട്ടിൽ...
വീശുന്നു വേർപാടിൻ നൊമ്പരക്കാറ്റ്...

തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ...
പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ...

സാന്ത്വനത്തിൻ... സ്പർശനരാഗം...
പാടാതെ പാറി പറന്നങ്ങു പോയീ....
സാന്ത്വനത്തിൻ... സ്പർശനരാഗം...
പാടാതെ പാറി പറന്നങ്ങു പോയീ....
ഇണക്കിളി തേങ്ങി ശോകാർദ്രം...
ചിറകടി തേടി നെഞ്ചോരം...
ഇണക്കിളി തേങ്ങി ശോകാർദ്രം...
ചിറകടി തേടി നെഞ്ചോരം...
നെഞ്ചോരം... നെഞ്ചോരം...

തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ...
പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ...

പൂംപൈതലെന്തേ... താരാട്ടിന്നീണം...
കേൾക്കാതെ തേങ്ങി കരഞ്ഞെങ്ങൊ പോയ്...
പൂംപൈതലെന്തേ... താരാട്ടിന്നീണം...
കേൾക്കാതെ തേങ്ങി കരഞ്ഞെങ്ങൊ പോയ്...
ചെറുകിളിയേതോ രാവോരം...
പിൻവിളി കാത്ത് കാതോരം...
ചെറുകിളിയേതോ രാവോരം...
പിൻവിളി കാത്ത് കാതോരം...
കാതോരം... കാതോരം...

തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ...
പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ...