ഞാൻ അജയ്യൻ

ഞാൻ അജയ്യൻ ഈ നാടറിയും
ഞാൻ അജയ്യൻ ഈ നാടറിയും
ഇടിമിന്നലായ് ചുടുരക്തമായ് പടരും
പടരും പടരും നീളെ
(ഞാൻ അജയ്യൻ...)

കൈയ്യിലൊരു ഗണ്ണും
കണ്ണിലൊരു പെണ്ണും
ചുണ്ടിലൊരു ചെണ്ടുമായ് വരും
വേദാന്തമില്ല വാദ്മീകിയല്ല
വഴിമാറു വിളികേൾക്കു
തകരും ദിനവും നിങ്ങൾ
(ഞാൻ അജയ്യൻ...)

ആശയത്തിൽ വീരൻ
ഞാൻ ആശകൾക്കതീതൻ
എന്നുമെന്നും സ്വയംസേവകൻ
വാലാട്ടിയല്ല തേരോട്ടിയല്ല
ഇതു തീക്കളി മരണക്കളി
വളരും പിളരും നമ്മൾ
(ഞാൻ അജയ്യൻ...)