സലിലം ശ്രുതിസാഗരം

സലിലം ശ്രുതിസാഗരം
ലയനം സ്വരസംഗമം
പകരാം പ്രണയാമൃതം
(സലിലം...)

ഓളംതല്ലും താളങ്ങൾ തൻ
മേളകൾ രസവേളകൾ
അലിയാം...
ഈണം മൂളും മോഹങ്ങൾ തൻ
മാലകൾ അലമാലകൾ
അണിയാം...
രാഗസംഗീത രത്നാകരം
ആ....
(സലിലം...)

മുത്തുച്ചിപ്പിപ്പാടങ്ങൾതൻ ശേഖരം
മനസ്സാകെയും മധുരം
കൊത്തങ്കല്ലാടും ശിങ്കാരത്തെന്നലിൽ
മുകിൽ മാലകൾ സുഖദം
ബന്ധുരം ജന്മജന്മാന്തരം
ആ....
(സലിലം...)